കണ്ണൂര്‍ ജില്ലാ കലോത്സവം ഈ വര്‍ഷത്തെ കണ്ണൂര്‍ ജില്ലാ സ്ക്കൂള്‍ കലോത്സവത്തിന്റെ വിശദമായ പ്രോഗ്രാം നോട്ടീസിന് ഇവിടെ ക്ളിക്ക് ചെയ്യുക
Posts
Showing posts from December, 2011
- Get link
- X
- Other Apps
വി.എച്ച്.എസ്.ഇ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ : താത്കാലിക ലിസ്റ് തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി വകുപ്പിലെ അദ്ധ്യാപകര്‍, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍മാര്‍, ലാബ് ടെക്നിക്കല്‍ അസിസ്റന്റുമാര്‍ എന്നിവരുടെ 2011- 12 വര്‍ഷത്തെ പൊതുസ്ഥലം മാറ്റത്തിന്റെ താല്കാലിക ലിസ്റ് www.vhsetransfer.in വെബ്സൈറ്റില്‍ ഡിസംബര്‍ 30 ന് പ്രസിദ്ധീകരിക്കും. ലിസ്റ് സംബന്ധമായ പരാതികള്‍ ഉണ്ടെങ്കില്‍ അപേക്ഷകര്‍ക്ക് ഇതേ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് പരാതികള്‍ ഓണ്‍ലൈന്‍ ആയി ജനുവരി രണ്ടുവരെ സമര്‍പ്പിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു.
- Get link
- X
- Other Apps
എ.പി.എല്‍-ബി.പി.എല്‍ പട്ടിക കര്‍ശനമായി പരിശോധിക്കും : മന്ത്രി ഷിബുബേബിജോണ്‍ സംസ്ഥാനത്ത് എ.പി.എല്‍.-ബി.പി.എല്‍. കുടുംബങ്ങള്‍ സംബന്ധിച്ച പട്ടിക കര്‍ശനമായി പരിശോധിക്കുവാന്‍ സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് തീരുമാനിച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. സംസ്ഥാനത്തെ എ.പി.എല്‍.-ബി.പി.എല്‍. കുടുംബങ്ങളെ സംബന്ധിച്ച വസ്തുവിനിഷ്ടവും കൃത്യവുമായ പട്ടിക തയ്യാറാക്കുവാനാണ് ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബി.പി.എല്‍. പട്ടികയില്‍ അനര്‍ഹരായ നിരവധിപേര്‍ കടന്നുകൂടിയിട്ടുണ്ടെന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിലാണ് കര്‍ശനമായ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. വരുംദിനങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകള്‍ക്കുമുന്നിലും അതാത് കടകളുമായി ബന്ധപ്പെട്ട് നല്‍ക്കുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ സംബന്ധിച്ച പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്...
- Get link
- X
- Other Apps
ട്രെയിനിങ് ടീച്ചേഴ്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2012 മാര്‍ച്ച് 12 മുതല്‍ 22 വരെ നടത്തുന്ന ടി.ടി.സി പരീക്ഷയ്ക്ക് ഇനിയും ഫീസ് അടയ്ക്കാന്‍ കഴിയാത്ത പ്രൈവറ്റ് പരീക്ഷാര്‍ത്ഥികള്‍ക്ക് 2012 ജനുവരി രണ്ട് മുതല്‍ അഞ്ച് വരെ ഫൈനോടുകൂടി അതത് ടി.ടി.ഐ കളില്‍ പരീക്ഷാഫീസ് അടയ്ക്കാവുന്നതാണെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.
- Get link
- X
- Other Apps
Income Tax Deduction from Salaries during the Financial year 2011-12 Government have directed all Heads of Departments and Chief Executives to communicate the contents of the Circular No.05/2011[F.No.275/192/2011-IT(B)] Dated 16th August 2011 of the Central Board of Direct Taxes,Department of Revenue,Ministry of Finance ,Government of India to the officers under their control immediately. For details view Circular No 75/2011/Fin Dated 29/10/2011
- Get link
- X
- Other Apps
60,000 വിദ്യാര്‍ത്ഥികള്‍ക്ക് ഒരാഴ്ചത്തെ ഭക്ഷ്യ സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കും കേരളത്തിലെ ആയിരം കേന്ദ്രങ്ങളില്‍ നടത്തുന്ന നാഷണല്‍ സര്‍വീസ് സ്കീമിന്റെ സപ്തദിന സ്പെഷ്യല്‍ ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ പൊതു വിപണിയേക്കാള്‍ 12% കിഴിവില്‍ നല്‍കാന്‍ കണ്‍സ്യൂമര്‍ ഫെഡ് ഉത്തരവിട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സാധനം ലഭ്യമാക്കും. ക്യാമ്പ് ചുമതലക്കാര്‍ ഇതിനായി മാനേജറെ സമീപിക്കണം. കേരളത്തിലെ 60,000-ത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
- Get link
- X
- Other Apps
കാല്‍ലക്ഷം കുട്ടികള്‍ക്ക് ഐടി@സ്കൂളിന്റെ അവധിക്കാല ഹാര്‍ഡ്വെയര്‍ പരിശീലനം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ തെരഞ്ഞെടുത്ത 25,000 കുട്ടികള്‍ക്ക് ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് അവധിക്കാലത്ത് ദ്വിദിന ഹാര്‍ഡ്വെയര്‍ പരിശീലനം നല്‍കും. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ഉപകരണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികളില്‍ ഉളവാക്കുക, ഹാര്‍ഡ്വെയര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തരാക്കുക, സോഫ്റ്റ്വെയര്‍ ഇന്‍സ്റലേഷന്‍ ട്രബിള്‍ ഷൂട്ടിങ് പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് പരിശീലന ലക്ഷ്യങ്ങള്‍. സ്കൂളുകളില്‍ ലഭ്യമാക്കിയിട്ടുള്ള ഐടി പശ്ചാത്തലസൌകര്യം ഫലപ്രദമായി ഉപയോഗിക്കാനും പരിപാലിക്കാനും തകരാറുകള്‍ പരിഹരിക്കാനും അദ്ധ്യാപകരെ സഹായിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിധമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നതെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഓരോ സബ്ജില്ലയിലും ചുരുങ്ങിയത് രണ്ട് പരിശീലനകേന്ദ്രം എന്ന നിലയില്‍ ഒരു ബാച്ചില്‍ പരമാവധ...
- Get link
- X
- Other Apps
യു.പി. ഇംഗ്ളീഷ് അദ്ധ്യാപകര്‍ക്ക് ബാംഗ്ളൂരില്‍ പരിശീലനം ബാംഗ്ളൂരിലെ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷിന്റെ ആഭിമുഖ്യത്തില്‍ യു.പി.വിഭാഗം ഇംഗ്ളീഷ് അദ്ധ്യാപകര്‍ക്കായി ഇംഗ്ളീഷ് അദ്ധ്യാപനത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്‍പത് മുതല്‍ ഫെബ്രുവരി ഏഴുവരെ നടക്കുന്ന ഒരു മാസത്തെ ഇന്‍-സര്‍വ്വീസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കേരളത്തിലെ ഗവണ്‍മെന്റ്/എയ്ഡഡ് മേഖലയിലെ പ്രൈമറി വിഭാഗം അദ്ധ്യാപകരും അദ്ധ്യാപക പരിശീലകരും ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും ഡിസംബര്‍ 30 ന് മുമ്പായി ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, പൂജപ്പുര, തിരുവനന്തപുരം - 12 വിലാസത്തില്‍ അയക്കണം. കവറിനുമുകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇംഗ്ളീഷ് ലാംഗ്വേജ് ടീച്ചിങ് എന്നു രേഖപ്പെടുത്തുകയും വേണം.
- Get link
- X
- Other Apps
പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരെ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നല്‍കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഉത്തരവ് ഡൌണ്‍ലോഡ് ചെയ്ത് പുതിയ തസ്തികയില്‍ പ്രവേശിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
- Get link
- X
- Other Apps
സ്കൂള്‍ കുട്ടികളുടെ പ്രവേശനരജിസ്റര് തിരുത്തുന്നതിനുള്ള അധികാരം ഹെഡ്മാസ്റര്‍മാര്‍ക്ക് നല്‍കി ഒന്നുമുതല്‍ പത്താംക്ളാസ് വരെയുള്ള കുട്ടികളുടെ സ്കൂള്‍ പ്രവേശന രജിസ്ററില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അധികാരം അതത് സ്കൂളിലെ ഹെഡ്മാസ്റര്‍ക്ക് നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. ഇന്നലെ കൂടിയ മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച് അന്തിമ അനുമതി നല്‍കി. വിദ്യാഭ്യാസ നിയമപ്രകാരം കുട്ടികളുടെ പേര്, മതം, ജനനത്തീയതി എന്നിവ അഡ്മിഷന്‍ രജിസ്ററില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ തിരുത്തുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം ആവശ്യമായിരുന്നു. മുന്‍ സര്‍ക്കാര്‍ അസാധാരണ വിജ്ഞാപനം വഴി ആ ചുമതല ജില്ല-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കിയിരുന്നു. അതു സംബന്ധിച്ച് നിരവധി പരാതികള്‍ വന്നതിനെ തുടര്‍ന്നാണ് ചുമതല ഹെഡ്മാസ്റര്‍ക്ക് കൈമാറുന്നത്. സ്കൂള്‍ രജിസ്ററിലെ രേഖപ്പെടുത്തലുകളടക്കം കുട്ടികളെ സംബന്ധ...
ജി.എസ്.റ്റി.യു മട്ടന്നൂർ സബ് ജില്ലാ സമ്മേളനം
- Get link
- X
- Other Apps
ജി.എസ്.റ്റി.യു മട്ടന്നൂർ സബ് ജില്ലാ സമ്മേളനം 2012 ഡിസംബർ 17നു മട്ടന്നൂർ ഗവ:യു.പി.സ്ക്കൂളിൽ സബ് ജില്ലാ പ്രസിഡണ്ട് ശ്രീ സുരേശൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജി.എസ്.ടി.യു സംസ്ഥാന നിർവ്വാഹകസമിതി അംഗം ശ്രീ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീ എൻ തമ്പാൻ സംഘടനാ സന്ദേശം നല്കി.സംഘടനാ ചർച്ചയിൽ പൻകെടുത്ത അംഗങ്ങളുടെ സംശയങ്ങൾക്കും പരാതികൾക്കും മറുപടി നല്കാനും ജില്ലാ സെക്രട്ടറി സമയം കണ്ടെത്തി. സംസ്ഥാന പ്രചരണവിഭാഗം ചെയർമാൻ ശ്രീ എം.ഒ.നാരായണൻ,ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ എ.പി.ഫൽഗുനൻ,ജില്ലാ വനിതാ ഫോറം ചെയർ പേഴ്സൺ ശ്രീമതി കെ .വി.പാർവ്വതി,സംസ്ഥാന കൌൺസിലർ ശ്രീ കെ.പി.പ്രസാദൻ,ജില്ലാ കൾച്ചറൽ ഫോറം കൺവീനർ ശ്രീ എം.രാധാക്ര്^ഷ്ണൻ ,ചെയർമാൻ വി.ഇ.കുഞ്ഞനന്തൻ,സബ് ജില്ലാ ജോ.സെക്രട്ടറി ശ്രീമതി പി.ബി.ഉഷാകുമാരി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ 2012-13 വർഷത്തെ സബ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് :ശ്രീ എം.ഷംസുദ്ദീൻ(ജി.വി.എച്.എസ്.എസ്,എടയന്നൂർ) സെക്രട്ടറി :ശ്രീ എം.കുഞ്ഞമ്പു (ജി.എൽ.പി.സ്ക്കൂൾ,കൊടോളിപ്രം...
- Get link
- X
- Other Apps
എഴുത്തച്ഛന്‍ പുരസ്കാരം 23 ന് എം.ടി.ക്ക്സമ്മാനിക്കും ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡിസംബര്‍ 23 ന് വൈകിട്ട് നാലിന് ഡര്‍ബാര്‍ ഹാളില്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് ആദ്ധ്യക്ഷ്യം വഹിക്കും. എം.പി.വീരേന്ദ്രകുമാര്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, അമ്പലപ്പുഴ വിജയകുമാര്‍ സംബന്ധിക്കും .
- Get link
- X
- Other Apps
അദ്ധ്യാപക പാക്കേജ് : ശമ്പളം ലഭിക്കാതിരുന്ന 2764 അധ്യാപകര്‍ക്ക് ശമ്പളം നല്‍കും -വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സംസ്ഥാനത്ത് ശമ്പളമില്ലാതെ ജോലി ചെയ്തിരുന്ന 2764 അധ്യാപകരുടെ നിയമനം അംഗീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അധ്യാപക പാക്കേജില്‍ ശമ്പളമില്ലാത്ത അധ്യാപകരുടെ കാര്യം പരിശോധിച്ച് 2011 ജൂണ്‍ ഒന്ന് മുതല്‍ മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളം നല്‍കുമെന്ന് അറിയിച്ചിരുന്നു. അതു പ്രകാരം വിവിധ ജില്ലകളിലെ വിദ്യാഭ്യാസ ആഫീസര്‍മാര്‍ നല്‍കിയ രേഖകള്‍ പരിശോധിച്ചാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം - 138, അലപ്പുഴ - 178, എറണാകുളം - 216, ഇടുക്കി - 118, വയനാട് - 43, കാസര്‍ഗോഡ് - 31, കോട്ടയം - 66, കോഴിക്കോട് - 451, പത്തനംതിട്ട - 61, തൃശ്ശൂര്‍ - 194, പാലക്കാട് - 222, മലപ്പുറം - 295, കണ്ണൂര്‍ - 506, കെല്ലം - 245 ക്രമത്തിലാണ് അധ്യാപകര്‍ക്ക് ഉത്തരവ് പ്രകാരം ശമ്പളം ലഭിക്കുന്നത്. ലിസ്റ് www.education.kerala.gov.inഎന്ന വെബ്സൈറ്റില്‍ പ...
- Get link
- X
- Other Apps
ഐ.റ്റി.കോര്‍ഡിനേറ്റര്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംസ്ഥാനത്തെസര്‍ക്കാര്‍/എയിഡഡ്ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഐ.ടി.കോര്‍ഡിനേറ്റര്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സ് ഡിസംബര്‍ 21 ഉച്ചയ്ക്ക് 2.30 ന്് അതത് ജില്ലകളിലെ ഐ.ടി@സ്കൂളിന്റെ എഡ്യൂസാറ്റ് കേന്ദ്രങ്ങളില്‍ നടത്തും. ഐ.സി.ടി. സ്കീമില്‍ ഉള്‍പ്പെട്ട, കഴിഞ്ഞ വര്‍ഷം ഐ.സി.ടി. ഉപകരണങ്ങള്‍ ലഭ്യമായ സര്‍ക്കാര്‍/എയിഡഡ്ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ഐ.ടി.കോര്‍ഡിനേറ്റര്‍മാര്‍ നിര്‍ബന്ധമായും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
ജി.എസ്.റ്റി.യു മട്ടന്നൂർ സബ് ജില്ലാ സമ്മേളനം
- Get link
- X
- Other Apps
ജി.എസ്.റ്റി.യു മട്ടന്നൂർ സബ് ജില്ലാ സമ്മേളനം ജി.എസ്.റ്റി.യു മട്ടന്നൂർ സബ് ജില്ലാ സമ്മേളനം 2012 ഡിസംബർ 17നു മട്ടന്നൂർ ഗവ:യു.പി.സ്ക്കൂളിൽ സബ് ജില്ലാ പ്രസിഡണ്ട് ശ്രീ സുരേശൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജി.എസ്.ടി.യു സംസ്ഥാന നിർവ്വാഹകസമിതി അംഗം ശ്രീ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീ എൻ തമ്പാൻ സംഘടനാ സന്ദേശം നല്കി.സംഘടനാ ചർച്ചയിൽ പൻകെടുത്ത അംഗങ്ങളുടെ സംശയങ്ങൾക്കും പരാതികൾക്കും മറുപടി നല്കാനും ജില്ലാ സെക്രട്ടറി സമയം കണ്ടെത്തി. സംസ്ഥാന പ്രചരണവിഭാഗം ചെയർമാൻ ശ്രീ എം.ഒ.നാരായണൻ,ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ എ.പി.ഫൽഗുനൻ,ജില്ലാ വനിതാ ഫോറം ചെയർ പേഴ്സൺ ശ്രീമതി കെ .വി.പാർവ്വതി,സംസ്ഥാന കൌൺസിലർ ശ്രീ കെ.പി.പ്രസാദൻ,ജില്ലാ കൾച്ചറൽ ഫോറം കൺവീനർ ശ്രീ എം.രാധാക്ര്^ഷ്ണൻ ,ചെയർമാൻ വി.ഇ.കുഞ്ഞനന്തൻ,സബ് ജില്ലാ ജോ.സെക്രട്ടറി ശ്രീമതി പി.ബി.ഉഷാകുമാരി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ 2012-13 വർഷത്തെ സബ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ...
- Get link
- X
- Other Apps
മലയാളികള്‍ക്കു നേരെ അക്രമം: കര്‍ശന നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി തമിഴ്നാട്ടില്‍ മലയാളികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കണം. തമിഴ്നാട്ടിലുള്ള മലയാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. കുറ്റകൃത്യത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ സത്വര നടപടി എടുക്കണം - മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യം സംരക്ഷണവും അവര്‍ക്ക് ആത്മവിശ്വാസം പകരുന്ന നടപടികളുമാണ്. അത് ശക്തമായും സത്വരമായും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളും മറ്റും നടക്കുന്നതിനിടയില്‍ തമിഴ്നാട്ടിലുള്ള മലയാളികള്‍ ആക്രമണത്തിന് ഇരയാകുന്ന വാര്‍ത്തകള്‍ ധാരാളമായി പുറത്തുവരുന്നു. ഒരു വിഭാഗം അഭിഭാഷകര്‍ മലയാളികളെ ആക്രമിച്ച സംഭവം ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
- Get link
- X
- Other Apps
All party delegation from Kerala headed by Chief Minster Sri. Oommen Chandy submitted a memorandum on the safety concerns related to Mullaperiyar dam to the Prime Minister Dr. Manmohan Singh. The delegation said that no responsible government or party can afford to remain a silent spectator when people are living in constant fear of death and destruction. “Kerala will ensure the same quantity of water for Tamil Nadu as they now receive even after constructing a new dam. But the Government of Tamil Nadu has turned a deaf ear to this proposal,” the memorandum has cited.
- Get link
- X
- Other Apps
അദ്ധ്യാപകര്‍ക്ക് ഇംഗ്ളീഷ് പരിശീലനം ബാംഗ്ളൂര്‍ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് 2011-12 ല്‍ പ്രൈമറി ടീച്ചേഴ്സിന് 30 ദിവസത്തെ സൌജന്യ ഇംഗ്ളീഷ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒമ്പത് മുതല്‍ ഫെബ്രുവരി ഏഴ് വരെയാണ് പരിശീലനം. പ്രൈമറി വിഭാഗത്തില്‍ ഇംഗ്ളീഷ് പഠിപ്പിക്കുന്ന, 50 വയസ് കഴിയാത്ത അദ്ധ്യാപകര്‍ ഡിസംബര്‍ 23 ന് മുമ്പ് അതത്ഹെഡ്മാസ്റര്‍മാരുടെസമ്മത പത്രത്തോടെ ചീഫ് പ്ളാനിങ്ഓഫീസര്‍ പൊതുവിദ്യാഭ്യാസഡയറക്ടറേറ്റ് തിരുവനന്തപുരം വിലാസത്തിലോ dpiplanning@gmail.com ഇമെയിലിലോ അറിയിക്കണം.
- Get link
- X
- Other Apps
അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ നാഷണല്‍ സര്‍വ്വീസ് സ്കീം 2009-10, 2010-11 കാലയളവിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഡയറക്ടറേറ്റ്തല അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍. മികച്ച പ്രോഗ്രാം ഓഫീസര്‍മാര്‍ : ഷെറീഫ്.പി (എം.ജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വില്യാപ്പിള്ളി, കോഴിക്കോട്), കിഷോര്‍.എം.വി (ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (ഗേള്‍സ്) വേങ്ങര, മലപ്പുറം), സാബു.വി.ആര്‍ (ആര്‍.ആര്‍.വി.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കിളിമാനൂര്‍, തിരുവനന്തപുരം) മികച്ച വോളണ്ടിയര്‍മാര്‍ : അനില്‍ കുമാര്‍ (ഗവ.ടെക്നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുല്‍ത്താന്‍ ബത്തേരി, വയനാട്), കൃഷ്ണപ്രിയ.കെ(എസ്.എന്‍.എം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വെണ്ടാര്‍, കൊല്ലം), അബൂബക്കര്‍ സിദ്ദിക് (ശ്രീവിദ്യ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എരുത്തേന്‍പതി, പാലക്കാട്) സ്പെഷ്യല്‍ അവാര്‍ഡ് : ബിജു(ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തൃപ്പൂണ...
- Get link
- X
- Other Apps
ടീം സെലക്ഷന്‍ ജനുവരി മാസം ആറ് 11 വരെ ഛണ്ഡിഗഢില്‍ നടക്കുന്ന 57-ാം ദേശീയ സ്കൂള്‍ ഡോഡ്ജ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള കേരള സ്കൂള്‍ ഡോഡ്ജ് ബോള്‍ ടീം സെലക്ഷന്‍ ഡിസംബര്‍ 17 ന് ആലപ്പുഴ, തുമ്പോളി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും. സെലക്ഷനില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഗവണ്‍മെന്റ് എയിഡഡ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 10 മണിക്ക് സ്കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. അണ്ടര്‍ 19 ബോയിസ്, ഗേള്‍സ് എന്നീ വിഭാഗത്തിലാണ് സെലക്ഷന്‍ നടത്തുന്നത്
- Get link
- X
- Other Apps
എസ്.എസ്.എല്‍.സി. : ലക്ഷദ്വീപിലെ പരീക്ഷാകേന്ദ്രങ്ങള്‍ 2012 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഇതുവരെ അപേക്ഷിക്കാന്‍ കഴിയാതിരുന്ന ലക്ഷദ്വീപിലെ പ്രൈവറ്റ് പരീക്ഷാര്‍ത്ഥികള്‍ക്ക് 300 രൂപ സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ 19 മുതല്‍ 22 വരെ പരീക്ഷാ ഫീസ് അടയ്ക്കാം. ലക്ഷദ്വീപിലെ പരീക്ഷാര്‍ത്ഥികള്‍ പരീക്ഷാഫീസും സൂപ്പര്‍ ഫൈനും അസല്‍ സര്‍ട്ടിഫിക്കറ്റും സഹിതം താഴെ പറയുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷാ ഫീസ് സ്വീകരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളുടെ വിവരം. സെന്ററിന്റെ പേര്, സെന്റര്‍ നമ്പര്‍ എന്ന ക്രമത്തില്‍. ഗവണ്‍മെന്റ് എച്ച്.എസ്.അമിനി-26094, എച്ച്.എസ്.കല്‍പ്പേനി-26095, എച്ച്.എസ്.മിനിക്കോയ്-26096, എച്ച്.എസ്.അഗത്തി-26097, എച്ച്.എസ്.ആന്ത്രോത്ത്-26098, എച്ച്.എസ്.കവരത്തി-26099, എച്ച്.എസ്.കില്‍ട്ടാന്‍-26100, എച്ച്.എസ്.കടമത്ത്-26101, എച്ച്.എസ്.ചെറ്റ്ലട്ട്-26102.
- Get link
- X
- Other Apps
ക്രിസ്മസ് : ജീവനക്കാര്‍ക്ക് ശമ്പളം 22 മുതല്‍ ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറിലെ ശമ്പളം ഈ മാസം 22 മുതല്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവായി. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 22 -നും മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ക്ക് 23, 24 തീയതികളിലും ശമ്പളം ലഭിക്കും. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ജനുവരിയിലെ പെന്‍ഷന്‍ ഈ മാസം 20, 21 തീയതികളില്‍ വിതരണം ചെയ്യും.
- Get link
- X
- Other Apps
വീഡിയോ കവറേജിന് അപേക്ഷിക്കാം അന്‍പത്തിരണ്ടാമത് കേരള സ്കൂള്‍ കലോത്സവം 2012 ജനുവരി 16 മുതല്‍ 22 വരെ തൃശ്ശൂരില്‍ തെരഞ്ഞെടുക്കപ്പെട്ട 19 വേദികളിലായി നടക്കുകയാണ്. തേക്കിന്‍കാട് മൈതാനം പ്രധാന വേദിയായി നടത്തുന്ന ഈ മത്സരങ്ങളുടെ വീഡിയോ കവറേജ് ചെയ്യുന്നതിന് ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഡയറക്ടറേറ്റില്‍ ലഭിക്കും. വിശദാംശങ്ങള്‍ www.education.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്. വിശദവിവരങ്ങളടങ്ങിയ സീല്‍ ചെയ്ത ക്വട്ടേഷന്‍ 2012 ജനുവരി നാലിന് വൈകിട്ട് അഞ്ച് മണി വരെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ സ്വീകരിക്കും. ജനുവരി അഞ്ചിന് ക്വട്ടേഷന്‍ ഡയറക്ടറേറ്റില്‍ തുറക്കുന്നതും കരാര്‍ ഉറപ്പിക്കുന്നതുമാണ്. ക്വട്ടേഷന്‍ ശ്രീ. പി.കെ. കൃഷ്ണന്‍, എ.ഡി.പി.ഐ (ജനറല്‍) പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, തിരുവനന്തപുരം - 14 വിലാസത്തില്‍ നല്‍കണം. (മൊബൈല്‍ : 9446410868)
- Get link
- X
- Other Apps
The letter addressed to Ms J Jayalalithaa, Hon’ble Chief Minister of Tamil Nadu by Chief Minister Oommen Chandy on 7-12-2011 At the outset I welcome the statement you have issued yesterday urging restraint and calm. We have also appealed to the public to exercise restraint and shall not allow the cordial relations between our two states to be marred by stray incidents and provocative actions. An all-party meet on 6th December, has unanimously appealed to maintain self restraint. I can assure you that neither the Government nor any political party in Kerala would encourage violence or tolerate vandalism on account of this issue. Police presence in the border has been strengthened. We are confident of protecting the dam and ensuring peace in the area. In your reply to my letter dated 1st December 2011, you have only reiterated the stand of Tamil Nadu that the ‘retrofitted Mullaperiyar Dam is as good as new’ and that there is no need for a new dam. I do...
- Get link
- X
- Other Apps
യു ഐ ഡി ഡാറ്റാ എന്‍റോള്‍മെന് ആധാര്‍ പദ്ധതിയുമായിബന്ധപ്പെട്ട്കുട്ടികളുടെ UID തയ്യാറാക്കുന്നതിനുള്ള data enrolment സ്കൂളുകളില്‍സുഗമമായി നടത്തുന്നതിനുള്ള പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു * ഡാറ്റ എന്റര്‍പ്രണേര്‍സ് ആയ അക്ഷയ , കെല്‍ട്രോണ്‍ എന്നീ ഏജന്‍സികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തണം എന്റര്‍പ്രണേര്‍സ് മുന്‍കൂട്ടി നല്‍കുന്ന ഡാറ്റാ എന്‍ട്രി ഫോം കൃത്യമായി പൂരിപ്പിച്ച് ക്ലാസ് അദ്ധ്യാപകര്‍ പരിശോധിച്ച് 3 ദിവസത്തിനകം തിരികെ നല്‍കണം . Data enrolment നായി കുട്ടികളെ തുടര്‍ച്ചയായി എത്തിക്കണം . ( ഉപകരണങ്ങള്‍ idle ആയിരിക്കേണ്ട അവസ്ഥ ഉണ്ടാകരുത് .) സ്കൂള്‍ സമയത്തിനു പുറമെ (before 10 AM & upto 5PM) Data enrolment നടത്താന്‍ സൗകര്യം ഒരുക്കാന്‍ കഴിയണം . ഇക്കാര്യങ്ങള്‍ക്കായി ഒരു അദ്ധ്യാപകന് ചുമതല നല്‍കുന്നത് നന്നായിരിക്കും .