Posts

Showing posts from October, 2011
Image
മുന്‍ മന്ത്രി എം.പി ഗംഗാധരന്‍ അന്തരിച്ചു Posted on: 31 Oct 2011 തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.പി ഗംഗാധരന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ഉച്ചക്ക് രണ്ടുമണിക്കായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കെ. കരുണാകരന്റെ ഭരണകാലത്ത് ജലസേചന മന്ത്രിയായിരുന്നു. ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  നിലമ്പൂരില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. രണ്ടുതവണ നിലമ്പൂരില്‍നിന്നും മൂന്നുതവണ പൊന്നാനിയില്‍നിന്നും ജയിച്ചു. ഒരുതവണ പട്ടാമ്പി മണ്ഡലത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 1982ല്‍ ജലവിഭവ മന്ത്രിയായി. കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടി ഉപനേതാവ്, വാട്ടര്‍ അതോറിറ്റി, കെ.ടി.ഡി.സി എന്നിവയുടെ ചെയര്‍മാന്‍, മലപ്പുറം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപവല്‍ക്കരിച്ചപ്പോള്‍ എം. പി ഗംഗാധരനും ഒപ്പം ചേര്‍ന്നു.  പിന്നീട് എന്‍.സി.പിയില്‍ എത്തി. മുരളീധരന്റെ തിരിച്ചുവരവാണ് ഗംഗാധരന്റെ കോണ്‍ഗ്രസ് പ്രവേശനത്തിനു വഴിതെ...
ബഹു. മന്ത്രി ടി എം ജേക്കബിനോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് പൊതു അവധി.

സ്മരണാഞ്ജലി

Image
                                                                   സ്മരണാഞ്ജലി                        ഇന്ദിരാജിയുടെ രക്തസാക്ഷിത്വത്തിന്റെ 27 th വാര്‍ഷികം ഇന്ന്                                   www.gstunews.blogspot.com ന്റെ സ്മരണാഞ്ജലി !!!!

ടി.എം.ജേക്കബ് അന്തരിച്ചു

Image
             ടി.എം.ജേക്കബ് അന്തരിച്ചു  കൊച്ചി: ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (63) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ ഡെയ്‌സിയും മകന്‍ അനൂപ് ജേക്കബും സമീപത്ത് ഉണ്ടായിരുന്നു. ഹൃദയത്തിന് സമ്മര്‍ദം കൂടുന്ന പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ രോഗമായിരുന്നു അദ്ദേഹത്തിന്. 18 വര്‍ഷമായി ഈ രോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. ഒക്ടോബര്‍ 17നാണ് അദ്ദേഹത്തെ ലേക്‌ഷോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. മരണവിവരം അറിഞ്ഞതോടെ വിവിധ മേഖലകളിലെ വ്യക്തികള്‍ ആസ്പത്രിയില്‍ എത്തി. ഫെഡറല്‍ ബാങ്ക്, സീനിയര്‍ മാനേജരാണ് ഭാര്യ ഡെയ്‌സി. മക്കള്‍: അഡ്വ. അനൂപ് ജേക്കബ് (യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അമ്പിളി ജേക്കബ് (അസി. മാനേജര്‍, ഇന്‍കല്‍, തിരുവനന്തപുരം). മരുമക്കള്‍: അനില (ലക്ചറര്‍, ബി.പി.സി...

HSE-Placement of Dist.Co-Ordinators...Order Published

    HSE-Placement of Dist.Co-Ordinators...Order Published              Order No.Ad.A1/7418/07  Dtd.28/10/2011 In order to streamline and co-ordinate the District level activities of Higher Secondary Education,the following person is designated as District Co-Ordinatot with immediate effect.                                                                           KANNUR                            Dr.Sasidharan Kuniyil                                                               Principal,         ...

31ന് രാഷ്ട്രീയ സങ്കല്പ് ദിവസമായി ആചരിക്കും

31ന് രാഷ്ട്രീയ സങ്കല്പ് ദിവസമായി ആചരിക്കും മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമായ നാളെ (ഒക്ടോബര്‍ 31) രാഷ്ട്രീയ സങ്കല്പ് ദിവസമായി ആചരിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 10.15 മുതല്‍ രണ്ട് മിനിറ്റ് മൌനാചരണം നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. തുടര്‍ന്ന് ഓഫീസ് മേധാവിയുടെ നേതൃത്വത്തില്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കണം. ഈ രണ്ട് മിനിറ്റ് സമയത്ത് ട്രാഫിക് നിര്‍ത്തിവയ്ക്കാനും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് തിരുവനന്തപുരത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും പ്രത്യേക റാലികള്‍ സംഘടിപ്പിക്കും

പി.എഫ്.തുക അനുവദിക്കാനുള്ള പരിധി ഉയര്‍ത്തി

പി.എഫ്.തുക അനുവദിക്കാനുള്ള പരിധി ഉയര്‍ത്തി ജനറല്‍ പ്രോവിഡന്റ് ഫണ്ടില്‍ (കേരള) താല്‍ക്കാലിക മുന്‍കൂര്‍ / തിരിച്ചടയ്ക്കാത്ത മുന്‍കൂര്‍ എന്നിവ പിന്‍വലിക്കുന്നതിന് അനുമതി നല്‍കുന്നതിനായി ചുമതലപ്പെടുത്തിയ വിവിധ വിഭാഗങ്ങളിലെ ഓഫീസര്‍മാരുടെ തുക അനുവദിക്കാനുള്ള പരിധി പുനര്‍ നിര്‍ണയിച്ച് ഉത്തരവായി. (സ.ഉ.(പി)നം.450/2011/ധന. തീയതി 18-10-2011). ഇതനുസരിച്ച് ഏറ്റവും താഴ്ന്ന ഗസറ്റഡ് ഓഫീസര്‍ / ഡ്രോയിങ് ആന്റ് ഡിസ്ബേഴ്സിങ് ഓഫീസര്‍ക്ക് 75,000/- രൂപയും സബ് ഡിവിഷണല്‍ ഓഫീസര്‍ക്ക് 1,50,000/- രൂപയും ഡിസ്ട്രിക്ട് ഓഫീസര്‍ക്ക് 2,25,000/- രൂപയും റീജിയണല്‍ ഓഫീസര്‍ക്ക് 3,00,000/- രൂപയും വകുപ്പ് തലവന് ചട്ടങ്ങള്‍ക്കനുസരിച്ച് പരിധിയില്ലാതെയും തുക അനുവദിക്കാം. ഈ ഓഫീസര്‍മാരുടെ ശമ്പളനിരക്കുകള്‍ 2009 ലെ ശമ്പള പരിഷ്കരണ ഉത്തരവിന് (സ.ഉ.(പി)നം.85/2011/ധന തീയതി 26-02-2011) അനുസൃതമായി പുനര്‍ നിര്‍ണയിച്ചുകൊണ്ടും ഉത്തരവായി. വിശദവിവരം www.finance.kerala.gov.in വെബ്സൈറ്റിലുണ്ട്.

മലയാളദിനവും ഭരണഭാഷാ വാരാഘോഷവും

മലയാളദിനവും ഭരണഭാഷാ വാരാഘോഷവും മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിക്കും. മലയാള ഭാഷയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ കവയത്രി സുഗതകുമാരിയെ ആദരിക്കും. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് മുഖ്യാതിഥിയാവും. ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരന്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സംസ്ഥാനതല ഭരണഭാഷാ സേവന പുരസ്കാരദാനം മുഖ്യമന്ത്രി നിര്‍വഹിക്കും. ജനപഥം ഭരണഭാഷാപതിപ്പ് സാംസ്കാരിക ഐ.പി.ആര്‍.ഡി. വകുപ്പ് മന്ത്രി കെ.സി.ജോസഫ് പ്രകാശനം ചെയ്യും.

കുട്ടികള്‍ക്ക് ആധാര്‍

കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നതിന്റെ                     മാര്‍ഗനിര്‍ദ്ദേശങ്ങളായി                      തിരുവനന്തപുരം: 2012 മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ  സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍  നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ  ഡയറക്ടര്‍ പുറത്തിറക്കി. ഇതനുസരിച്ച് സ്‌കൂളുകളില്‍  യു. ഐ. ഡി. നമ്പര്‍ നല്‍കുന്നതിനുള്ള എന്റോള്‍മെന്റ്  നടപടിക്രമങ്ങള്‍ അക്ഷയ, കെല്‍ട്രോണ്‍ തുടങ്ങിയ അംഗീകൃത ഏജന്‍സികള്‍ക്കായിരിക്കും. ഏകോപനം ഐ. ടി Pസ്‌കൂള്‍  പ്രോജക്ടായിരിക്കും. ഇതനുസരിച്ച് ഓരോ കുട്ടിയുടെയും  കെ. വൈ. ആര്‍. ഭാഗത്തു പറയുന്ന കാര്യങ്ങള്‍ (പേര്, ജനന  തീയതി, ലിംഗം, അച്ഛന്റെ പേര്, അമ്മയുടെ പേര്, വിലാസം,  പിന്‍കോഡ്) നിര്‍ബന്ധമായും നല്‍കണം. ഇതുകൂടാതെ സ്‌കൂള്‍  കോഡും കുട്ടിയുടെ അഡ്മിഷന്‍ നമ്പരും റേഷന്‍ കാര്‍ഡ്  നമ്പരുണ്ടെങ്കില്‍ അതും കെ. വൈ. ആര്‍. പ്ലസായി നല്‍കണം. ഫോമുകള്‍ പൂരിപ്പിക്കേണ...

ക്ലസ്റ്റര്‍ പരിശീലനത്തിന് ഇനി പ്രധാനാധ്യാപകരും

     ക്ലസ്റ്റര്‍ പരിശീലനത്തിന് ഇനി പ്രധാനാധ്യാപകരും കരിപ്പൂര്‍: പ്രധാനാധ്യാപരെകൂടി ഉള്‍പ്പെടുത്തി അധ്യാപകപരിശീലനം  വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട്  പുറത്തിറക്കിയ സമീപനരേഖ എല്ലാ ജില്ലാ ഓഫീസുകള്‍ക്കും  ബി.ആര്‍.സികള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. ക്ലസ്റ്റര്‍ റിസോഴ്‌സ്  സെന്റര്‍ കണ്‍വീനര്‍, ക്ലസ്റ്റര്‍ കേന്ദ്രങ്ങളിലെ പ്രധാനാധ്യാപകര്‍,  പഞ്ചായത്ത് ചുമതലയുള്ള ബി.ആര്‍.സി ട്രെയിനര്‍ എന്നിവര്‍ക്ക്  ചുമതലകള്‍ വിഭജിച്ചുനല്‍കുമെന്ന് രൂപരേഖ പറയുന്നു. പരിശീലനത്തിന്റെ ഒന്നാംഘട്ട ആശയ രൂപവത്കരണ ശില്പശാല  ഡി.ഡി.ഇ, ഡയറ്റ് പ്രിന്‍സിപ്പല്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍,  സി.ഇ.ഒ, എ.ഇ.ഒമാര്‍, ഡയറ്റ് അധ്യാപകര്‍, എസ്.എസ്.എ  പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് നടക്കുക.  സ്‌കൂള്‍ മോണിറ്ററിങ് റിപ്പോര്‍ട്ടുകള്‍, പഠന റിപ്പോര്‍ട്ടുകള്‍,  സ്‌കൂള്‍ തല ഫീഡ് ബാക്കുകള്‍, ഒ.എസ്.എസ് അനുഭവങ്ങള്‍  എന്നിവയുടെ അടിസ്ഥാനത്തില്‍ എല്‍.പി, യു.പി തല വിഷ യാടിസ്ഥാനത്തില്‍ നടക്കേണ്ട ക്ലസ്റ്റര്‍ തല കൂടിയിരിപ്പിന്...

ശാസ്ത്രമേളയുടെ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍

Image
ശാസ്ത്രമേളയുടെ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ >> WEDNESDAY, OCTOBER 26, 2011 ഇക്കൊല്ലത്തെ സ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐടി പ്രവൃത്തിപരിചയ മേളകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനുള്ള സംവിധാനം ഐടി.@സ്കൂള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണല്ലോ. ഇതോടെ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ മേളകളും ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറും. ഒരൊറ്റ ഇന്റര്‍ഫേസില്‍ അഞ്ചുമേളകളും (ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി. പ്രവൃത്തിപരിചയം) നടത്താന്‍ കഴിയുന്ന വിധത്തിലാണ് പോര്‍ട്ടലിന്റെ ഘടന. ഇപ്പോള്‍ എല്ലാ സ്ക്കൂളുകളും തന്നെ അവരവരുടെ സ്ക്കൂളില്‍ നിന്നും മത്സരിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളും മത്സരയിനങ്ങളുമെല്ലാം തന്നെ ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് എന്റര്‍ ചെയ്തു കഴിഞ്ഞല്ലോ. ഇനി ഇതെല്ലാം കണ്‍ഫേം ചെയ്ത ശേഷം എ.ഇ.ഒ തലത്തില്‍ ഉപജില്ലാതല മത്സരങ്ങളുടെ നടത്തിപ്പിനായി ഇത് csv ഫയല്‍ രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയും. ആ വിവരങ്ങള്‍ നമുക്ക് നല്‍കിയിരിക്കുന്ന ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറിലേക്ക് ഇംപോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് പാര്‍ട്ടിസിപ്പന്റ് കാര്‍ഡ്, ടാബ...
Sasthramela Offline Software

Sasthramela Offline Software (New)

Sasthramela Offline Software

സ്വാഗത സംഘം

Image
                                                   ജി.എസ്‌.ടി.യു കണ്ണൂര്‍ ജില്ലാ സമ്മേളനം തലശ്ശേരിയില്‍ സ്വാഗത  സംഘം 12  .11  .2011 തലശ്ശേരി girls ഹയര്‍ സെക്കന്ററി സ്കൂളില്‍ 3 മണിക്ക് നടക്കുന്നതാണ് . സ്വാഗത  സംഘത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുത്ത് പരിപാടി വന്‍ വിജ യമാക്കാന്‍ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.  
Implimentation of Package clarification

Age Relaxation for SSLC Appearing Students

Age Relaxation for SSLC Appearing Students..Circular

SSLC March 2012-Orientation Programme-HMs

SSLC March 2012-Orientation Programme-HMs

Pay Fixation 2009 - Part time contingent employees - Further Clarification

Pay Fixation 2009 - Part time contingent employees - Further Clarification

CELT Training for Teachers@Bangaluru...Selected Teachers

CELT Training for Teachers@Bangaluru...Selected Teachers

ഐടി ക്വിസ് ചോദ്യോത്തരങ്ങള്‍ - 2010

Image
വിവിധ ജില്ലകളിലെ ഐടി ക്വിസ് ചോദ്യോത്തരങ്ങള്‍ - 2010 >> SATURDAY, OCTOBER 8, 2011 (അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെ ആഭ്യര്‍ത്ഥന പ്രകാരം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് ചെയ്ത പോസ്റ്റ് പുനഃപ്രസിദ്ധീകരിക്കുന്നു) കൊടുക്കല്‍ വാങ്ങല്‍ മനഃസ്ഥിതി അധ്യാപകര്‍ക്കുണ്ടായെങ്കില്‍ മാത്രമേ നമ്മുടെ വിദ്യാഭ്യാസ രംഗം ഉത്തരോത്തരം അഭിവൃദ്ധിപ്പെടുകയുള്ളു എന്നതില്‍ സംശയമില്ല. ക്ലാസ് റൂമില്‍ നമ്മള്‍ അവതരിപ്പിക്കുന്ന പഠനബോധനതന്ത്രങ്ങള്‍ നമ്മുടെ അധ്യാപകസമൂഹത്തിന് കൂടി പങ്കുവെക്കുകയാണെങ്കിലോ? മാത്‍സ് ബ്ലോഗിന്റെ വിശാലമായ ലക്ഷ്യം അതു തന്നെയാണ്. കാസര്‍കോടുള്ള ബാബുജേക്കബ് സാറിനെയും തിരുവനന്തപുരത്തുള്ള സഹാനി സാറിനെയും അടക്കം കേരളത്തിലെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള അധ്യാപക സമൂഹമായി സംവദിക്കാന്‍ മാത്‍സ് ബ്ലോഗ് ഇന്ന് ഒരു അവസരമേകുന്നു. കുട്ടികളുടെ രചനകള്‍, സ്ക്കൂളിലെ മികവുകള്‍, അധ്യാപകരുടെ പഠനബോധനതന്ത്രങ്ങള്‍, വിവിധ ടൂളുകള്‍ അങ്ങനെ നിങ്ങളുടെ സൃഷ്ടികളെന്തും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം ഉപകാരപ്രദമാണ്. മാത്‍സ് ബ്ലോഗിലൂടെ ഞങ്ങളിത് ആവശ്യപ്പെടാത്ത സമയങ്ങളില്ല. മിക്ക ദിവസവും നമ്മുടെ ബ്ലോഗ...

സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍

Image
ശാസ്ത്രമേളയുടെ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ >> WEDNESDAY, OCTOBER 26, 2011 ഇക്കൊല്ലത്തെ സ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐടി പ്രവൃത്തിപരിചയ മേളകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനുള്ള സംവിധാനം ഐടി.@സ്കൂള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണല്ലോ. ഇതോടെ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ മേളകളും ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറും. ഒരൊറ്റ ഇന്റര്‍ഫേസില്‍ അഞ്ചുമേളകളും (ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി. പ്രവൃത്തിപരിചയം) നടത്താന്‍ കഴിയുന്ന വിധത്തിലാണ് പോര്‍ട്ടലിന്റെ ഘടന. ഇപ്പോള്‍ എല്ലാ സ്ക്കൂളുകളും തന്നെ അവരവരുടെ സ്ക്കൂളില്‍ നിന്നും മത്സരിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളും മത്സരയിനങ്ങളുമെല്ലാം തന്നെ ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് എന്റര്‍ ചെയ്തു കഴിഞ്ഞല്ലോ. ഇനി ഇതെല്ലാം കണ്‍ഫേം ചെയ്ത ശേഷം എ.ഇ.ഒ തലത്തില്‍ ഉപജില്ലാതല മത്സരങ്ങളുടെ നടത്തിപ്പിനായി ഇത് csv ഫയല്‍ രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയും. ആ വിവരങ്ങള്‍ നമുക്ക് നല്‍കിയിരിക്കുന്ന ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറിലേക്ക് ഇംപോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് പാര്‍ട്ടിസിപ്പന്റ് കാ...