യു.പി. ഇംഗ്ളീഷ് അദ്ധ്യാപകര്‍ക്ക് 
                         ബാംഗ്ളൂരില്‍ പരിശീലനം

ബാംഗ്ളൂരിലെ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷിന്റെ ആഭിമുഖ്യത്തില്‍ യു.പി.വിഭാഗം ഇംഗ്ളീഷ് അദ്ധ്യാപകര്‍ക്കായി ഇംഗ്ളീഷ് അദ്ധ്യാപനത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്‍പത് മുതല്‍ ഫെബ്രുവരി ഏഴുവരെ നടക്കുന്ന ഒരു മാസത്തെ ഇന്‍-സര്‍വ്വീസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കേരളത്തിലെ ഗവണ്‍മെന്റ്/എയ്ഡഡ് മേഖലയിലെ പ്രൈമറി വിഭാഗം അദ്ധ്യാപകരും അദ്ധ്യാപക പരിശീലകരും ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും ഡിസംബര്‍ 30 ന് മുമ്പായി ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, പൂജപ്പുര, തിരുവനന്തപുരം - 12 വിലാസത്തില്‍ അയക്കണം. കവറിനുമുകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇംഗ്ളീഷ് ലാംഗ്വേജ് ടീച്ചിങ് എന്നു രേഖപ്പെടുത്തുകയും വേണം. 

Comments

Popular posts from this blog