സ്പാര്‍ക്കില്‍ പ്രൊഫഷണല്‍ ടാക്സ്, അഡ്-ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം COURTESY:MATHSBLOG ഓണം, റംസാന്‍ അടുത്തെത്തിയതോടെ ശമ്പളം നേരത്തേ നല്‍കാന്‍ തീരുമാനിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത് ഏവരും കണ്ടിരിക്കുമല്ലോ. സെപ്റ്റംബര്‍ 30 നു മുമ്പ് പ്രൊഫഷണല്‍ ടാക്സ് അടക്കണം, ഒപ്പം സാലറി പ്രൊസസ് ചെയ്യണം. ഇതു കൂടാതെ അഡ്ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ കൂടി തയ്യാറാക്കണം. സ്പാര്‍ക്കിലൂടെ ഇത് ചെയ്യുന്നതെങ്ങിനെയെന്ന് വിശദീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിരവധി മെയിലുകള്‍ മാത്‍സ് ബ്ലോഗിന് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്ഹോക് ബോണസ് , ഓണം അഡ്വാന്‍സ് എന്നിവയെ സംബന്ധിക്കുന്ന ഉത്തരവുകള്‍ വന്നു കഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സും 14,500 രൂപവരെ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് 3200 രൂപ ബോണസും മറ്റുള്ളവര്‍ക്ക് 2000 രൂപ ഫെസ്റ്റിവല്‍ അലവന്‍സും അനുവദിച്ചു. ഓണം അഡ്വാന്‍സ് തുക അഞ്ച് തുല്യ മാസതവണകളായി തിരിച്ചടയ്ക്കണം. ഈ മാസം 23- മുതല്‍ ത...