Posts

Showing posts from June, 2011

Prathirodha Sangamam

Image
വിഷം കലര്‍ത്തിയ നടപടി ഭീകരര്‍ പോലും ചെയ്യാത്ത കാര്യം - പി.രാമകൃഷ്ണന്‍ മട്ടന്നൂര്‍: എന്‍ഡോസള്‍ഫാനെതിരെ സമരം ചെയ്തവരാണ് വീട്ടുകിണറ്റിലും മറ്റും വിഷം കലര്‍ത്തുന്നതെന്നും ഭീകരപ്രവര്‍ത്തകര്‍ പോലും ഇത്തരം പ്രവര്‍ത്തനം നടത്താറില്ലെന്നും ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണന്‍ പറഞ്ഞു. കുറ്റിയാട്ടൂര്‍ ഈസ്റ്റ് എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ എസ്.പി.മധുസൂദനന്റെ വീട്ടുകിണറ്റില്‍ വിഷംകലര്‍ത്തിയഅക്രമികളെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജി.എസ്.ടി.യു, കെ.പി.എസ്.ടി.യു. സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിരോധസംഘത്തില്‍ സംസാരിക്കുകയായിരുന്നു പി.രാമകൃഷ്ണന്‍. പി.സുഖദേവന്‍ അധ്യക്ഷനായി. ശശിധരന്‍ കുനിയില്‍, കെ.സി.രാജന്‍, മുണ്ടേരി ഗംഗാധരന്‍, അബ്ദുള്‍ഖാദര്‍, വി.പദ്മനാഭന്‍, എം.ഒ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു

Prathirodha Sangamam

Prathirodha Sangamam

Jilla Camp 2011

Image
                                                                                                                                JILLA CAMP 2011 THOTTADAYIL ഗവ:സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്റെ കണ്ണൂര്‍ റവന്യൂ ജില്ലാ ദ്വിദിന പഠന ക്യാമ്പ് 2011 ജൂണ്‍ 11,12 തീയ്യതികളില്‍ തോട്ടട കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.ശനിയാഴ്ച്ച രാവിലെ കണ്ണൂര്‍ എം.എല്‍ .എ ശ്രീ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.എടക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി.രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ശ്രീ എന്‍ തമ്പാന്‍ സ്വാഗതവും ശ്രീ പി.കെ.ദിനേശന്‍ നന്ദിയും പറഞ്ഞു. ഉച്ചക്ക് നടന്ന ഒന്നാമത്തെ ക്ലാസില്‍ “പൊതു വിദ്യാഭ്യാസ സംരക്ഷണ ചിന്തകള്‍ “എന്ന വിഷയം ഡോ.വിജയന്‍ ചാലോട്  അവതരിപ്പിച്ചു.ഗ്രൂപ്പ് ചര്‍ച്ചയു...