Posts

Showing posts from July, 2012

TET Details Published

Image
> SUNDAY, JULY 22, 2012 കേരളത്തിലെ വിദ്യാലയങ്ങളില്‍ അധ്യാപകരാകാനുള്ള പൊതുയോഗ്യതാ നിര്‍ണയ പരീക്ഷയായ കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (KTET) അപേക്ഷ ക്ഷണിച്ചു. അടി സ്ഥാനയോഗ്യതയോടൊപ്പം എലിജിബിലിറ്റി പരീക്ഷയും ജയിച്ചാല്‍ മാത്രമേ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ ഇനി അധ്യാപകരാകാന്‍ കഴിയൂ. ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ സെറ്റ് (SET)നിര്‍ബന്ധമാ ക്കിയതു പോലെ തന്നെയാണ് ഇതും. കേരളത്തില്‍ എസ്‌സി ആര്‍ടിയും പരീക്ഷാഭ വനും സംയുക് തമായാണ് ഈ പരീക്ഷ നടത്തുന്നത്. ഓഗസ്റ്റ് 25-നാണു പരീക്ഷ. ഓണ്‍ലൈന്‍ ആയി റജിസ്റ്റര്‍ ചെയ്യണം. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസുകളിലേക്കു പ്രത്യേകം പരീക്ഷകളാണ്. പരീക്ഷാഫീസ് 500 രൂപ വീതം. വിശദവിവരങ്ങളും സിലബസും ചുവടെ നല്‍കിയിട്ടുണ്ട്. അധ്യാപക നിയമനപ്രക്രിയയില്‍ ദേശീയമായി നിശ്ചിത നില വാരം ഉണ്ടാക്കാനും ഗുണനിലവാരമുള്ള അധ്യാപനം ഉറപ്പാ ക്കാനുമായി നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂ ക്കേഷന്‍ (എന്‍സിടിഇ) പുറപ്പെടുവിച്ച മാര്‍ഗരേഖ അനുസരി ച്ചാണു വിവിധ സംസ്ഥാനങ്ങളില്‍ സ്സഞ്ഞസ്സ നടപ്പാക്കിയത്. കേരള ത്തില്‍ ഈ പരീക്ഷ കെടിഇടി എന്നാണറിയപ്പെടുന്നത്. കെടിഇടി യോഗ്...

Kannur Dist.Leadership Camp Photo uploaded

Image
ജാതിസെന്‍സസ്- കരട് ലിസ്റ് പ്രസിദ്ധികരിക്കും 2011 ലെ സൂമൂഹിക സാമ്പത്തിക ജാതി സെന്‍സസ് സംസ്ഥാനത്ത് അവസാന ഘട്ടത്തിലാണ്. ഇനിതായുളള വിവരശേഖരണം പൂര്‍ത്തിയായാല്‍ ജാതി ഒഴികെയുളള ശേഖരിക്കപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധപ്പെടുത്തുന്നതാണ്. എന്നാല്‍ ഈ സെന്‍സസിലൂടെ ശേഖരിച്ച കുടുംബത്തിന്റെ വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധപ്പെടുത്തുന്നതിന് താല്‍പ്പര്യപ്പെടാത്ത കുടുംബങ്ങളുണ്ടെങ്കില്‍ അവര്‍ നിശ്ചിതമാതൃകയിലുളള അപേക്ഷയില്‍ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയ തീയതി മുതല്‍ 15 ദിവസത്തിനകം ബന്ധപ്പെട്ട ചാര്‍ജ്ജ് ഓഫീസര്‍മാരെ (ബ്ളോക്ക് ഡവലപ്പമെന്റ് ഓഫീസര്‍/ നഗരസഭാ സെക്രട്ടറി/ കോര്‍പ്പറേഷന്‍ സെക്രട്ടറി) രേഖാമൂലം അറിയിക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം ഇത്തരത്തില്‍ മറുപടി കിട്ടാത്ത എല്ലാ കുടുംബങ്ങളുടെയും വിവരങ്ങള്‍ അവര്‍ക്ക് സെന്‍സസ് കരട് ലിസ്റ് പൊതുജനസമക്ഷം പ്രസിദ്ധപ്പെടുത്തുന്നതിന് എതിര്‍പ്പില്ലെന്ന നിഗമനത്തില്‍ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് (കേരളം) 2011 ന്റെ കരട് ലിസ്റ് പ്രസിദ്ധപ്പെടുത്തുന്നതാണെന്നും അറിയിക്കുന്നു. അപേക്ഷയുടെ മാതൃക പി.ആര്‍.ഡി വെബ്സൈറ്റിലുണ്...
Image
പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2012-2013 >> MONDAY, JULY 2, 2012 Courtsey:Mathsblog 2012-2013 അധ്യയന വര്‍ഷത്തേക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ അപേക്ഷാ ഫോമിന് മാറ്റമുള്ളതു കൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷയില്‍ ഓര്‍ഡര്‍ നമ്പര്‍ തിരുത്തി വരുന്ന അപേക്ഷ യാതൊരു കാരണവശാലും സ്വീകരിക്കേണ്ടതില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജൂലൈ ഒന്നു മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപത്രം ആവശ്യമില്ലെന്നത് അപേക്ഷകര്‍ക്ക് ആശ്വാസമാകും. സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. മുന്‍വര്‍ഷങ്ങളേതില്‍ നിന്നു വ്യത്യസ്തമായി അപേക്ഷയുടെ മൂന്നാം പേജില്‍ രശീതി നല്‍കാനുള്ള ഓപ്ഷന്‍ കാണാന്‍ കഴിഞ്ഞു. ഇത്തവണ മുതല്‍ ഓണ്‍ലൈനില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതു കൊണ്ടു തന്നെ അപേക്ഷകര്‍ അടുത്ത വര്‍ഷം അപേക്ഷിക്കുമ്പോള്‍ വീണ്ടും അവരുടെ ഡാറ്റ എന്റര്‍ ചെയ്യേണ്ടി വരില്ല. ഈ വര്‍ഷത്തെ അപേക്ഷകള്‍ സ്വീകരിക്കുന്ന മുറയ്ക്ക് സ്ക്കൂളില്‍ നിന്നു തന്നെ ഡാറ്റാ എന്‍ട്രി...

Pre Metric Scholarships Circular posted

Image