Posts

Showing posts from January, 2012

STATE SAMMELANAM PROGRAMME NOTICE

Image

Sampoorna Sammelanam Photos

Image

GSTU Kannur Jilla Sammelanam Prathinidhisammelanam,Sandesayathra

Image

ജി.എസ്.ടി.യു ജില്ലാ സമ്മേളനം

        ജി.എസ്.ടി.യു ജില്ലാ സമ്മേളനം - വിളമ്പരജാഥ               കേരള ഗവര്‍ണര്‍ എം.ഒ.എച്ച്.ഫാറൂഖിന്റെ നിര്യാണത്തില്‍ ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ദുഖാചരണമായതിനാല്‍  ജി.എസ്.ടി.യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ഇന്നത്തെ(27.1.2012)പരിപാടികള്‍ ഉപേക്ഷിച്ചതായി സംഘാടകസമിതി അറിയിക്കുന്നു.സമ്മേളനസംഘാടകസമിതിയുടെ ഒരു അടിയന്തരയോഗം ഇന്ന് (27.1.2012) വൈകുന്നേരം 3 മണിക്ക് സംഘാടകസമിതി ഓഫീസില്‍ ചേരുന്നു.എല്ലാവരും പങ്കെടുക്കണം.

ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു

Image
           ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു Posted on: 26 Jan 2012 ചെന്നൈ: കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് (75) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ രാത്രി 9.10-നാണ് അന്ത്യം സംഭവിച്ചത്.  വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പ് രോഗം വഷളായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മരണസമയത്ത് അടുത്ത ബന്ധുക്കള്‍ സമീപത്തുണ്ടായിരുന്നു.  കേരളത്തിലെ പതിനേഴാമത്തെ ഗവര്‍ണറായി കഴിഞ്ഞവര്‍ഷം ആഗസ്ത് 25-നാണ് അദ്ദേഹം സ്ഥാനമേറ്റത്. പുതുച്ചേരിയിലെ കാരൈക്കാല്‍ സ്വദേശിയായ അദ്ദേഹം മൂന്നുതവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. മൂന്നുതവണ ലോക് സഭാംഗവുമായി. 1991ല്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി സ്ഥാനവും വഹിച്ചിരുന്നു. 2004ല്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡറായി നിയോഗിക്കപ്പെട്ട അദ്ദേഹത്തെ 2010-ലാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിച്ചത്.  ഗവര്‍ണറോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഏഴുദിവസത്തെ ദുഖാചാരണം പ്രഖ്യാപിച്ചിട്ടുണ്ട്.