Posts

Showing posts from February, 2012

More Photos of State Sammelanam@Malappuram

Image
PROFORMA FOR OBC PREMATRIC SCHOLARSHIP 2011-12

Income Tax Silpasala-Thalaseri

Image
SSLC Examination March 2012 - Time Table Date Day Time Subject 12.03.2012 Monday 1.45 pm – 3.30 pm First Language Part I Malayalam/Tamil/Kannada/Urdu/ Gujarati/ Additional English/ Additional Hindi/Sanskrit(Academic)/ Sanskrit (Oriental) Paper I (for Sanskrit Schools)/ Arabic (Academic)/Arabic Oriental Paper I (For Arabic Schools) 13.03.2012 Tuesday 1.45pm – 3.30 pm First Language Part II Malayalam/Tamil/Kannada/Special English /Fisheries Science (For Fisheries Technical Schools)/ Arabic Oriental Paper II (for Schools)/ Sanskrit Oriental Paper (For Sanskrit Schools) 14.03.2012 Wednesday 1.45 pm –4.30 pm Second Language - English 15.03.2012 Thursday 1.45 pm –3.30 pm Third Language - Hindi/General Knowledge 17.03.2012 Saturday 1.45 pm –3.30 pm Physics 19.03.2012 Monday 1.45 pm –4.30 pm Mathematics 20.03.2012 Tuesday 1.45 pm –3.30 pm Chemistry 21.03.2012 Wednesday 1.45 pm –3.00 pm Information Technology 22.03.2012 Thursday 1.45 pm –4.30 pm Social Science 24.03.2012 Saturday...
State Sammelanam @Malappuram Videos

STATE SAMMELANAM @ MALAPPURAM

Image
ഫയര്‍ഫോക്സ് അപ്ഗ്രഡേഷന്‍, SSLC മൂല്യനിര്‍ണയ ഉത്തരവ് >> SATURDAY, FEBRUARY 18, 2012 എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടി വന്നപ്പോഴും അധ്യാപകപാക്കേജ് സൈറ്റില്‍ കയറേണ്ടി വന്നപ്പോഴും നിലവിലുള്ള ബ്രൗസറിന്റെ അപ്ഗ്രേഡ് ചെയ്ത വേര്‍ഷനാണ് വേണ്ടതെന്ന മെസേജാണ് ലഭിച്ചതെന്ന് കാണിച്ച് പലരും വിളിച്ചിരുന്നു. ചിലര്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനായില്ലെങ്കില്‍ ചിലര്‍ക്ക് അധ്യാപകപാക്കേജ് സൈറ്റില്‍ പ്രവേശിക്കാനായില്ല. സിസ്റ്റത്തിലുള്ള ബ്രൗസറിന്റെ പുതിയ വേര്‍ഷന്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും. അതിനുള്ള മാര്‍ഗം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന ഒരു പി.ഡി.എഫ് ഫയല്‍ മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനറായ അബ്ദുള്‍ഹക്കീം മാഷ് തയ്യാറാക്കിയിട്ടുണ്ട്. ഇതെങ്ങനെയെന്ന് അടുത്ത ഖണ്ഡികയില്‍ വിശദീകരിച്ചിട്ടുണ്ട്. മറ്റൊരു പ്രശ്നം എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിനായി  അപേക്ഷിച്ചിട്ടുള്ള അധ്യാപകരുടേതാണ്. നിയമന ഉത്തരവ് എങ്ങിനെ ഡൗണ്‍ലോഡ് ചെയ്തെടുക്കാം എന്നതിനെക്കുറിച്ച് വിശദീകരിക്കണമെന്നാണ് അവരുടെ ആവശ്യം. യഥാര്‍ത്ഥത്തില്‍ വളരെ ‌ലളിതമായൊരു പ്രക്രിയയാണിത്....
Image
                    ഇവര്‍ സാരഥികള്‍ ഗവ.സ്ക്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (ജി.എസ്.ടി.യു) 21->0 സംസ്ഥാന സമ്മേളനം ഫിബ്രവരി 14ന്  സമാപിച്ചു.3 ദിവസങ്ങളിലായി ആയിരങ്ങള്‍ പങ്കെടുത്ത വര്‍ണ്ണശഭളമായ സമ്മേളനം കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.മലപ്പുറം നഗരത്തെ പ്രകമ്പനം കൊള്ളിച്ച അദ്ധ്യാപക പ്രകടനത്തിന് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കി.സംസ്ഥാന പ്രസിഡണ്ടായി ശ്രീ ജെ ശശിമാസ്റ്ററെയും ജനറല്‍ സെക്രട്ടറിയായി ശ്രീ എം.സലാഹുദ്ദീന്‍ മാസ്റ്ററെയും ട്രഷററായി ശ്രീ കെ സുരേഷ്കുമാര്‍ മാസ്റ്ററെയും തെരെഞ്ഞെടുത്തു.
   പാഠപുസ്തക വിതരണം -ഉദ്ഘാടനം ഇന്ന് ഒന്നു മുതല്‍ പത്തുവരെ ക്ളാസുകളില്‍ കേരള സിലബസ് പിന്തുടരുന്ന 42 ലക്ഷത്തോളം കുട്ടികള്‍ക്ക് 2012-13 അദ്ധ്യയന വര്‍ഷം ആവശ്യമുള്ള 3.9 കോടി പാഠപുസ്തകങ്ങളുടെ (226 ടൈറ്റിലുകള്‍) വിതരണ ഉദ്ഘാടനം ഇന്ന് ബുധനാഴ്ച 12 മണിക്ക് എസ്.എം.വി. സ്കൂളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ആദ്ധ്യക്ഷം വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ മുഖ്യാതിഥിയായി എത്തും. 
                SLI Premium Revised അടിസ്ഥാന വേതനം 9189 രൂപ വരെയുള്ളവര്‍ക്ക് 150 രൂപയും 9190-18739 വരെയുള്ളവര്‍ക്ക് 225 രൂപയും, 18740-29179 വരെയുള്ളവര്‍ക്ക് 375 രൂപയും 29180 രൂപമുതലുള്ളവര്‍ക്ക് 450 രൂപയുമാണ് പുതിയ നിരക്കുകള്‍. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
                   എസ്.എസ്.എല്‍.സി നിരന്തര         മൂല്യനിര്‍ണ്ണയം -   മാര്‍ക്ക് എന്റര്‍ചെയ്യണം എസ്.എസ്.എല്‍.സി 2012 പരീക്ഷയില്‍ പങ്കെടുക്കുന്ന സ്കൂള്‍ഗോയിങ് വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ 10 വിഷയങ്ങളുടെ നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ മാര്‍ക്ക് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralapareekshabhavan.in വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മുഖാന്തിരം ഫെബ്രുവരി 15 ന് മുമ്പായി എല്ലാ സ്കൂള്‍ പ്രഥമദ്ധ്യാപകരും എന്റര്‍ ചെയ്ത് പൂര്‍ത്തിയാക്കേണ്ടതാണ്
സ്ഥലം മാറ്റത്തിന് അപേക്ഷിക്കാം പൊതുവിദ്യാഭ്യാസ വകുപ്പിലെ സരക്കാര്‍ ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി അദ്ധ്യാപകര്‍ എന്നിവരുടെ 2012-13 വര്‍ഷത്തെ ജില്ലാതല സ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഓണ്‍ലൈന്‍ സംവിധാനം മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഫെബ്രുവരി 17 മുതല്‍ 28 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ മുഖേനയല്ലാതെയുള്ള അപേക്ഷ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍ www.gstunews.blogspot.com എന്ന വെബ്സൈറ്റില്‍ ലഭ്യമാകും.
ബില്ലുകളുടെ സമര്‍പ്പണം സ്പാര്‍ക്കിലൂടെ മാത്രം സര്‍ക്കാര്‍ ജീവനക്കാരുടെയും എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും സംബന്ധിച്ച ബില്ലുകളുടെ സമര്‍പ്പണം 2012 മാര്‍ച്ച് മാസം മുതല്‍ സ്പാര്‍ക്ക് വഴി മാത്രമേ നടത്തുവാന്‍ പാടുള്ളൂ എന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്പാര്‍ക്ക് വഴി സമര്‍പ്പിക്കുന്ന ബില്ലുകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് ട്രഷറി ഡയറക്ടര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സംശയനിവാരണത്തിന് അതത് ഓഫീസുകളിലെ ഡിപ്പാര്‍ട്ട്മെന്റ് മാനേജ്മെന്റ് യൂസര്‍ ആയി നിര്‍ദ്ദേശിച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ സേവനമോ www.spark.gov.in/webspark, info.spark.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമായ പരിശീലനകേന്ദ്രങ്ങളുടെ സേവനമോ ഉപയോഗപ്പെടുത്തണം. ഫോണ്‍ 0471-2579700, ഫാക്സ്: 0471-2571420. 2011 ഡിസംബര്‍ മാസത്തില്‍ 2,77,808 ജീവനക്കാരുടെ ശമ്പളം സ്പാര്‍ക്ക് മുഖേനയായിരുന്നത് 2012 ഫെബ്രുവരി മാസത്തില്‍ 3,55,659ല്‍ എത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച എല്ലാ ക്രമീകരണങ്ങളും ലഭ്യമാക്കാന്‍ സ്പാര്‍ക്ക് ചീഫ് പ്രോജക്ട് മാനേജര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാതൊരു കാരണവശാലും ഇനി ...
എസ്.എസ്.എല്‍.സി. പരീക്ഷ : മാര്‍ച്ച് 12 മുതല്‍ 2012 വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 12 തിങ്കളാഴ്ച മുതല്‍ 24 ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ നടത്തും. വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. എന്നാല്‍ ശനിയാഴ്ചകളില്‍ പരീക്ഷ ഉണ്ട്. ആകെ സെന്റര്‍ : ഗള്‍ഫ് - 10, ലക്ഷദ്വീപ് - ഒന്‍പത്, കേരളം-2739, ആകെ 2758. കഴിഞ്ഞവര്‍ഷം 2731. ആകെ കുട്ടികള്‍ : ഗള്‍ഫ് - 497, ലക്ഷദ്വീപ് - 1060, കേരളം-468543, ആകെ 470100. കഴിഞ്ഞ വര്‍ഷം ഈ വിഭാഗത്തില്‍ 4,58,887 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഈ വര്‍ഷം 11,213 പരീക്ഷാര്‍ത്ഥികള്‍ കൂടുതലാണ്. പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ - 4960. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന സ്കൂള്‍ - പട്ടം സെന്റ് മേരീസ് ഹൈസ്കൂള്‍ 1,478. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന വിദ്യാഭ്യാസ ജില്ല - തിരൂര്‍ - 35,768. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന റവന്യൂ ജില്ല - മലപ്പുറം - 74726. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന വിദ്യാഭ്യാസ ജില്ല - കുട്ടനാട് - 2549. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന റവന്യൂ ജില്ല - ഇടുക്കി - 13333. ഇത്തവണ രണ...
സ്കൂള്‍ വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കി സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന എല്ലാത്തരം വാഹനങ്ങള്‍ക്കും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവായി. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ദ്ധിച്ചുവരുന്നതിനാലും അപകടങ്ങള്‍ക്ക് കാരണം അമിത വേഗതയാണെന്ന് കണ്ടെത്തിയിട്ടുള്ള സാഹചര്യത്തിലുമാണ് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധിതമാക്കുന്നത്. മുച്ചക്ര വാഹനങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
   പോര്‍ട്ട്ഫോളിയോ   വിലയിരുത്തല്‍       നിര്‍ദേശങ്ങള്‍ 2012 ഫെബ്രുവരി മാസത്തില്‍ നടക്കുന്ന എല്‍.എസ്.എസ്./യു.എസ്.എസ്. പരീക്ഷയുടെ പോര്‍ട്ട്ഫോളിയോ വിലയിരുത്തല്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ www.keralapareekshabhavan.inലഭ്യമാണ്.
     പത്താം ക്ളാസ് മാതൃകാ ചോദ്യശേഖരം പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് 2012 മാര്‍ച്ചില്‍ നടക്കുന്ന പത്താംക്ളാസ് പൊതുപരീക്ഷയ്ക്കുളള മാതൃകാ ചോദ്യങ്ങളും ഉത്തര സൂചികകളും മാതൃകാ ചോദ്യപേപ്പറുകളുമടങ്ങിയ ചോദ്യശേഖരം എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം പൂജപ്പുരയിലെ എസ്.സി.ഇ.ആര്‍.ടിയിലും ഗവണ്‍മെന്റ് ബോയ്സ് എച്ച്.എസ്., ആറ്റിങ്ങല്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബോയ്സ് എച്ച്.എസ്., കൊട്ടാരക്കര, കൊല്ലം, ഗവണ്‍മെന്റ് മോഡല്‍ എച്ച്..എസ്., ആലപ്പുഴ, കത്തോലിക് എച്ച്.എസ്., പത്തനംതിട്ട, സെന്റ് ആന്‍സ് എച്ച്.എസ്.എസ്., കോട്ടയം, ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍, തൊടുപുഴ, ഇടുക്കി, എസ്.ആര്‍.വി.എച്ച്.എസ്., എറണാകുളം, ഗവണ്‍മെന്റ് എച്ച്.എസ്.എസ്., തൃശ്ശൂര്‍, മോയിന്‍സ് എച്ച്.എസ്., പാലക്കാട്, ഗവണ്‍മെന്റ് ജി.എച്ച്.എസ്., മലപ്പുറം, മോഡല്‍ എച്ച്.എസ്.എസ്., കോഴിക്കോട്, ഗവണ്‍മെന്റ് എച്ച്.എസ്.എസ്., കരിയംപറ്റ, വയനാട്, ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്., കണ്ണൂര്‍, ഗവണ്‍മെന്റ് എച്ച്.എസ്.എസ്., കാസര്‍കോട് കേന്ദ്രങ്ങളിലും രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.