Posts

State Leadership Camp

Image
                                                                                                                \ ജി.എസ്.ടി.യു  സംസ്ഥാന നേതൃത്വ പരിശീലന കേമ്പ് 2012 മെയ് 5,6  കൃസ്തുജ്യോതിസ് ആനിമേഷന്‍ സെന്റര്‍,കൊട്ടിയം,കൊല്ലം

Eligibility test

Image
Eligibility test not applicable for present teachers: Centre New Delhi: The Central government on Friday stated that the Teacher Eligibility Test (TET) for teachers from class one to 8 are not applicable for present teachers. Union minister Kapil Sibal said the test would be applicable to new appointments. Minister was reply to the submission by MP Achuthan MP. Many of the MPs sought explanation from the minister on the test, which made confusion among the teachers. The teachers unions from Kerala already protested against the test, which stated that teachers in schools where RTE would be applicable should pass the test.  The notification was issued by National Council for Teachers Education, on August 23 2010. As per this in 2011-12 9.12 % (54,000) teacher passed the exam. In upper primary only 7% were passed. Only 5 to 6 % are being passed which points towards the hard work the teacher would have to do to pass the exam. If only fewer teachers would pass, there wo...
അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്കിന്              അപേക്ഷിക്കാം സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നം. 125/പൊ.വി.വ തീയതി 20/04/2012 പ്രകാരം 75 ശതമാനം ഹാജര്‍നില വച്ചുകൊണ്ട് അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്ക് എല്ലാ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്‍.സി.സി. കേഡറ്റുകള്‍ക്ക് നല്‍കുവാന്‍ ഉത്തരവായി. അര്‍ഹരായ എല്ലാ കേഡറ്റുകളും അപേക്ഷകള്‍ അതത് യൂണിറ്റ് മുഖാന്തിരം എത്രയും പെട്ടെന്ന് സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ www.keralancc.org സൈറ്റില്‍ ലഭ്യമാണ്.

" വിഷു ദിനാശംസകള്‍ !!!"

Image
"നിലവിളക്കിന്റെ സ്വര്‍ണ്ണ ശോഭയും ,കൈനിറയെ കൊന്നപ്പൂക്കളും നിറപറയും കണിവെള്ളരിയും മനസ്സില്‍ ഒത്തിരി സ്നേഹവുമായി ഒരു വിഷുക്കാലം കൂടി വന്നെത്തി .ജി.എസ്.ടി യു ന്യുസിന്റെയും ജില്ലാ കമ്മിറ്റിയുടെയും "ഒരായിരം വിഷു ദിനാശംസകള്‍ !!!"

EVENING DHARNNA

Image
                                                                                                                                                                                                                                                                                     ...
Image
         Retirement Age enhanced to 56 Courtesy:alrahiman.wordpress.com 2009 ജൂലൈ മാസത്തില്‍ കേരള സര്‍ക്കാര്‍ കേരള സര്‍വ്വീസ് റൂളിലെ റൂള്‍ 60 ല്‍ ഭേദഗതി വരുത്തി ഉദ്യോഗസ്ഥരുടെയും എയിഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലേതടക്കമുള്ള അധ്യാപകരുടെയും നിര്‍ബന്ധിത പെന്‍ഷന്‍ തിയ്യതി ഏകീകരിച്ച് മാര്‍ച്ച് 31 ആക്കി മാറ്റുകയുണ്ടായി. ഇത് കാരണം മാര്‍ച്ച് 31 എന്ന ഒരു ദിവസം തന്നെ ഒരു പാട് പേര്‍ ഒരുമിച്ചു വിരമിക്കുകയും അത്രയും തസ്തികകള്‍ കുറച്ച് കാലത്തേക്കെങ്കിലും ഒഴിഞ്ഞു കിടക്കുകയും ഇത്  ഭരണനിര്‍വ്വഹണത്തിനും മറ്റും ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍വ്വീസ് റൂളിലെ 60(എ), 60(സി)  തുടങ്ങിയ റൂളുകളില്‍ വീണ്ടും ഭേദഗതി വരുത്തി സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കല്‍ തിയ്യതി ഏകീകരണം അവസാനിപ്പിക്കുകയും  വിരമിക്കല്‍ 55 വയസ്സില്‍ നിന്ന 56 വയസ്സാക്കി ഉയര്‍ത്തുകയും ചെയ്തു.  എന്നാല്‍ കോളേജ് പ്രിന്‍സിപ്പള്‍മാരടക്കമുള്ള അധ്യാപക ജീവനക്കാര്‍‌ക്ക് 56 വയസ്സ് തികയുന്നത് ഒരു അക്കാദമിക വര്‍ഷത്തി...
Image
 കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് വിജയരാഘവന്‍ അന്തരിച്ചു Posted on: 28 Mar 2012 കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.കെ വിജയരാഘവന്‍(70) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് മംഗലാപുരം യൂണിറ്റി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. ഉച്ചയോടെ മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന മൃതദേഹം കടമ്പൂരിലുള്ള വസതിയിലെത്തിക്കും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 11 മണിയോടെ പയ്യാമ്പലത്ത് സംസ്‌കാരം നടക്കും.  കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കെ.സുധാകരന്‍ എം.പിയുടെ അടുത്ത അനുയായിയായാണ് വിജയരാഘവന്‍ അറിയപ്പെടുന്നത്. ഡി.സി.സി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണനും കെ സുധാകരനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ രാമകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മൂന്നുമാസം മുമ്പ് വൈസ് പ്രസിഡന്റായിരുന്ന വിജയരാഘവന്‍ പ്രസിഡന്റായി താത്കാലികമായി ചുമതലയേറ്റത്.  കടമ്പൂര്‍ സ്വദേശിയായ പി.കെ വിജയരാഘവന്‍ സംഘടനാ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് ജനതാപാര്‍ട്ടിയിലും പ്ര...

ആഹ്ലാദ പ്രകടനം-കണ്ണൂര്‍

Image

സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണം

Image
Image
ഹൈ-ടെക് ഗവ. പ്രൈമറി സ്കൂളുകള്‍ >> SUNDAY, MARCH 11, 2012 Courtesy:Mathsblog പ്രൈമറി തലത്തിലേക്ക് ഐസിടി പഠനവും മറ്റ് ഐടി@സ്കൂള്‍ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്നതിലേക്കായി അവിടങ്ങളിലെ പ്രധാനാധ്യാപകര്‍ക്ക് പരിശീലനം നല്‍കിയപ്പോള്‍ ഉയര്‍ന്നുകേട്ട ഏറ്റവും വലിയ ആവലാതി, ഉപകരണങ്ങളുടെ അഭാവത്തെക്കുറിച്ചായിരുന്നു. എന്നാല്‍ അടുത്ത അധ്യയനവര്‍ഷാരംഭത്തിനു മുന്നേ ചുരുങ്ങിയത് എല്ലാ സര്‍ക്കാര്‍ എല്‍പി യുപി സ്കൂളുകളിലെങ്കിലും ആവശ്യത്തിന് ഉപകരണങ്ങളെത്താനുള്ള വഴി തുറന്നിരിക്കുന്നു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗിച്ച് പ്രൈമറി സ്കൂളുകളിലേയ്ക്ക് ഐ.ടി ഉപകരണങ്ങള്‍ ലഭിക്കാനായി സര്‍ക്കാര്‍ എല്‍.പി-യു.പി സ്കൂളുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ അറിയിച്ചു. ബന്ധപ്പെട്ട എ.ഇ.ഒ.യുടെ മേല്‍ക്കത്തോടെ അപേക്ഷകള്‍  മാര്‍ച്ച് 13-നു മുമ്പ്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം. സര്‍‌ക്കാര്‍ യു.പി സ്കൂളുകള്‍ക്ക്  പരമാവധി 1.85 ലക്ഷം രൂപയും  സര്‍‌ക്കാര്‍ എല്‍.പി. സ്കൂളുകള്‍ക്ക്...
               വിദ്യാഭ്യാസ അവകാശനിയമം :         വിദ്യാലയങ്ങള്‍ വിവരങ്ങള്‍ നല്‍കണം വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളുടേയും സമഗ്രവിവരം ശേഖരിക്കാന്‍ കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയം നിര്‍ദേശിച്ചു. ആറ് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ പഠിക്കുന്ന കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടേയും സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്നതാണ് ഡി.ഐ.എസ്.ഇ ഡാറ്റാ ശേഖരണപദ്ധതി. എന്നാല്‍ ചില വിദ്യാലയങ്ങളുടെ വിവരങ്ങള്‍ പ്രസ്തുത പദ്ധതിയില്‍ ഇനിയും ലഭ്യമായിട്ടില്ല. അതിനാല്‍ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., പബ്ളിക് സ്കൂളുകള്‍ തുടങ്ങി അംഗീകാരമുള്ളതും ഇല്ലാത്തതുമായ മുഴുവന്‍ വിദ്യാലയങ്ങളേയും മാര്‍ച്ച് 15 ന് മുമ്പ് അതത് ജില്ലകളിലെ ഡി.ഐ.എസ്.ഇ ഡാറ്റയില്‍ ഉള്‍പ്പെടുത്തുന്ന പ്രക്രിയ പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അതിനാല്‍ എല്ലാ വിദ്യാലയങ്ങളും എസ്.എസ്.എ. അധികാരികള്‍ നല്‍കുന്ന വിവരശേഖരണഫോര്‍മാറ്റ് (ഡി.സി.എഫ്) മാര്‍ച്ച് 15 നകം പൂരിപ്പിച്ച് നല്‍കണം. 
 പ്രൈമറി സ്കൂളുകളിലേക്ക് ഐ.ടി     ഉപകരണങ്ങള്‍ വാങ്ങാന്‍ തദ്ദേശ    സ്ഥാപനങ്ങള്‍ക്ക് അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്ന് സര്‍ക്കാര്‍ എല്‍.പി-യു.പി സ്കൂളുകളിലേക്ക് ഐ.ടി ഉപകരണങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഫെബ്രുവരി 22 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല ഏകോപന സമിതിയുടെ തീരുമാനപ്രകാരമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്. ഇതനുസരിച്ച് അപ്പര്‍ പ്രൈമറി സ്കൂളുകള്‍ക്ക് പരമാവധി 1.85 ലക്ഷം രൂപ യും ലോവര്‍ പ്രൈമറി സ്കൂളുകള്‍ക്ക് 1.35 ലക്ഷം രൂപ യും എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ചെലവാക്കാം. സ്കൂളുകള്‍ക്ക് ഐ.ടി ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഉണ്ടായിരിക്കേണ്ട ചുരുങ്ങിയ സ്പെസിഫിക്കേഷന്‍, നല്‍കാവുന്ന പരമാവധി വില, വില്‍പനാന്തര സേവന വ്യവസ്ഥകള്‍ തുടങ്ങിയവ നിര്‍ദ്ദേശിക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഫെബ്രുവരി 15 ലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്കൂളുകള്‍ക്ക് ഐ.ടി ഉപകരണങ്ങള്‍ നല്‍കേണ്ടത്. ഐടി@സ്കൂള്‍ പ്രോജക്ടിന് വേണ്ടി കെല്‍ട്രോണ്‍ ദേശീയ ടെണ്ടര്‍ വിളിച്ച് ലഭിച്ച നിരക്ക് അതേ ...
   ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ നിയമനത്തിന് താല്‍പര്യമുള്ള യോഗ്യരായ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രഥമ അദ്ധ്യാപകര്‍/ഉപ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍/സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരെ 2011 ഡിസംബര്‍ 31 നോ അതിന് മുമ്പോ പ്രമോഷന്‍ ഡിക്ളയര്‍ ചെയ്തവരുമാവയര്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് പരിഗണിക്കുന്നതിന് അവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും, പ്രൊബേഷന്‍ ഡിക്ളയര്‍ ചെയ്തതു സംബന്ധിച്ചും, 2009 ജനുവരി ഒന്ന് മുതല്‍ 2011 ഡിസംബര്‍ 31 വരെയുള്ള കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും സഹിതം 2012 മാര്‍ച്ച് 28 ന് വിദ്യാഭ്യാസ ഡയറക്ടറുടെ മുന്നില്‍ നേരിട്ട് ഹാജരാകണം
Image
Income Tax Courtesy:alrahiman.wordpress.com 2011-12 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി കണക്കാക്കി ഫെബ്രുവരി മാസത്തെ ശമ്പള ബില്ലില്‍ നിന്നും അവസാനത്തെ ഗഡു കിഴിവ് ചെയ്യേണ്ടതുണ്ട്. ഇതുവരെ അടച്ച അഡ്വാന്‍സ് ടാക്സ് തുകകള്‍ കഴിച്ച് ബാക്കി നല്‍കാനുള്ള ടാക്സ് മുഴുവനായും മാര്‍ച്ച് 31 ന് മുമ്പ് അതായത് ഫെബ്രുവരി മാസത്തെ ബില്ലില്‍ നിന്നും കുറവ് ചെയ്യണം. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഫോം 16 തയ്യാറാക്കി ഫെബ്രുവരി മാസത്തെ ബില്ലിനോടൊപ്പം ട്രഷറികളില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അവരുടെ വരുമാനത്തിന്റെ വിവരങ്ങളടങ്ങിയ സ്റ്റേറ്റ്മെന്റ് ഓഫീസ് മേധാവിക്ക് നല്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഓഫീസ് മേധാവി ടാക്സ് ബില്ലില്‍ നിന്നും ഡിഡക്ട് ചെയ്യേണ്ടതുമാണ്. ഇത് ഓഫീസ് മേധാവികളുടെ ഉത്തരവാദിത്തമാണെന്ന് ഓര്‍ക്കുക. ആദായ നികുതി വളരെ ലളിതമായി കണക്കാക്കുന്നതിനും സ്റ്റേറ്റ്മെന്റെ് , ഫോം 16 എന്നിവ പ്രിന്റ് ചെയ്യുന്നതിനും തയ്യാറാക്കിയിട്ടുള്ളതാണ്  EASY TAX . ടാക്സ് കാല്‍ക്കുലേഷനെക്കുറിച്ച് വലിയ അറിവില്ലാത്തവര്‍ക്കു പോലും തങ്ങളുടെ ടാക്സ് കണക്കാക്കുന്നതിനും സ്റ്റേറ്റ്മെന്റുകള്‍ പ്രിന്റ് ...