കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് വിജയരാഘവന്‍ അന്തരിച്ചു
Posted on: 28 Mar 2012



കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.കെ വിജയരാഘവന്‍(70) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് മംഗലാപുരം യൂണിറ്റി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. ഉച്ചയോടെ മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന മൃതദേഹം കടമ്പൂരിലുള്ള വസതിയിലെത്തിക്കും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 11 മണിയോടെ പയ്യാമ്പലത്ത് സംസ്‌കാരം നടക്കും. 

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കെ.സുധാകരന്‍ എം.പിയുടെ അടുത്ത അനുയായിയായാണ് വിജയരാഘവന്‍ അറിയപ്പെടുന്നത്. ഡി.സി.സി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണനും കെ സുധാകരനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ രാമകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മൂന്നുമാസം മുമ്പ് വൈസ് പ്രസിഡന്റായിരുന്ന വിജയരാഘവന്‍ പ്രസിഡന്റായി താത്കാലികമായി ചുമതലയേറ്റത്. 

കടമ്പൂര്‍ സ്വദേശിയായ പി.കെ വിജയരാഘവന്‍ സംഘടനാ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് ജനതാപാര്‍ട്ടിയിലും പ്രവര്‍ത്തിച്ചശേഷം കോണ്‍ഗ്രസ് ഐയിലെത്തി. 

ഏറെക്കാലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments

Popular posts from this blog