Posts

       സംസ്ഥാനതല സ്കൂള്‍ ശാസ്ത്ര നാടക മത്സര വിജയികള്‍ ഡിസംബര്‍ എട്ടിന് പാലക്കാട് മൊയന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന കേരള സ്കൂള്‍ സംസ്ഥാന തല ശാസ്ത്ര നാടകമത്സരത്തിലെ വിജയികളുടെ  വിവരങ്ങള്‍ ചുവടചേര്‍ക്കുന്നു.ജില്ലകളില്‍നിന്നും ഒന്നാം സ്ഥാനം  ലഭിച്ച 14 ടീമുകളും, അപ്പീല്‍വഴി വന്ന ഏഴ് ടീമുകളും ഉള്‍പ്പെടെ  ആകെ 21 ടീമുകളാണ് സംസ്ഥാനതല ശാസ്ത്ര നാടക  മത്സരത്തില്‍പങ്കെടുത്തത്ഒന്നാംസ്ഥാനംയദുകൃഷ്ണന്‍വി&പാര്‍ട്ടി, മാമ്പറം എച്ച്.എസ്,കണ്ണൂര്‍,രണ്ടാംസ്ഥാനംപ്രണവ്.എ&;പാര്‍ട്ടി,കെ. എം.വി. എച്ച്.എസ്.എസ്,കോടനാട്കാസര്‍ഗോഡ്, മൂന്നാംനംശില്പവ&; പാര്‍ട്ടി,എസ്.കെ.വി.എച്ച്.എസ്,കടപ്പാട്ടുകോണം,തിരുവനന്തപുരം, ഏറ്റവും നല്ല നടന്‍ - യദു കൃഷ്ണന്‍ വി, മാമ്പറം എച്ച്.എസ്, കണ്ണൂര്‍ (ഭൂമിയുടെ അവകാശികള്‍), ഏറ്റവും നല്ല നടി - വിസ്മയ. കെ, കെ.എം.വി.എച്ച.എസ്എസ്, കോടനാട് (മേരിയുടെ ഡയറി),  ഏറ്റവും നല്ല സംവിധായകന്‍ - രതീശന്‍ അണ്ണൂര്‍ (മേരിയുടെ ഡയറി), ഏറ്റവും നല്ല രചന - രാജേഷ് കീഴത്തൂര്   (ഭൂമിയുടെ അവകാശികള്‍) 
                         എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം :                          അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം മാര്‍ച്ചില്‍ നടത്തുന്ന എസ്.എസ്.എല്‍.സി. പരീക്ഷ ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ വിവിധ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ ഏപ്രിലില്‍ നടത്തും. അസിസ്റന്റ് എക്സാമിനറായും അഡീഷണല്‍ ചീഫ് എക്സാമിനറായും തിരഞ്ഞെടുക്കുന്നതിന് അര്‍ഹതയുള്ള ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍ക്ക് ഡിസംബര്‍ 15 മുതല്‍ 28 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. രജിസ്ട്രേഷന്‍ സംബന്ധിച്ച പൂര്‍ണ്ണ വിവരം www.keralapareekshabhavan.in വെബ് സൈറ്റിലുണ്ട്. 
              വിക്ടേഴ്സില്‍ മണികൌളിന്റെ ഉസ്കി റൊട്ടി സിനിമാമേഖലയില്‍പുതിയവഴിത്തിരിവ്ഉണ്ടാക്കിയ മണികൌളിന്റെ ഉസ്കി റൊട്ടി ഐടി@സ്കൂള്‍ വിക്ടേഴ്സില്‍ ഇന്ത്യന്‍ ക്ളാസിക് ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ ഡിസംബര്‍ 10 രാത്രി 8.30 ന് സംപ്രേഷണം ചെയ്യും. 1970ല്‍ പുറത്തിറങ്ങിയ ഈ ഹിന്ദി ചിത്രത്തില്‍ ഗരീമയും, ഗുര്‍ദീപ് സിങും മുഖ്യവേഷങ്ങളിലെത്തുന്നു. ഡിസംബര്‍ 11 രാവിലെ 9.30 ന് പുനസംപ്രേഷണം.
                                അധ്യാപക ഒഴിവുകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിലവിലുള്ള അദ്ധ്യാപക ഒഴിവുകള്‍ നികത്തുന്നതിനായി ഗവ.സ്കൂളില്‍ അദ്ധ്യാപകരായി ജോലി നോക്കുന്നവരും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരുമായ അദ്ധ്യാപകരെ ഡിസംബര്‍ 17 ന് രാവിലെ 10 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ഇതിനായി രൂപീകരിച്ച ബോര്‍ഡ് ഇന്റര്‍വ്യു നടത്തി തിരഞ്ഞെടുക്കും. പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട ഫാറത്തിലുള്ള അപേക്ഷ സഹിതം ഈ സ്കൂളുകളില്‍ ജോലി ചെയ്യാന്‍ താത്പരരായ അദ്ധ്യാപകര്‍ അന്നേ ദിവസം രാവിലെ 9.30 ന് തന്നെ റിപ്പോര്‍ട്ട് ചെയ്യണം. നിയമനം ലഭിക്കുന്ന അദ്ധ്യാപകര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 
Image
CM meets Prime Minister and Sonia Gandhi, sought intervention   New Delhi 02-12- 2011 :CM has sought Prime Minister Manmohan Singh's intervention for an early solution to the Mullaperiyar dam row. The Chief Minister, who met Prime Minister, described Tamil Nadu's stand of dismissing fears over the dam's safety as unfortunate. Earlier, Chief Minister met Congress President Sonia Gandhi. Yesterday, CM wrote to Tamil Nadu Chief Minister J Jayalalithaa, asking her to reduce the water level in the Mullaperiyar dam, mainly for safety reasons - the structure is more than 100 years old and the region where it is located has seen several tremors lately, since July. Tamil Nadu, however, has been demanding that the dam's water level be increased to meet its growing irrigation needs. Ms Jayalalitha sent an acerbic reply in which she referred to "unwarranted provocations from across the border" and "the fear psychosis generated in Kerala....
Image
           പത്താംതരം തുല്യതാ പരീക്ഷാഫലം ഒക്ടോബര്‍ മാസം നടത്തിയ പത്താംതരം തുല്യതാ സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഫലം.www.results.kerala.nic.in,www.keralaresults.nic.in, www.keralapareekshabhavan.in എന്നീ വെബ് സൈറ്റുകളില്‍ നിന്നും പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ നിന്നും ലഭ്യമാണെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു
               ക്രിസ്തുമസ് പരീക്ഷ സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ 2011-12 വര്‍ഷത്തെ ഒന്നും രണ്ടും വര്‍ഷ ക്രിസ്തുമസ് പരീക്ഷകള്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ അതത് സ്കൂളുകളില്‍ നടത്തും. പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച ടൈംടേബിള്‍, ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ വിവരം www.vhse.kerala.gov.in സൈറ്റിലുണ്ട് . 
                  ഹയര്‍സെക്കന്‍ഡറി       പരീക്ഷാ ഫീസ് : തീയതി നീട്ടി മാര്‍ച്ചില്‍ നടക്കുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് ഫീസ് അടയ്ക്കേണ്ട അവസാന തീയതികള്‍ നീട്ടിവച്ചു. ഫീസ് അടയ്ക്കേണ്ട അവസാന തീയതി ഡിസംബര്‍ 12-ലേക്കും 10 രൂപ ഫൈനോടെ ഫീസ് അടയ്ക്കേണ്ട അവസാന തീയതി ഡിസംബര്‍ 15-ലേക്കും ഓരോ ദിവസത്തിനും അഞ്ച് രൂപ അധിക ഫൈനോടെ ഫീസടയ്ക്കേണ്ട അവസാന തീയതി ഡിസംബര്‍ 18-ലേക്കുമാണ് നീട്ടിയത്. മറ്റ് തീയതികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും മാറ്റമില്ല.  
                                        അധ്യാപക ഒഴിവുകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിലവിലുള്ള അദ്ധ്യാപക ഒഴിവുകള്‍നികത്തുന്നതിനായി ഗവ.സ്കൂളില്‍ അദ്ധ്യാപകരായി ജോലി നോക്കുന്നവരും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരുമായ അദ്ധ്യാപകരെ ഡിസംബര്‍ 17 ന് രാവിലെ 10 മണിയ്ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ വച്ച് ഇതിനായി രൂപീകരിച്ച ബോര്‍ഡ് ഇന്റര്‍വ്യു നടത്തി തിരഞ്ഞെടുക്കും. പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട ഫാറത്തിലുള്ള അപേക്ഷ സഹിതം ഈ സ്കൂളുകളില്‍ ജോലി ചെയ്യാന്‍ താത്പരരായ അദ്ധ്യാപകര്‍ അന്നേ ദിവസം രാവിലെ 9.30 ന് തന്നെ റിപ്പോര്‍ട്ട് ചെയ്യണം.  നിയമനം ലഭിക്കുന്ന അദ്ധ്യാപകര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.  
     മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉടന്‍ 120                അടിയാക്കണം : മുഖ്യമന്ത്രി മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു നില്ക്കുകയും കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ 26 തവണ ഭൂചലങ്ങള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ജലനിരപ്പ് 120 അടിയിലേക്കു കുറച്ചുകൊണ്ടു വരാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. മുല്ലപ്പെരിയാര്‍ മേഖലയില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ സുപ്രീം കോടതിയിലും എംപവേര്‍ഡ് കമ്മറ്റിയിലുമുള്ള നിയമപരവും സാങ്കേതികവുമായ തര്‍ക്കങ്ങള്‍ക്ക് അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ കാത്തുനില്‍ക്കാതെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ജലനിരപ്പ് കുറയ്ക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തമിഴ്നാടിന് നിലവിലുള്ള തോതില്‍ തന്നെ വെള്ളം ലഭിച്ചുകൊണ്ടിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. കേരളത്തിലെ ജനങ്ങളുടെ പരിഭ്രാന്തി പരിഗണിച്ച് ജലനിരപ്പ് എത്രയും വേഗം താഴ്ത്തണ...
                 അദ്ധ്യാപക നിയമനാംഗീകാരം :                                 അനുവാദം നല്‍കി സംസ്ഥാന സര്‍ക്കാരിന്റെ അദ്ധ്യാപക പാക്കേജ് പ്രകാരം ശമ്പളം ലഭിയ്ക്കാത്ത തിരു വനന്തപുരം ജില്ലയിലെ 138-ഉം, എറണാകുളം ജില്ലയിലെ 216-ഉംകാസര്‍ഗോഡ്ജില്ലയിലെ 31-ഉം അദ്ധ്യാപകര്‍ക്കുംനിയമനാംഗീകാരം നല്‍കുന്നതിനുള്ള അനുവാദം നല്‍കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. കൃത്യതയുള്ള വിവരങ്ങള്‍ നല്‍കി യതിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തിരുവനന്തപുരം,  എറണാകുളം, കാസര്‍ഗോഡ് ജില്ലകളുടെ ലിസ്റിന് അംഗീകാരം നല്‍കിയത്.  ഇതനുസരിച്ച് ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തസ്തിക ഉറപ്പു വരുത്തി ഏഴ് ദിവസത്തിനകം നിയമന ഉത്തരവ് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2011 ജൂണ്‍ ഒന്ന് മുതല്‍ ഇവര്‍ക്ക് ശമ്പളം ലഭിക്കും.  
        ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി    ഇംപ്രൂവ്മെന്റ്/  സപ്ളിമെന്ററി    പരിക്ഷാഫലം പ്രസിദ്ധീകരിച്ചു ഒക്ടോബറില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.examresults.kerala.gov.in വെബ്സൈറ്റുകളില്‍ ലഭിക്കും. ഉത്തരക്കടലാസ്സുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും പകര്‍പ്പ് ലഭിക്കുന്നതിനും നിശ്ചിതഫോറങ്ങളില്‍ അപേക്ഷാ ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പലിന് ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം. ഫീസ് വിവരം : പുനര്‍മൂല്യനിര്‍ണയം പേപ്പറൊന്നിന് 400 രൂപ, സൂക്ഷ്മപരിശോധന പേപ്പറൊന്നിന് 75 രൂപ, ഉത്തരക്കടലാസിന്റെ പകര്‍പ്പിന് പേപ്പറൊന്നിന് 300 രൂപ. അപേക്ഷാ ഫോറം സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭിക്കും. അപേക്ഷ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. പ്രിന്‍സിപ്പല്‍മാര്‍ സ്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷ പരീക്...
Image
മുല്ലപ്പെരിയാര്‍ : തിരിച്ചറിവുണ്ടാകാന്‍ രക്തസാക്ഷികള്‍ വേണമെന്നോ?  MONDAY, NOVEMBER 28, 2011   (  കടപ്പാട് :മാത് സ് ബ്ലോഗ്‌ ) കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍. ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്. 2009 ല്‍ ബൂലോകത്തെ പ്രമുഖ സഞ്ചാരസാഹിത്യകാരനായ  നിരക്ഷരന്‍  എഴുതിയ ലേഖനം വായിക്കൂ. മുല്ലപ്പെരിയാര്‍ പ്രശ്നത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായ...
         ഹൈസ്കൂളുകളില്‍ ഐ.ടി പ്രായോഗിക പരീക്ഷ                            ഡിസംബര്‍ ഒന്ന് മുതല്‍ ഹൈസ്കൂള്‍ ക്ളാസുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ ഭാഗമായ ഐ.ടി  പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ ഒന്നിനും ജനുവരി ആറിനുമിടയ്ക്ക് എല്ലാ  സ്കൂളുകളിലും പൂര്‍ത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.  ഐ.ടി. പ്രായോഗിക പരീക്ഷയ്ക്ക് നിശ്ചയിച്ചിരിക്കുന്ന സ്കോറില്‍ 18 സ്കോര്‍ പരീക്ഷയ്ക്കും  രണ്ട് സ്കോര്‍ വര്‍ക്ക് ബുക്കിനുമാണ്. സ്കോര്‍ വിശദാംശങ്ങള്‍ സോഫ്റ്റ്വെയറില്‍ ത്തന്നെ രേഖപ്പെടുത്താം. ഒന്‍പതാം ക്ളാസിലെ പുതിയ ഐ.സി.ടി പുസ്തകത്തിന നുസരിച്ച് ആദ്യമായി നടക്കുന്ന പ്രായോഗിക പരീക്ഷയില്‍ വേഡ് പ്രോസസിങ്,  ഫെറ്റ്-ശബ്ദലേഖനം-ജിയോജിബ്ര, കമ്പ്യൂട്ടര്‍ ഭാഷ-കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം എന്നിങ്ങനെ യുള്ള ഒന്നാം ഭാഗത്തില്‍ നിന്ന് രണ്ട് ചോദ്യങ്ങള്‍ വീതവും (12 സ്കോര്‍), ജിമ്പ്, സ്റാര്‍ട്ട്  ആക്ഷന്‍എന്നരണ്ടാം ഭാഗത്തില്‍ നിന്ന് ആറ് സ്കോറിനുള്ളചോദ്യങ്ങളു മാണ് ഉ...
                   സ്കൂള്‍ കലോത്സവം : ലോഗോ തൃശ്ശൂരില്‍ ജനുവരി 16 മുതല്‍ 22 വരെ നടക്കുന്ന 52-ാംമത് സംസ്ഥാന  സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. ലോഗോ  ഏറ്റുവാങ്ങി. പാലക്കാട്, കോഴിപ്പാറ ഗവ.ഹൈസ്കൂള്‍ അദ്ധ്യാപകന്‍ എന്‍.വി.കൃഷ്ണന്‍ കുട്ടിയാണ് ലോഗോ രൂപകല്‍പന ചെയ്തത്. സ്വാഗതസംഘം ഓഫീസ് തൃശ്ശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ തൃശ്ശൂര്‍ മേയര്‍ ഐ.പി.പോള്‍ ഉദ്ഘാടനം ചെയ്തു.

ടെക്സ്റ്റ്ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ് 2012

Image
ടെക്സ്റ്റ്ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ് 2012 >> SUNDAY, NOVEMBER 27, 2011 2012-13 വര്‍ഷത്തേക്കാവശ്യമായ സ്കൂള്‍ പാഠപുസ്തകങ്ങളുടെ ഓര്‍ഡര്‍ നല്‍കുന്ന തിന് മുന്‍ വര്‍ഷങ്ങളിലെ രീതിയില്‍ ഓണ്‍ലൈന്‍ ഇന്‍ഡന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ഗവണ്‍മെന്റ്/എയിഡഡ്  സ്കൂളുകള്‍ക്കും  www.keralabooks.org  എന്ന വെബ്സൈറ്റിലെ online text  book indent management system എന്ന ലിങ്കില്‍ പ്രവേശിച്ച് തങ്ങള്‍ക്കാ വശ്യമായ പുസ്തകങ്ങളുടെ ക്ളാസ്സ്, ഇനം തിരിച്ച ഓര്‍ഡര്‍ നല്‍കാവുന്നതാണ്.  ഇതിനുളള ഗൈഡ്ലൈന്‍സും സംശയദൂരീകരണത്തിനായുളള ഹെല്‍പ് ലൈന്‍  നമ്പരുകളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ മാസം 21-ന് തുടങ്ങി  ഡിസംബര്‍ 10-ന് അകം പൂര്‍ത്തിയാകത്തക്ക രീതിയിലാണ് ഇന്‍ഡന്റിംഗ്  സംവിധാനം ഒരുക്കിയിട്ടുളളത്. സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയിഡഡ്  സ്കൂളുകളും ഈ സമയ പരിധിക്കുളളില്‍ തങ്ങളുടെ ആവശ്യകത രേഖപ്പെടുത്തി യിരിക്കണം. ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസം റോളിലുണ്ടായിരുന്ന കുട്ടികളുടെ എണ്ണത്തില്‍  ഓരോ...