നവവൽസരാശംസകൾ!!!

നിറപ്പകിട്ടോടെ ഒരു പുതിയ വര്‍ഷം കൂടി കടന്നു വരുമ്പോള്‍, മനസ്സില്‍ ഒട്ടേറെ പ്രതീക്ഷകളോടെയും ആഗ്രഹങ്ങളോടെയുമാകും നാമതിനെ നേരിടുക. ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യുന്ന ഒരു വര്‍ഷമായിരിക്കണം, നമുക്ക് 2012.നമ്മെ സംബന്ധിച്ചിടത്തോളം നാമെല്ലാം തമ്മിലുള്ള സൌഹൃദവും കൂട്ടായ്മയും കൂടുതല്‍ ശക്തമായി നിലനിര്‍ത്താന്‍ ഈ വര്‍ഷവും നമുക്ക് സാധിക്കണം. ഈ കൂട്ടായ്മയാണ് നമ്മുടെ ശക്തി. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാനും, പിന്തുണ നല്‍കേണ്ടിടത്ത് പിന്തുണ നല്‍കാനും ജി.എസ്.ടി.യു ന്യൂസിനെ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ അഭിപ്രായങ്ങളാണ്, ഇടപെടലുകളാണ്. അതിന് സാധിക്കുന്ന ഒരു വര്‍ഷമാകട്ടെ ഈ കടന്നു വരുന്നത്. പോയ വര്‍ഷം പൂര്‍ത്തിയാക്കാനാവാതെ പോയ എല്ലാ സ്വപ്നങ്ങളും സഫലീകരിക്കാന്‍ ജി.എസ്.ടി.യു ന്യൂ സിന്റെ സുഹൃത്തുക്കള്‍ക്കെല്ലാം കഴിയട്ടെയെന്ന് ഈ പുതുവത്സരദിനത്തില്‍ ആശംസിക്കുന്നു. 

Comments

Popular posts from this blog