മലയാളദിനവും ഭരണഭാഷാ വാരാഘോഷവും - ഉദ്ഘാടനം ഇന്ന് (08.11.2011)
|
മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷ
ത്തിന്റെയും ഉദ്ഘാടനം നവംബര്‍ എട്ട് വൈകിട്ട് 4.30 -ന് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിക്കും. മലയാള ഭാഷയ്ക്ക് വിലപ്പെട്ട സംഭാ വനകള്‍ നല്‍കിയ കവയത്രി സുഗതകുമാരിയെ ആദരിക്കും. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് മുഖ്യാതിഥിയാവും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സംസ്ഥാനതല ഭരണഭാഷാ സേവന പുരസ്കാരദാനം മുഖ്യമന്ത്രിയും ജനപഥം ഭരണഭാഷാപതിപ്പ് പ്രകാശനം സാംസ്കാരിക ഐ ആന്റ് പി.ആര്‍.ഡി. വകുപ്പ് മന്ത്രിയും നിര്‍വ്വഹിക്കും. ഉദ്ഘാടനത്തിന് മുമ്പായി പഞ്ചവാദ്യവും മലയാള ഗാനാലാപനവും നടക്കും. |
കണ്ണൂര്‍ ജില്ലാ കലോത്സവം ഈ വര്‍ഷത്തെ കണ്ണൂര്‍ ജില്ലാ സ്ക്കൂള് കലോത്സവത്തിന്റെ വിശദമായ പ്രോഗ്രാം നോട്ടീസിന് ഇവിടെ ക്ളിക്ക് ചെയ്യുക
Comments
Post a Comment