മുന്‍ മന്ത്രി എം.പി ഗംഗാധരന്‍ അന്തരിച്ചു
Posted on: 31 Oct 2011
നിലമ്പൂരില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. രണ്ടുതവണ നിലമ്പൂരില്‍നിന്നും മൂന്നുതവണ പൊന്നാനിയില്‍നിന്നും ജയിച്ചു. ഒരുതവണ പട്ടാമ്പി മണ്ഡലത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടു.
1982ല്‍ ജലവിഭവ മന്ത്രിയായി. കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടി ഉപനേതാവ്, വാട്ടര്‍ അതോറിറ്റി, കെ.ടി.ഡി.സി എന്നിവയുടെ ചെയര്‍മാന്‍, മലപ്പുറം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപവല്‍ക്കരിച്ചപ്പോള്‍ എം. പി ഗംഗാധരനും ഒപ്പം ചേര്‍ന്നു.
പിന്നീട് എന്‍.സി.പിയില്‍ എത്തി. മുരളീധരന്റെ തിരിച്ചുവരവാണ് ഗംഗാധരന്റെ കോണ്‍ഗ്രസ് പ്രവേശനത്തിനു വഴിതെളിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയതെങ്കിലും പദവികളൊന്നും വഹിച്ചിരുന്നില്ല. അഭിഭാഷകന്‍ എന്ന നിലയിലും അദ്ദേഹം പേരെടുത്തിട്ടുണ്ട്.
No comments:
Post a Comment