Posts

Image
 സംസ്ഥാന ഐ ടി മേള ഫോട്ടോ അപ്​ലോഡ് ചെയ്യണം Posted on   ജനുവരി 24, 2012   ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന ഐടി മേളയില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ ഫോട്ടോ താഴെക്കാണുന്ന ലിങ്കില്‍ പ്രവേശിച്ച് അപ്​ലോഡ് ചെയ്യണം. http://schoolsasthrolsavam.in/kannur യൂസര്‍ നെയിമും പാസ് വേര്‍ഡും താഴെക്കാണുന്ന സ്ക്രീന്‍ഷോട്ടില്‍ഉള്ളതു പോലെ ചേര്‍ക്കണം തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ ഫോട്ടോ അപ്​ലോഡ് എന്ന ടാബില്‍ ക്ളിക്ക് ചെയ്ത് ഐ ടി ഫെയറിനടിയിലുള്ള ഫെസ്റ്റിവെല്‍ സെലക്റ്റ് ചെയ്ത് മല്‍സരഇനം തിരഞ്ഞെടുക്കുക.view ബട്ടണ്‍ ക്ളിക്ക് ചെയ്താല്‍ ആ ഇനത്തിലെ സംസ്ഥാന മല്‍സരത്തില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ പേര് കാണാം.പേരിനു നേരെയുള്ള ബ്രൗസ് ബട്ടണ്‍ ക്ളിക്ക് ചെയ്ത്  ഫോട്ടോ തിരഞ്ഞെടുത്ത് ഫോട്ടോ അപ്​ലോഡ് ചെയ്യണം.

ആദരാഞ്ചലികള്‍ !!!

Image
Image
അക്ഷരനാളങ്ങളുടെ പ്രഭയില്‍ കടപ്പാട് മാതൃഭൂമി             Posted on: 24 Jan 2012 അഴീക്കോടിന്റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ പതിറ്റാണ്ടുകളായി നടത്തിവന്ന അക്ഷരകൃഷിയുടെ കന്നിവിളയാണ് 'ആശാന്റെ സീതാകാവ്യം'. മകരവിള 'തത്ത്വമസി'യും. 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന ഗ്രന്ഥമാണെങ്കില്‍ ആരും വിമര്‍ശനത്തിന് അതീതരല്ല എന്നതരത്തിലുള്ള ഒരു പൊളിച്ചെഴുത്തായിരുന്നു. എല്ലാം സുകുമാര്‍ അഴീക്കോടിന്റെ എഴുത്തുവിളക്കിലെ കൂടുതല്‍ പ്രഭയുള്ള അക്ഷരനാളങ്ങളായി. ആശാന്റെ സീതാകാവ്യമാണ് ഏറ്റവും പ്രിയപ്പെട്ട കൃതിയെന്ന് അഴീക്കോട് തന്നെ എഴുതിയിട്ടുണ്ട്. ഇതെഴുതുമ്പോള്‍ ഇരുപത്തിയെട്ടു വയസ്സാണെങ്കില്‍ തത്ത്വമസി എഴുതുമ്പോള്‍ വയസ്സ് 58 ആണ്. മറ്റേത് ഗ്രന്ഥത്തേക്കാളും പണവും പ്രശസ്തിയും സന്തോഷവും നല്‍കിയ തത്ത്വമസിയെ വിലമതിക്കുന്നത് ഉപനിഷത് ജ്ഞാനത്തിന്റെ ശക്തമായ നവോത്ഥാനം കേരളത്തില്‍ സൃഷ്ടിക്കാന്‍ സാധിച്ചു എന്നതിനാലാണ് എന്നും അദ്ദേഹം പറയുന്നു. നാല്‍പ്പത് വര്‍ഷത്തെ ഇളവില്ലാത്ത ഉപനിഷത്ത് പ്രേമപൂജയുടെ പരിണതഫലമാണ് തത്ത്വമസി എന്ന ഗ്രന്ഥം. എന്‍.പി. മുഹമ്മദും എം.ടി.യും പ്രേരണ നല്‍കിയില്ലായിരുന്ന...

കണ്ണൂര് വിദ്യാഭ്യാസ ജില്ലാ സമ്മേളനം

Image
കണ്ണൂര്  വിദ്യാഭ്യാസ ജില്ലാ സമ്മേളനം 
Image
ഹയര്‍സെക്കന്ററി അധ്യാപകര്‍ക്ക് അടിസ്ഥാന ലിനക്സ് പരിശീലനം-ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ Posted on   ജനുവരി 22, 2012  (കടപ്പാട്   it cornerkannur) സംസ്ഥാനത്തെ ഹയര്‍സെക്കന്ററി അധ്യാപകര്‍ക്ക്  ഐ ടി @സ്ക്കൂളിന്റെ നേതൃത്വത്തില്‍  ലിനക്സ് പരിശീലനം നല്‍കുന്നു.ഐ സി ടി അധിഷ്ഠിത ക്ലാസ്സുറൂമുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി സ്കൂളുകളില്‍ മതിയായ ഹാര്‍ഡ്വെയര്‍ വിന്യസിക്കുന്നതിനോടൊപ്പം ഈ മേഖലയില്‍ അദ്ധ്യാപക ശാക്തീകരണം കൂടി ലക്ഷ്യമാക്കിയാണ് സ്വതന്ത്ര സോഫ്റ്റ്വെ യറില്‍ ഇത്തരമൊരു  അടിസ്ഥാന പരിശീലനം സംഘടിപ്പിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട  ഹയര്‍സെക്കന്ററി ഡയരക്റ്ററുടെ ഉത്തരവ്   ഇവിടെ . ഐ.ടി @സ്ക്കൂള്‍ എക്സിക്യുട്ടീവ് ഡയരക്റ്റരുടെ ഉത്തരവിന് ഇവിടെ ക്ളിക്ക് ചെയ്യുക.    പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഹയര്‍സെക്കന്ററി അധ്യാപകരുടെ പേരുവിവരങ്ങള്‍ സ്ക്കൂളില്‍വെച്ച്  ഐ ടി സ്ക്കൂള്‍ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള ലിങ്കില്‍ പ്രവേശിച്ച് മുന്‍കൂട്ടി  രജിസ്ട്രര്‍ ചെയ്യണം. തുറന്നുവരുന്ന പേജില്‍ വിദ്യാഭ്യാസ ജില്ലയും(തലശ്ശേരി/ക...

അടുത്ത അദ്ധ്യായന വര്‍ഷം 100 ചില്‍ഡ്രന്‍സ് ആര്‍ട്ട് ഗ്യാലറികള്‍

              അടുത്ത അദ്ധ്യായന വര്‍ഷം 100               ചില്‍ഡ്രന്‍സ് ആര്‍ട്ട് ഗ്യാലറികള്‍ സംസ്ഥാനത്ത് അടുത്ത അദ്ധ്യയന വര്‍ഷം 100 ചില്‍ഡ്രന്‍സ് ആര്‍ട്ട് ഗ്യാലറികള്‍ തുടങ്ങുമെന്ന് കേരള ലളിതകലാ അക്കാദമി അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു ബാല കലാമേള നടപ്പാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിനെ തുടര്‍ന്ന് ഒഴിഞ്ഞ് കിടക്കുന്ന സ്കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ആര്‍ട്ട് ഗ്യാലറികള്‍ സ്ഥാപിക്കുന്നത്. അക്കാദമി അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്ന സ്കൂള്‍ ചിത്രകലാ ക്ളബ്ബുകളുടെ ആഭിമുഖ്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍ ചെയര്‍മാനും ഹെഡ്മാസ്റര്‍ ജനറല്‍ സെക്രട്ടറിയും ചിത്രകലാധ്യാപകന്‍ കോ-ഓര്‍ഡിനേറ്ററുമായ പ്രാദേശിക സമിതിക്കായിരിക്കും ഇതിന്റെ ചുമതല. അതതു പ്രദേശത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാസൃഷ്ടികളായിരിക്കും ഈ ആര്‍ട്ട് ഗ്യാലറികളില്‍ പ്രദര്‍ശിപ്പിക്കുക. ചിത്രകലയില്‍ പ്രാവീണ്യം തെളിയിച്ച ബാലചിത്രകാരന്‍മാരുടെ ഏകാംഗപ്രദര്‍...
Image
        കലകളുടെ മഹോത്സവത്തിന് അതി ഗംഭീര തുടക്കം 52 മത് കേരള സ്കൂള്‍ കലോത്സവത്തിന് തൃശ്ശൂരില്‍ കൊടി ഉയര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ കേരളത്തിന്റെ ഗന്ധര്‍വ ഗായകന്‍ ഡോ. കെ.ജെ.യേശുദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കലോല്‍സവത്തിന്റെ വരവറിയിച്ചു നടന്ന ഘോഷയാത്രയില്‍ നഗരത്തിലെ എഴുപത് സ്കൂളുകളില്‍ നിന്നായി പതിമൂവായിരത്തോളം കുട്ടികള്‍ പങ്കെടുത്തു. തൃശ്ശൂരിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒന്നായി മാറി ഘോഷയാത്ര. സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന സ്വര്‍ണ്ണ കപ്പിന്റെ രൂപകല്പന നിവഹിച്ച ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെ ചടങ്ങില്‍ ആദരിക്കുകയുണ്ടായി. രാവിലെ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എ.ഷാജഹാന്‍ പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവത്തിന്റെ തുടക്കമായത്‌. ഏഴു ദിവസങ്ങളിലായി 17 വേദികളില്‍ 218 ഇനങ്ങളിലായി പതിനായിരത്തോളം കുട്ടികള്‍ കലോല്‍സവത്തില്‍ മാറ്റുരയ്ക്കും. ഡോ. കെ.ജെ.യേശുദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കുന്നു

സംസ്ഥാന കലോത്സവം

Image

ജി.എസ്.ടി.യു തലശേരി വിദ്യാഭ്യാസ ജില്ലാ സമ്മേളനം

Image
            ശ്രീ വിജയന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അഡ്വ.സി.ടി.സജിത്ത്(നഗരസഭാ പ്രതിപക്ഷ നേതാവ്) വിദ്യാഭ്യാസ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞവര്‍ഷത്തെ എസ്.എസ്.എല്‍ .സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ  +   നേടിയ അദ്ധ്യാപകരുടെ മക്കള്‍ക്ക് കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ മുന്‍ സംസ്ഥാന സെക്രട്ടറി കയനി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വിതരണം ചെയ്തു.                 ഡി.സി.സി സെക്രട്ടറി ശ്രീ വി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ ,മണ്ണയാട് ബാലകൃഷ്ണന്‍ ,സംസ്ഥാന പ്രചരണവിഭാഗം ചെയര്‍മാന്‍ ശ്രീ എം.ഒ.നാരായണന്‍ ,ശ്രീ വത്സലന്‍ മാസ്റ്റര്‍ ,ശ്രീ എ.പി.ഫല്‍ഗുനന്‍ ,ശ്രീ മണ്ടോടി മധുസൂദനന്‍ ,ശ്രീ കമലാക്ഷന്‍ ചെറിയത്ത്,ശ്രീ വി.ഇ.കുഞ്ഞനന്ദന്‍ ,ശ്രീ വി.പി.സുകുമാരന്‍ ,ശ്രീ എം.കുഞ്ഞമ്പു,ശ്രീ കെ.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ശ്രീ പി.എം.പ്രകാശന്‍ സ്വാഗതവും ട്രഷറര്‍ ശ്രീ സുധീര്‍ കുനിയില്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍ പ്രസിഡണ്ട്     ...

പാപ്പിനിശ്ശേരി സബ് ജില്ലാ സമ്മേളനം

Image
                 എച്ച്.ആര്‍.ഭരദ്വാജ് കേരള ഗവര്‍ണ്ണറായി                              തിങ്കളാഴ്ച  ചുമതലയേല്‍ക്കും കര്‍ണ്ണാടക ഗവര്‍ണ്ണറായ എച്ച്.ആര്‍.ഭരദ്വാജ് ജനുവരി 16 ന് കേരള ഗവര്‍ണ്ണറുടെ കൂടി ചുമതലയേല്‍ക്കും. കേരള ഗവര്‍ണ്ണര്‍ എം.ഒ.എച്ച്.ഫറൂക്ക് അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണിത്. 16 ന് വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഭരദ്വാജ് അധികാരമേല്‍ക്കും. 16 ന് രാവിലെ 10.30 ന് നിയുക്ത ഗവര്‍ണ്ണര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. ഇന്ന് (ജനുവരി 13) ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
              എന്‍സി.സി. ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം സംസ്ഥാനത്തെ എന്‍.സി.സി.കേഡറ്റുകള്‍ക്ക് (എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി, +2/വി.എച്ച്.എസ്.ഇ), പോളിടെക്നിക് കോഴ്സുകള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം. അതത് യൂണിറ്റ് ആഫീസില്‍ അവരവരുടെ സ്കൂള്‍/കോളേജ് വഴി അപേക്ഷ സമര്‍പ്പിക്കണം. എന്‍.സി.സി. ഡയറക്ടറേറ്റില്‍ നേരിട്ട് ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. അവസാന തീയതി മാര്‍ച്ച് ഒമ്പത്. വിവരം എന്‍.സി.സി. ആഫീസുകളിലും www.keralancc.orgവെബ്സൈറ്റിലും ലഭിക്കും. 

നോട്ടിസ്

Image
                            മത്സരഫലങ്ങള്‍ പ്രസിദ്ധീകരിച്ച മത്സരഫലങ്ങള്‍ക്ക് അതത് ഇനങ്ങളുടെ നേരെയുള്ള  Result  ല്‍ ക്ലിക്കു ചെയ്യുക    Festival : HS General   Result    Festival : HSS General   Result    Item Code & Name    Item Code & Name    601 - Chithra Rachana - Pencil click here    901 - Chithra Rachana - Pencil click here    602 - Chithra Rachana -  Water Colour click here    902 - Chithra Rachana -  Water Colour click here    603 - Chithra Rachana -  Oil Colour click here    903 - Chithra Rachana -  Oil Colour click here    604 - Cartoon click here    904 - Cartoon click here    605 - Sasthr...