എസ്.എസ്.എല്‍.സി. പരീക്ഷ : മാര്‍ച്ച് 12 മുതല്‍
|
2012 വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 12 തിങ്കളാഴ്ച മുതല്‍ 24 ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ നടത്തും. വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. എന്നാല്‍ ശനിയാഴ്ചകളില്‍ പരീക്ഷ ഉണ്ട്. ആകെ സെന്റര്‍ : ഗള്‍ഫ് - 10, ലക്ഷദ്വീപ് - ഒന്‍പത്, കേരളം-2739, ആകെ 2758. കഴിഞ്ഞവര്‍ഷം 2731. ആകെ കുട്ടികള്‍ : ഗള്‍ഫ് - 497, ലക്ഷദ്വീപ് - 1060, കേരളം-468543, ആകെ 470100. കഴിഞ്ഞ വര്‍ഷം ഈ വിഭാഗത്തില്‍ 4,58,887 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഈ വര്‍ഷം 11,213 പരീക്ഷാര്‍ത്ഥികള്‍ കൂടുതലാണ്. പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ - 4960. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന സ്കൂള്‍ - പട്ടം സെന്റ് മേരീസ് ഹൈസ്കൂള്‍ 1,478. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന വിദ്യാഭ്യാസ ജില്ല - തിരൂര്‍ - 35,768. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന റവന്യൂ ജില്ല - മലപ്പുറം - 74726. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന വിദ്യാഭ്യാസ ജില്ല - കുട്ടനാട് - 2549. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന റവന്യൂ ജില്ല - ഇടുക്കി - 13333. ഇത്തവണ രണ്ടു സിലബസിലാണ് പരീക്ഷ നടത്തുന്നത്. സ്കൂള്‍ ഗോയിങ് വിഭാഗത്തിന് പുതിയ സിലബസും മറ്റ് വിഭാഗങ്ങള്‍ക്ക് പഴയ സിലബസും. ടൈംടേബിളിനും മറ്റ് വിവരങ്ങള്‍ക്കും വിശദവിവരത്തിന് പി.ആര്‍.ഡി. വെബ്സൈറ്റ് സന്ദര്‍ശിക്കാം
|
Wednesday, February 8, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment