കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Wednesday, February 8, 2012


ബില്ലുകളുടെ സമര്‍പ്പണം സ്പാര്‍ക്കിലൂടെ മാത്രം

സര്‍ക്കാര്‍ ജീവനക്കാരുടെയും എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും സംബന്ധിച്ച ബില്ലുകളുടെ സമര്‍പ്പണം 2012 മാര്‍ച്ച് മാസം മുതല്‍ സ്പാര്‍ക്ക് വഴി മാത്രമേ നടത്തുവാന്‍ പാടുള്ളൂ എന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്പാര്‍ക്ക് വഴി സമര്‍പ്പിക്കുന്ന ബില്ലുകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് ട്രഷറി ഡയറക്ടര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സംശയനിവാരണത്തിന് അതത് ഓഫീസുകളിലെ ഡിപ്പാര്‍ട്ട്മെന്റ് മാനേജ്മെന്റ് യൂസര്‍ ആയി നിര്‍ദ്ദേശിച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ സേവനമോ www.spark.gov.in/webspark, info.spark.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമായ പരിശീലനകേന്ദ്രങ്ങളുടെ സേവനമോ ഉപയോഗപ്പെടുത്തണം. ഫോണ്‍ 0471-2579700, ഫാക്സ്: 0471-2571420. 2011 ഡിസംബര്‍ മാസത്തില്‍ 2,77,808 ജീവനക്കാരുടെ ശമ്പളം സ്പാര്‍ക്ക് മുഖേനയായിരുന്നത് 2012 ഫെബ്രുവരി മാസത്തില്‍ 3,55,659ല്‍ എത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച എല്ലാ ക്രമീകരണങ്ങളും ലഭ്യമാക്കാന്‍ സ്പാര്‍ക്ക് ചീഫ് പ്രോജക്ട് മാനേജര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാതൊരു കാരണവശാലും ഇനി സമയപരിധി ദീര്‍ഘിപ്പിക്കുന്നതല്ലെന്ന് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

No comments:

Post a Comment