കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Wednesday, December 14, 2011


                    എസ്.എസ്.എല്‍.സി. :
               ലക്ഷദ്വീപിലെ പരീക്ഷാകേന്ദ്രങ്ങള്‍

2012 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഇതുവരെ അപേക്ഷിക്കാന്‍ കഴിയാതിരുന്ന ലക്ഷദ്വീപിലെ പ്രൈവറ്റ് പരീക്ഷാര്‍ത്ഥികള്‍ക്ക് 300 രൂപ സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ 19 മുതല്‍ 22 വരെ പരീക്ഷാ ഫീസ് അടയ്ക്കാം. ലക്ഷദ്വീപിലെ പരീക്ഷാര്‍ത്ഥികള്‍ പരീക്ഷാഫീസും സൂപ്പര്‍ ഫൈനും അസല്‍ സര്‍ട്ടിഫിക്കറ്റും സഹിതം താഴെ പറയുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷാ ഫീസ് സ്വീകരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളുടെ വിവരം. സെന്ററിന്റെ പേര്, സെന്റര്‍ നമ്പര്‍ എന്ന ക്രമത്തില്‍. ഗവണ്‍മെന്റ് എച്ച്.എസ്.അമിനി-26094, എച്ച്.എസ്.കല്‍പ്പേനി-26095, എച്ച്.എസ്.മിനിക്കോയ്-26096, എച്ച്.എസ്.അഗത്തി-26097, എച്ച്.എസ്.ആന്ത്രോത്ത്-26098, എച്ച്.എസ്.കവരത്തി-26099, എച്ച്.എസ്.കില്‍ട്ടാന്‍-26100, എച്ച്.എസ്.കടമത്ത്-26101, എച്ച്.എസ്.ചെറ്റ്ലട്ട്-26102. 

No comments:

Post a Comment