അദ്ധ്യാപക പാക്കേജ് :
ശമ്പളം ലഭിക്കാതിരുന്ന 2764 അധ്യാപകര്‍ക്ക് ശമ്പളം നല്‍കും -വിദ്യാഭ്യാസ മന്ത്രി |
കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സംസ്ഥാനത്ത് ശമ്പളമില്ലാതെ ജോലി ചെയ്തിരുന്ന 2764 അധ്യാപകരുടെ നിയമനം അംഗീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അധ്യാപക പാക്കേജില്‍ ശമ്പളമില്ലാത്ത അധ്യാപകരുടെ കാര്യം പരിശോധിച്ച് 2011 ജൂണ്‍ ഒന്ന് മുതല്‍ മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളം നല്‍കുമെന്ന് അറിയിച്ചിരുന്നു. അതു പ്രകാരം വിവിധ ജില്ലകളിലെ വിദ്യാഭ്യാസ ആഫീസര്‍മാര്‍ നല്‍കിയ രേഖകള്‍ പരിശോധിച്ചാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം - 138, അലപ്പുഴ - 178, എറണാകുളം - 216, ഇടുക്കി - 118, വയനാട് - 43, കാസര്‍ഗോഡ് - 31, കോട്ടയം - 66, കോഴിക്കോട് - 451, പത്തനംതിട്ട - 61, തൃശ്ശൂര്‍ - 194, പാലക്കാട് - 222, മലപ്പുറം - 295, കണ്ണൂര്‍ - 506, കെല്ലം - 245 ക്രമത്തിലാണ് അധ്യാപകര്‍ക്ക് ഉത്തരവ് പ്രകാരം ശമ്പളം ലഭിക്കുന്നത്. ലിസ്റ് www.education.kerala.gov.inഎന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രേഖകള്‍ പരിശോധിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഓരോ അധ്യാപകനും ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നല്‍കും. ഇവര്‍ക്ക് ഈ മാസം തന്നെ ശമ്പളം ലഭ്യമാക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നിട്ടും ചില വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ശമ്പളം നല്‍കുന്നില്ലെന്ന പരാതി ഉണ്ട്. ഇതു സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കുന്നതിനും അവസരം നല്‍കിയിട്ടുണ്ട്. പരാതികള്‍ 9495558092 എന്ന നമ്പരിലും mztkply@mail.com വിലാസത്തില്‍ ഇ-മെയിലിലും അറിയിക്കാം. പരാതി ഡിസംബര്‍ 31-ന് മുമ്പ് നല്‍കണം. ലിസ്റില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന് ചെക്ക് സെല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
|
Monday, December 19, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment