കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Thursday, December 1, 2011


                 അദ്ധ്യാപക നിയമനാംഗീകാരം :       
                         അനുവാദം നല്‍കി
സംസ്ഥാന സര്‍ക്കാരിന്റെ അദ്ധ്യാപക പാക്കേജ് പ്രകാരം ശമ്പളം ലഭിയ്ക്കാത്ത തിരുവനന്തപുരം ജില്ലയിലെ 138-ഉം, എറണാകുളം ജില്ലയിലെ 216-ഉംകാസര്‍ഗോഡ്ജില്ലയിലെ31-ഉംഅദ്ധ്യാപകര്‍ക്കുംനിയമനാംഗീകാരം നല്‍കുന്നതിനുള്ള അനുവാദം നല്‍കിപൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. കൃത്യതയുള്ള വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തിരുവനന്തപുരം, 
എറണാകുളം, കാസര്‍ഗോഡ് ജില്ലകളുടെ ലിസ്റിന് അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തസ്തിക ഉറപ്പുവരുത്തി ഏഴ് ദിവസത്തിനകം നിയമന ഉത്തരവ് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2011ജൂണ്‍ ഒന്ന് മുതല്‍ ഇവര്‍ക്ക് ശമ്പളം ലഭിക്കും. 

No comments:

Post a Comment