കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Thursday, December 1, 2011


        ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി    ഇംപ്രൂവ്മെന്റ്/ സപ്ളിമെന്ററി    പരിക്ഷാഫലം പ്രസിദ്ധീകരിച്ചു

ഒക്ടോബറില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.examresults.kerala.gov.in വെബ്സൈറ്റുകളില്‍ ലഭിക്കും. ഉത്തരക്കടലാസ്സുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും പകര്‍പ്പ് ലഭിക്കുന്നതിനും നിശ്ചിതഫോറങ്ങളില്‍ അപേക്ഷാ ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പലിന് ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം. ഫീസ് വിവരം : പുനര്‍മൂല്യനിര്‍ണയം പേപ്പറൊന്നിന് 400 രൂപ, സൂക്ഷ്മപരിശോധന പേപ്പറൊന്നിന് 75 രൂപ, ഉത്തരക്കടലാസിന്റെ പകര്‍പ്പിന് പേപ്പറൊന്നിന് 300 രൂപ. അപേക്ഷാ ഫോറം സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭിക്കും. അപേക്ഷ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. പ്രിന്‍സിപ്പല്‍മാര്‍ സ്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷ പരീക്ഷാ സെക്രട്ടറി ലഭ്യമാക്കുന്ന സോഫ്ട്വെയര്‍ ഉപയോഗിച്ച് ഡിസംബര്‍ 20 നകം അപ്ലോഡ് ചെയ്യണം. മാര്‍ച്ചില്‍ നടന്ന രണ്ടാം വര്‍ഷ പരീക്ഷയില്‍ സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാതിരുന്ന പുനര്‍മൂല്യ നിര്‍ണ്ണയത്തിന്റെ ഫലവും പ്രസിദ്ധീകരിച്ചു. ഇത് www.dhsekerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. മാര്‍ച്ചിലെ രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് ഡിസംബര്‍ ആറ് വരെയും, 10 രൂപ പിഴയോടെ ഡിസംബര്‍ 12 വരെയും, ഓരോ ദിവസത്തിനും അഞ്ച് രൂപ പിഴയോടെ ഡിസംബര്‍ 15 വരെയും, 500 രൂപ സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ 20 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ ഫീസ് അടയ്ക്കാം. 

No comments:

Post a Comment