കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Friday, November 25, 2011


      സ്കൂളിലേക്ക് സുരക്ഷിത പാത : ഉദ്ഘാടനം ചെയ്തു

കുട്ടികളുടെ, സ്കൂളുകളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കു
ന്നതിന്റെയും ഭാഗമായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രവും (നാറ്റ്പാക്)
 കേരള റോഡ് സുരക്ഷാ അതോറിറ്റിയും സംഘടിപ്പിച്ച സ്കൂളുകളിലേക്ക് ഒരു സുരക്ഷിത
പാത (Safe Road to School) എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 
ശ്രീകാര്യത്ത് എം.എ.വാഹീദ് എം.എല്‍.എ. നിര്‍വഹിച്ചു. കുട്ടികളില്‍ ഇത് 
സംബന്ധിച്ച് അവബോധം വളര്‍ത്തുന്നതിന് അദ്ധ്യാപകര്‍ക്കും അമ്മമാര്‍ക്കും
 പരിശീലനം നല്‍കണമെന്നും സ്കൂളുകളില്‍ ട്രാഫിക് ക്ളബ്ബുകള്‍ക്ക് രൂപം നല്‍കണമെന്നും
 അദ്ദേഹം പറഞ്ഞു. നഗരസഭാംഗങ്ങളായ ബി.വിജയകുമാര്‍, സിനി വി.ആര്‍.,
 ആലംകോട് സുരേന്ദ്രന്‍, അഡീഷണല്‍ ഡി.ജി.പി.ടി.പി.സെന്‍കുമാര്‍, നാറ്റ്പാക് 
ഡയറക്ടര്‍ ബി.ജി.ശ്രീദേവി, സുപ്രഭ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

No comments:

Post a Comment