വൊക്കേഷണന്‍ ഹയര്‍ സെക്കന്ററി
ഗസ്റ് അദ്ധ്യാപകരുടെ വേതനം വര്‍ദ്ധിപ്പിച്ചു
|
വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ ദിവസ ജീവനക്കാരുടെ
വേതനം മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ചു. ഗസ്റ് അദ്ധ്യാപകരുടേത് 300
രൂപയില്‍ നിന്ന് 600 രൂപയായും, വൊക്കേഷണല്‍ അല്ലാത്ത സീനിയര്‍ അദ്ധ്യാപ
കരുടേത് 300 രൂപയില്‍ നിന്ന് 600 രൂപയായും ജൂനിയര്‍ നോണ്‍
വൊക്കേഷണല്‍ അദ്ധ്യാപകരുടേത് 250 രൂപയില്‍ നിന്ന് 500 രൂപയായും
വൊക്കേഷണല്‍ പരിശീലകരുടേത് മണിക്കൂറിന് 100 രൂപ എന്നത് 150 രൂപയായും
ലബോറട്ടറി അസിസ്റന്റിന് ദിവസം 170 രൂപയില്‍ നിന്ന് 350 രൂപയായും
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധനവ്.
|
Friday, November 25, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment