ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ്
|
സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, മറ്റു
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന നടപ്പാക്കിവ രുന്ന ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കി ഉത്തരവായി. ഇന്‍ഷുറന്‍സ് പ്രീമിയം തുക 200 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രീമിയം തുക നവംബറിലെ ശമ്പളത്തില്‍ നിന്നും പിടിക്കണം . അതിന് കഴിഞ്ഞില്ലെങ്കില്‍ ഡിസംബറിലെ ശമ്പളത്തില്‍ നിന്നും പിടിച്ച് ഡിസംബര്‍ 31ന് മുമ്പ് ട്രഷറികളില്‍ അടയ്ക്കണം. പദ്ധതിയില്‍ ചേരുന്നതിനുള്ള കാലാവധി യാതൊരു കാരണവശാലും ദീര്‍ഘിപ്പിക്കില്ല. ജീവ നക്കാര്‍ ഈ പദ്ധതിയില്‍ അംഗമാകാതിരിക്കുന്നതിനും തുടര്‍ന്ന് വരുന്ന നഷ്ടപരിഹാരത്തിനും ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക ട്രഷറിയില്‍ അടയ്ക്കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്‍ ഉത്തരവാദി യായിരിക്കും. ഡിസംബറിലെ ശമ്പള ബില്ലുകള്‍ ട്രഷറി ഓഫീസര്‍ പ്രത്യേകം നിരീക്ഷിച്ച് ഏതെങ്കിലും ജീവനക്കാരുടെ പ്രീമിയം തുക അടച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍ ജീവന ക്കാരന്റെയും ബന്ധപ്പെട്ട ഡ്രോയിങ് ആന്റ് ഡിസ്ബേഴ്സിങ് ഓഫീസറുടേയും ശമ്പളം തടഞ്ഞ് വയ്ക്കണം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിന്റെ വിശദാംശങ്ങള്‍ ധനകാര്യ വകുപ്പിന്റെ വെബ്സൈറ്റായ www.gstunews.blogspot.com ല്‍ ലഭ്യമാണ് ഉത്തരവ് (ജി.ഒ.(പി) നം.504/2011/ധന. തീയതി 04-11-2011) |
Thursday, November 10, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment