കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളായി
സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍
നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ പുറത്തിറക്കി. ഇതനുസരിച്ച് സ്‌കൂളുകളില്‍
യു. ഐ. ഡി. നമ്പര്‍ നല്‍കുന്നതിനുള്ള എന്റോള്‍മെന്റ്
നടപടിക്രമങ്ങള്‍ അക്ഷയ, കെല്‍ട്രോണ്‍ തുടങ്ങിയ അംഗീകൃത ഏജന്‍സികള്‍ക്കായിരിക്കും. ഏകോപനം ഐ. ടി Pസ്‌കൂള്‍
പ്രോജക്ടായിരിക്കും. ഇതനുസരിച്ച് ഓരോ കുട്ടിയുടെയും
കെ. വൈ. ആര്‍. ഭാഗത്തു പറയുന്ന കാര്യങ്ങള്‍ (പേര്, ജനന
തീയതി, ലിംഗം, അച്ഛന്റെ പേര്, അമ്മയുടെ പേര്, വിലാസം,
പിന്‍കോഡ്) നിര്‍ബന്ധമായും നല്‍കണം. ഇതുകൂടാതെ സ്‌കൂള്‍
കോഡും കുട്ടിയുടെ അഡ്മിഷന്‍ നമ്പരും റേഷന്‍ കാര്‍ഡ്
നമ്പരുണ്ടെങ്കില്‍ അതും കെ. വൈ. ആര്‍. പ്ലസായി നല്‍കണം.
ഫോമുകള്‍ പൂരിപ്പിക്കേണ്ടതും വെരിഫൈ ചെയ്യേണ്ടതും കുട്ടിയുടെ
തിരുവനന്തപുരം: 2012 മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ

സഹായത്തോടെ അതത് ക്ലാസ് ടീച്ചര്‍മാരാണ്. പൂരിപ്പിച്ച ഫോ
റം കുട്ടി വീട്ടില്‍ കാണിച്ച് രക്ഷിതാക്കളുടെ അംഗീകാരം വാങ്ങണം.
ക്ലാസ് ടീച്ചറിന്റെ ഒപ്പും സ്‌കൂളിന്റെ സീലും പതിച്ച ഓരോ
കുട്ടിയുടേയും രജിസ്‌ട്രേഷന്‍ ഫോറം എന്റോള്‍മെന്റ് തീയതിക്ക്
മുമ്പ് തന്നെ ബന്ധപ്പെട്ട ഏജന്‍സികളെ ഏല്‍പ്പിക്കണം.
സര്‍ക്കുലര്‍ www.education.kerala.gov.in ല്‍ ലഭ്യമാണ്.
No comments:
Post a Comment