കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Friday, October 28, 2011

ക്ലസ്റ്റര്‍ പരിശീലനത്തിന് ഇനി പ്രധാനാധ്യാപകരും


     ക്ലസ്റ്റര്‍ പരിശീലനത്തിന് ഇനി പ്രധാനാധ്യാപകരും


കരിപ്പൂര്‍: പ്രധാനാധ്യാപരെകൂടി ഉള്‍പ്പെടുത്തി അധ്യാപകപരിശീലനം 

വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് 
പുറത്തിറക്കിയ സമീപനരേഖ എല്ലാ ജില്ലാ ഓഫീസുകള്‍ക്കും
 ബി.ആര്‍.സികള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. ക്ലസ്റ്റര്‍ റിസോഴ്‌സ്
 സെന്റര്‍ കണ്‍വീനര്‍, ക്ലസ്റ്റര്‍ കേന്ദ്രങ്ങളിലെ പ്രധാനാധ്യാപകര്‍,
 പഞ്ചായത്ത് ചുമതലയുള്ള ബി.ആര്‍.സി ട്രെയിനര്‍ എന്നിവര്‍ക്ക്
 ചുമതലകള്‍ വിഭജിച്ചുനല്‍കുമെന്ന് രൂപരേഖ പറയുന്നു.

പരിശീലനത്തിന്റെ ഒന്നാംഘട്ട ആശയ രൂപവത്കരണ ശില്പശാല

 ഡി.ഡി.ഇ, ഡയറ്റ് പ്രിന്‍സിപ്പല്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, 
സി.ഇ.ഒ, എ.ഇ.ഒമാര്‍, ഡയറ്റ് അധ്യാപകര്‍, എസ്.എസ്.എ
 പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് നടക്കുക. 
സ്‌കൂള്‍ മോണിറ്ററിങ് റിപ്പോര്‍ട്ടുകള്‍, പഠന റിപ്പോര്‍ട്ടുകള്‍, 
സ്‌കൂള്‍ തല ഫീഡ് ബാക്കുകള്‍, ഒ.എസ്.എസ് അനുഭവങ്ങള്‍
 എന്നിവയുടെ അടിസ്ഥാനത്തില്‍ എല്‍.പി, യു.പി തല വിഷ
യാടിസ്ഥാനത്തില്‍ നടക്കേണ്ട ക്ലസ്റ്റര്‍ തല കൂടിയിരിപ്പിന്റെ
 രൂപരേഖ തയ്യാറാക്കും.

മൊഡ്യൂള്‍ ഫ്രെയിം, ക്ലസ്റ്റര്‍തല അധ്യാപക കൂടിയിരിക്കലിന്റെ

 സംഘാടനവും മാര്‍ഗനിര്‍ദേശവും ജില്ലാതല പരിശീലനകേ
ന്ദ്രങ്ങളുടെ ചുമതല, പങ്കുവെക്കല്‍, ഏകദിന അധ്യാപക
 പരിശീലനം, രീതി, തിയ്യതി തീരുമാനിക്കല്‍, ക്ലസ്റ്റര്‍
 റിസോഴ്‌സ് സെന്റര്‍ കണ്‍വീനറര്‍മാരുടെ യോഗം, ഉള്ളടക്കം,
 രീതി, തിയ്യതി, മോണിറ്ററിങ് രീതി, തിയ്യതി നിശ്ചയിക്കല്‍ 
എന്നിവ ഈയോഗമാണ് തീരുമാനിക്കുക. നിലവില്‍ ജില്ല
യിലെ മികച്ച റിസോഴ്‌സ് അധ്യാപകരെയും ഡയറ്റ്, എസ്.
എസ്.എ അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നടക്കുന്ന
 ശില്‍പ്പശാല ഇല്ലാതാവും. പരിശീലനത്തിന്റെ ഉള്ളടക്കവും
 ആവശ്യമായ തന്ത്രങ്ങളും ഉപകരണങ്ങളും കൈത്താങ്ങുകളും
 ജില്ലാതലത്തില്‍ രൂപവത്കരിക്കുന്ന രീതിയും ഇല്ലാതാകും.

ജില്ലാതലത്തില്‍ രണ്ടുദിവസമായി നടക്കുന്ന പരിശീലനത്തില്‍ 

ബി.ആര്‍.സി. ട്രെയിനര്‍മാര്‍, ക്ലസ്റ്റര്‍ യോഗത്തിന്റെ
 കണ്‍വീനര്‍മാര്‍, ക്ലസ്റ്റര്‍ ട്രെയിനിങ്ങിന്‌നേതൃത്വം കൊടുക്കേ
ണ്ട അധ്യാപകര്‍, പ്രതിനിധികള്‍, ഡയറ്റ് ഫാക്കല്‍റ്റി, ജില്ലാ 
പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരും പങ്കെടുക്കും. വിഷയ,
 ക്ലാസ് അടിസ്ഥാനത്തിലായിരിക്കും ശില്പശാല. ക്ലസ്റ്റര്‍തല
 കൂടിയിരിപ്പിന്റെ രൂപരേഖ പരിചയപ്പെടുത്തലും അനുബന്ധ 
സാമഗ്രികള്‍ വികസിപ്പിക്കലും ഇതില്‍ നടക്കും. ഫീഡ്ബാക്ക് രീതി,
 പ്രധാനാധ്യാപക പരിശീലന മൊഡ്യൂള്‍ തയ്യാറാക്കല്‍, ക്ലസ്റ്റര്‍
 കൂടിയിരിപ്പിന് നേതൃത്വം നല്‍കുന്നവരുടെ ശാക്തീകരണ
 പ്രവൃത്തി എന്നിവ നടക്കും.

മൂന്നാംഘട്ടത്തില്‍ എ.ഇ.ഒ, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, 

ട്രെയിനര്‍, റിസോഴ്‌സ് അധ്യാപകര്‍ എന്നിവര്‍ ബി.ആര്‍.സി
 തലത്തില്‍ ചേര്‍ന്നിരിക്കും. ഇതിലാണ് ക്ലസ്റ്റര്‍ തല പരിശീ
നത്തിന്റെ രൂപരേഖയ്ക്ക് അന്തിമ രൂപം നല്‍കുക. ഇത് ചര്‍ച്ച
ചെയ്ത് മെച്ചപ്പെടുത്തുകയും അനുബന്ധ സാമഗ്രികള്‍ വികസി
പ്പിക്കുകയുംചെയ്യും. ഇതിനുശേഷമായിരിക്കും പ്രധാനാധ്യാപക
 പരിശീലനവും യോഗവും ചേരുക. ഇതില്‍ ക്ലസ്റ്റര്‍ തല കൂടി
യിരിപ്പിന്റെ സംഘാടനം, പരിശീലനത്തില്‍ എസ്.ആര്‍.ജി 
യോഗത്തിന്റെ ആവശ്യകത, മോണിറ്ററിങ് എന്നീ കാര്യങ്ങള്‍
 തീരുമാനിക്കും. ഇതിനുശേഷമാണ് പഞ്ചായത്ത് തലത്തില്‍ 
അധ്യാപക പരിശീലനം നടക്കുക.

എല്‍.പി വിഭാഗം പഞ്ചായത്ത് തലത്തിലും യു.പി വിഷയങ്ങളില്‍

 സി.ആര്‍.സികള്‍ കൂട്ടിച്ചേര്‍ത്തും പരിശീലനം നടത്താം.
 ബി.ആര്‍.സി തലത്തിലുള്ള പരിശീലനം ഇതോടെ ഇല്ലാതാകും.

ഇപ്പോള്‍ നടക്കുന്ന പരിശീലത്തില്‍ നിന്ന് വ്യത്യസ്തമായി

 പ്രധാനാധ്യാപകര്‍ക്കും പരിശീലനത്തില്‍ പങ്കാളിത്തം വരും.
 സംസ്ഥാനതലത്തില്‍ തയ്യാറാക്കുന്ന പരിശീലന രൂപരേഖ
 ജില്ലാതലത്തില്‍ വികസിപ്പിക്കുകയും അതിനാവശ്യമായ
 ഉപകരണങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുകയും ചെയ്യുന്ന രീതി
 ഇല്ലാതാകും. ബി.ആര്‍.സി തലത്തില്‍ മാത്രമാവും പരിശീലന
 മൊഡ്യൂളുകള്‍ രൂപവത്കൃതമാവുക. ബി.ആര്‍.സി തലത്തില്‍ 
നടക്കുന്ന അധ്യാപക പരിശീലനം ഇനിമുതല്‍ പഞ്ചായത്ത്
 ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്റര്‍ കേന്ദ്രീകരിച്ചാവും. 

No comments:

Post a Comment