മലയാളദിനവും ഭരണഭാഷാ വാരാഘോഷവും | |
മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിക്കും. മലയാള ഭാഷയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ കവയത്രി സുഗതകുമാരിയെ ആദരിക്കും. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് മുഖ്യാതിഥിയാവും. ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരന്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സംസ്ഥാനതല ഭരണഭാഷാ സേവന പുരസ്കാരദാനം മുഖ്യമന്ത്രി നിര്‍വഹിക്കും. ജനപഥം ഭരണഭാഷാപതിപ്പ് സാംസ്കാരിക ഐ.പി.ആര്‍.ഡി. വകുപ്പ് മന്ത്രി കെ.സി.ജോസഫ് പ്രകാശനം ചെയ്യും. |
Saturday, October 29, 2011
മലയാളദിനവും ഭരണഭാഷാ വാരാഘോഷവും
Subscribe to:
Post Comments (Atom)
No comments:
Post a Comment