COURTECY:MATHSBLOG
വീഡിയോ - ഒന്നാം ഭാഗം
വീഡിയോ - രണ്ടാം ഭാഗം
അമ്മ (Mother) എന്ന വാക്ക് വിവിധ ഭാഷങ്ങളില്‍ കൊടുത്തിരിക്കുന്നത് നോക്കൂ. M എന്ന അക്ഷരം ബഹുഭൂരിപക്ഷം ഭാഷകളിലും കാണാനാകും. വായതുറക്കുമ്പോഴുള്ള 'അ'യും വായ അടക്കുമ്പോഴുള്ള 'മ'യും ചേര്‍ന്നാണ് അമ്മ എന്ന വാക്കിന്റെ നിഷ്പത്തിയെന്ന് ഭാഷാശാസ്ത്രം പറയുന്നുണ്ടെങ്കിലും രസകരവും വസ്തുതാപരവുമായ ഈ ഏകത മാതൃസ്നേഹം പോലെ ഭാഷാതീതമാണ്.
മാതൃദിനം (Mothers' Day)
പല രാജ്യങ്ങളിലും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച അതായത് മെയ് 13 ന് പല രാജ്യങ്ങളിലും മാതൃദിനം (Mothers' Day) ആഘോഷിക്കുകയാണ്. ഇന്ന് വിപണിയില്‍ ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളും കച്ചവട മനസ്ഥിതിയോടെ തന്നെയാണ് കലണ്ടര്‍ താളുകളില്‍ സ്ഥാനം പിടിച്ചതെങ്കിലും മാതൃദിനം അക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു. വര്‍ഷത്തില്‍ മുന്നൂറ്ററുപത്തെഞ്ചേകാല്‍ ദിവസവും വിസ്മരിപ്പിക്കപ്പെടാന്‍ പാടില്ലാത്ത നാമമാണ് മാതാപിതാക്കളുടേത്. പക്ഷെ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ മറന്നു പോകുന്നതും അവരെത്തന്നെയാണ്. നാടെങ്ങും ഉയര്‍ന്നു വരുന്ന വൃദ്ധസദനങ്ങള്‍ ബോധപൂര്‍വം വിസ്മരിപ്പിക്കപ്പെടുന്ന ആ സത്യത്തെ ഓര്‍മ്മിപ്പിക്കുന്നു. അതെ ആഘോഷപൂര്‍വം തന്നെ ആ ദിനം കൊണ്ടാടണം. ഓരോ വാക്കുകളും അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങളാകണമെങ്കിലും ഒരു സ്നേഹസമ്മാനം അവര്‍ക്ക് കൈമാറാനാകുമെങ്കില്‍! ആ സമയത്തുള്ള ആ ചിരി നമുക്കൊന്നു കാണാനാകുമെങ്കില്‍, നമ്മുടെ ജീവിതം ധന്യമായി. മനുഷ്യാ, നീ മൂലം നിന്റെ മാതാപിതാക്കളുടെ കണ്ണനിറയുമ്പോള്‍ നിന്റെ നാശത്തിലേക്കുള്ള ആദ്യ പടി നീ ചവിട്ടുന്നുവെന്നോര്‍മ്മിക്കുകയെന്ന കവിതാ ശകലം ഈ വേളയില്‍ അര്‍ത്ഥവത്താണ്. അധ്യാപകര്‍ക്കു മുന്നില്‍ നിഷ്ക്കളങ്കമായ കണ്ണുകളോടെ, നിഷ്ക്കളങ്കമായ മനസ്സോടെ ഇരിക്കുന്ന കുട്ടികളോട് രക്ഷിതാക്കളുടെ സ്നേഹത്തെക്കുറിച്ച് വിശദീകരിക്കാനാകുമെങ്കില്‍, സമൂഹത്തിനു ദ്രോഹമുണ്ടാക്കുന്ന പ്രവര്‍ത്തികളിലേക്ക് പോകാത്ത വിധം കുട്ടികളെ നേര്‍വഴിക്ക് നയിക്കാനാകും. വാളെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നമുക്കു കഴിയും. അമ്മമാരെ ആദരിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ചടങ്ങില്‍ മാതൃസ്നേഹത്തെക്കുറിച്ച് അബ്ദുള്‍ സമദ് സമദാനി ഗംഭീരമായൊരു പ്രസംഗം നടത്തുകയുണ്ടായി. ആ പ്രസംഗത്തിനിടെ ചടങ്ങില്‍ സന്നിഹിതനായിരുന്ന മോഹന്‍ലാന്‍ അടക്കമുള്ള പലരുടേയും കണ്ണുകളെ ഈറനണിയിച്ചു. ഇരുപതു മിനിറ്റ് നീണ്ട മനോഹരമായ പ്രസംഗം. അമ്മ. ഈ മാതൃദിനത്തില്‍ ആ വീഡിയോ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.
വീഡിയോ - രണ്ടാം ഭാഗം
അമ്മ (Mother) എന്ന വാക്ക് വിവിധ ഭാഷങ്ങളില്‍ കൊടുത്തിരിക്കുന്നത് നോക്കൂ. M എന്ന അക്ഷരം ബഹുഭൂരിപക്ഷം ഭാഷകളിലും കാണാനാകും. വായതുറക്കുമ്പോഴുള്ള 'അ'യും വായ അടക്കുമ്പോഴുള്ള 'മ'യും ചേര്‍ന്നാണ് അമ്മ എന്ന വാക്കിന്റെ നിഷ്പത്തിയെന്ന് ഭാഷാശാസ്ത്രം പറയുന്നുണ്ടെങ്കിലും രസകരവും വസ്തുതാപരവുമായ ഈ ഏകത മാതൃസ്നേഹം പോലെ ഭാഷാതീതമാണ്.
| Language | Mother |
| Afrikaans | Moeder, Ma |
| Albanian | Nënë, Mëmë |
| Arabic | Ahm |
| Aragones | Mai |
| Asturian | Ma |
| Aymara | Taica |
| Azeri (Latin Script) | Ana |
| Basque | Ama |
| Belarusan | Matka |
| Bergamasco | Màder |
| Bolognese | Mèder |
| Bosnian | Majka |
| Brazilian Portuguese | Mãe |
| Bresciano | Madèr |
| Breton | Mamm |
| Bulgarian | Majka |
| Byelorussian | Macii |
| Calabrese | Matre, Mamma |
| Caló | Bata, Dai |
| Catalan | Mare |
| Cebuano | Inahan, Nanay |
| Chechen | Nana |
| Croatian | Mati, Majka |
| Czech | Abatyse |
| Danish | Mor |
| Dutch | Moeder, Moer |
| Dzoratâi | Mére |
| English | Mother, Mama, Mom |
| Esperanto | Patrino, Panjo |
| Estonian | Ema |
| Faeroese | Móðir |
| Finnish | Äiti |
| Flemish | Moeder |
| French | Mère, Maman |
| Frisian | Emo, Emä, Kantaäiti, Äiti |
| Furlan | Mari |
| Galician | Nai |
| German | Mutter |
| Greek | Màna |
| Griko | Salentino, Mána |
| Hawaiian | Makuahine |
| Hindi - | Ma, Maji |
| Hungarian | Anya, Fu |
| Icelandic | Móðir |
| Ilongo | Iloy, Nanay, Nay |
| Indonesian | Induk, Ibu, Biang, Nyokap |
| Irish | Máthair |
| Italian | Madre, Mamma |
| Japanese | Okaasan, Haha |
| Judeo Spanish | Madre |
| Kannada | Amma |
| Kurdish Kurmanji | Daya |
| Ladino | Uma |
| Latin | Mater |
| Leonese | Mai |
| Ligurian | Maire |
| Limburgian | Moder, Mojer, Mam |
| Lingala | Mama |
| Lithuanian | Motina |
| Lombardo Occidentale | Madar |
| Lunfardo | Vieja |
| Macedonian | Majka |
| Malagasy | Reny |
| Malay | Emak |
| Malayalam | Amma |
| Maltese | Omm |
| Mantuan | Madar |
| Maori | Ewe, Haakui |
| Mapunzugun | Ñuke, Ñuque |
| Marathi | Aayi |
| Mongolian | `eh |
| Mudnés | Medra, mama |
| Neapolitan | Mamma |
| Norwegian | Madre |
| Occitan | Maire |
| Old Greek | Mytyr |
| Parmigiano | Mädra |
| Persian | Madr, Maman |
| Piemontese | Mare |
| Polish | Matka, Mama |
| Portuguese | Mãe |
| Punjabi | Mai, Mataji, Pabo |
| Quechua | Mama |
| Rapanui | Matu'a Vahine |
| Reggiano | Mèdra |
| Romagnolo | Mèder |
| Romanian | Mama, Maica |
| Romansh | Mamma |
| Russian | Mat' |
| Saami | Eadni |
| Samoan | Tina |
| Sardinian (Limba Sarda Unificada) | Mama |
| Sardinian Campidanesu | mamai |
| Sardinian Logudoresu | Madre, Mamma |
| Serbian | Majka |
| Shona | Amai |
| Sicilian | Matri |
| Slovak | Mama, Matka |
| Slovenian | Máti |
| Spanish | Madre, Mamá, Mami |
| Swahili | Mama, Mzazi, Mzaa |
| Swedish | Mamma, Mor, Morsa |
| Swiss German | Mueter |
| Telegu | Amma |
| Triestino | Mare |
| Turkish | Anne, Ana, Valide |
| Turkmen | Eje |
| Ukrainian | Mati |
| Urdu | Ammee |
| Valencian | Mare |
| Venetian | Mare |
| Viestano | Mamm' |
| Vietnamese | me |
| Wallon | Mére |
| Welsh | Mam |
| Yiddish | Muter |
| Zeneize | Moæ |
No comments:
Post a Comment