കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Saturday, May 26, 2012

FLASH NEWS.....

അഭിയാന്റെ കീഴില്‍ വിവിധ ബി.ആര്‍.സി.കളില്‍ നിലവിലുളള ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍മാരുടെ ഒഴിവിലേയക്ക് ഗവണ്‍മെന്റ് / എയ്ഡഡ് ഹൈസ്കൂള്‍ അദ്ധ്യാപകര്‍, ഗവണ്‍മെന്റ്/ എയ്ഡഡ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് എച്ച്.എസ്.എ, തസ്തികയില്‍ 10 വര്‍ഷത്തെ സര്‍വീസ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് ബിരുദം നിര്‍ബന്ധം. മറ്റു ജില്ലകളില്‍ നിന്നുമുളള അപേക്ഷകളും പരിഗണിക്കും. അതത് ജില്ലകളില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന, ഔദ്യോഗിക മേല്‍വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുളള അപേക്ഷ സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷകള്‍ എസ്.എസ്.എ സ്റേറ്റ് പ്രോജ്ക്ട് ഡയറക്ടറുടെ ഓഫീസില്‍ നിന്നും ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വ ശിക്ഷാ അഭിയാന്‍, എസ്.എസ്.എ. ഭവന്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം - 695 033. അവസാന തീയതി ജൂണ്‍ 15. 
-------------------------------
സംസ്ഥാനത്ത് പാന്‍മസാല (ഗുട്ഖ) പൂര്‍ണ്ണമായി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിരോധനം ഇതു സംബന്ധിച്ച വിജ്ഞാപനത്തോടെ നിലവില്‍വന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2006-ലെ ഭക്ഷ്യ സുരക്ഷാ നിയമവും ബന്ധപ്പെട്ട നിയന്ത്രണങ്ങളും പ്രകാരമാണ് നിരോധനം. വായിലെ കാന്‍സര്‍ അടക്കം പാന്‍മസാലയുടെ ഉപയോഗം കാരണമുള്ള രോഗങ്ങള്‍ സംസ്ഥാനത്ത് ഗണ്യമായി വര്‍ധിച്ചതാണ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യവ്യാപകമായി പാന്‍മസാല നിരോധനം ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ക്ക് സംസ്ഥാനങ്ങള്‍ക്കാണ് അധികാരമെന്ന് പിന്നീട് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സംസ്ഥാനം അതിന് നടപടികളാരംഭിച്ചത്. മധ്യപ്രദേശ് മാത്രമാണ് ഭക്ഷ്യസുരക്ഷ നിയമ പ്രകാരം ഈ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. പാന്‍മസാല നിരോധനം ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതി കഴിഞ്ഞ മാര്‍ച്ചില്‍ പുറപ്പെടുവിച്ച വിധിയനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഈയിടെ സ്കൂള്‍, ജില്ലാ, സംസ്ഥാന തലങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപവത്കരിച്ചിരുന്നു. സ്കൂള്‍തല സമിതിയെ പ്രിന്‍സിപ്പലും ജില്ലാസമിതിയെ കലക്ടറും സംസ്ഥാന സമിതിയെ ആഭ്യന്തര സെക്രട്ടറിയുമാണ് നയിക്കുന്നത്. ആരോഗ്യ സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡി.ജി.പി, ഡി.പി.ഐ എന്നിവരാണ് സംസ്ഥാനതല സമിതിയിലെ മറ്റ് അംഗങ്ങള്‍. പുതിയ അധ്യയനവര്‍ഷം തുടങ്ങി ഒരാഴ്ചക്കകം സ്കൂള്‍തല സമിതികള്‍ രൂപവല്‍ക്കരിക്കണമെന്ന് ഡി.പി.ഐ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പാന്‍മസാല നിരോധന ഉത്തരവ് നടപ്പാക്കാന്‍ എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ മാത്രമല്ല ഉത്സാഹത്തോടും കൂടി നടപ്പാക്കിയെങ്കില്‍ മാത്രമേ നിരോധനം ഫലപ്രദമാകുകയുള്ളു. ഫലങ്ങള്‍ നേടിയെടുക്കാനായി പോലീസ്, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സാമൂഹിക സംഘടനകള്‍ എന്നിങ്ങനെ ഈ മേഖലയിലെ എല്ലാവരുമായും സര്‍ക്കാര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. വിപണിയില്‍ പൊതു ഉപയോഗത്തിനായി ലഭ്യമാക്കിയിട്ടുള്ള ഒരു ഭക്ഷ്യപദാര്‍ത്ഥത്തിലും മായമോ ആസക്തിയുളവാക്കുന്ന വസ്തുക്കളോ ചേരാന്‍ പാടില്ലെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പുകയിലയും നിക്കോട്ടിനുമടങ്ങിയതുകാരണം ഗുട്ഖ/പാന്‍മസാല നിരോധിച്ചത് സംസ്ഥാനത്ത് എല്ലാത്തരം ഭക്ഷ്യവസ്തുക്കളും നിര്‍മ്മിക്കുകയും വിതരണം ചെയ്യുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താല്പര്യമെടുത്തു സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയായാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സ്കൂളുകളുടെ 400 മീറ്റര്‍ പരിധിക്കുള്ളില്‍ പാന്‍മസാലയുടെ വില്പന നിരോധനം സര്‍ക്കാര്‍ ഈയിടെ കര്‍ശനമായി നടപ്പാക്കിയിരുന്നു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഡോ. ബിജു പ്രഭാകരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ നടത്തിയ ആഗോള ടുബാക്കോ സര്‍വെ (2009-10) യില്‍ കേരളത്തിലെ ഈ വിഭാഗക്കാരില്‍ 10.7 ശതമാനം ഗുട്ഖയും പാന്‍മസാലയുമടക്കമുള്ള പുകയില്ലാത്ത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. മുറുക്കാനും മറ്റുമെല്ലാം ഉപയോഗിക്കുന്ന പുകയിലയെക്കാള്‍ ആസക്തി വര്‍ധിപ്പിക്കുന്നതാണ് ഗുട്ഖയെന്ന് തെളിഞ്ഞിട്ടുണ്ട്. പുകയില, അടയ്ക്ക എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവ കാന്‍സറിനു കാരണമാകുന്നു. വായ് തുറക്കുന്നതിന് തടസമുണ്ടാക്കുന്ന ഓറല്‍ സബ്മ്യൂക്കോസല്‍ ഫൈബ്രോസിസ് എന്ന രോഗം സൃഷ്ടിക്കാന്‍ ഗുട്ഖ കാരണമാകുന്നു. ഈ രോഗമുള്ള മൂന്നു പേരില്‍ രണ്ടും അര്‍ബുദ രോഗികളാകുന്നു
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകര്‍ക്കും ഘട്ടംഘട്ടമായി പരിശീലനം നല്‍കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ റിട്രെന്‍ജ്ഡ് അധ്യാപകര്‍ക്കാണ് പരിശീലനം. മെയ് 25 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ റിട്രെന്‍ജ്ഡ് അധയാപകര്‍ക്കും ജില്ലാതലത്തില്‍ പരിശീലനം സംഘടിപ്പിക്കും. മെയ് 25 മുതല്‍ ജൂണ്‍ 1 വരെ ഏഴു ദിവസ മാനേജ്മെന്റ് പരിശീലനവും ജൂണ്‍ ആറു മുതല്‍ എട്ട് വരെ മൂന്നു ദിവസ ഐ.സി.റ്റി. പരിശീലനവുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതാത് ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പരിശീലന കേന്ദ്രങ്ങള്‍ നിശ്ചയിച്ച് റിട്രെന്‍ജ്ഡ് അധ്യാപകരെ അറിയിക്കും. പരിശീലനം പൂര്‍ത്തിയാക്കിയ അധ്യാപകരെ മാത്രമെ ടീച്ചര്‍ പാക്കേജിന്റെ ഭാഗമായി പരിഗണിക്കുകയുളളുവെന്ന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അറിയിച്ചു. 
ഈ അധ്യയന വര്‍ഷം 10-ാം ക്ളാസിലെത്തുന്ന നിര്‍ദ്ധനരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ആദ്യവാരത്തില്‍തന്നെ ന്യൂനപക്ഷ ക്ഷേമവകുപ്പ് 5000/- രൂപയോളം വിലവരുന്ന ഒരു സ്റഡി ടേബിളും ചെയറും സൌജന്യമായി വിതരണം ചെയ്യുന്നു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ഭാഗമാണിത്. അതത് ജില്ലാ ഓഫീസര്‍മാരുടെ കീഴിലുള്ള ബന്ധപ്പെട്ട സ്കൂള്‍ അധികൃതര്‍ക്കാണ് മേശയും കസേരയും കൈമാറുക. 
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 400 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വിവിധ തലങ്ങളില്‍ നിരീക്ഷണ സമിതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. സംസ്ഥാനതലത്തിലും ജില്ലാ, സ്കൂള്‍തലങ്ങളിലുമാണ് സമിതികള്‍ രൂപീകരിച്ച് ഉത്തരവായിരിക്കുന്നത്. സ്കൂള്‍തലത്തില്‍ സ്ഥാപനമേധാവി അദ്ധ്യക്ഷനായി രൂപീകരിക്കുന്ന സ്കൂള്‍ സംരക്ഷണ സമിതിയില്‍ പി.ടി.എ പ്രസിഡന്റും സ്കൂള്‍ ലീഡറുമുള്‍പ്പെടെ അഞ്ചംഗങ്ങളുമുണ്ടാവും. ജില്ലാ കളക്ടറാണ് ജില്ലാതല മോണിട്ടറിങ് സമിതിയുടെ അദ്ധ്യക്ഷന്‍. ജില്ലാ പോലീസ് മേധാവിയും, ഡി.ഇ.ഒയും ജില്ലാമെഡിക്കല്‍ ഓഫീസറും അംഗങ്ങളായിരിക്കും. സംസ്ഥാനതല സമിതിയുടെ അദ്ധ്യക്ഷന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയാണ്. ആരോഗ്യവകുപ്പിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സെക്രട്ടറിമാര്‍, ഡി.ജി.പി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരാണ് അംഗങ്ങള്‍. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പുതിയ അദ്ധ്യയന വര്‍ഷമാരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ സ്കൂള്‍ സംരക്ഷണ സമിതികള്‍ രൂപീകരിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉറപ്പുവരുത്തണം. ജില്ലാതല സമിതികള്‍ക്ക് സ്കൂള്‍ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കി നല്‍കാന്‍ ഡി.ജി.പിയോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ 2012 ലെ പ്ളസ് വണ്‍ കോഴ്സിലേയ്ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കവിയാത്ത വാര്‍ഷിക വരുമാനമുള്ള പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഏകജാലക സംവിധാനം മുഖേന നടത്തുന്ന പ്ളസ് വണ്‍ കോഴ്സിന് ഈ സ്കൂളുകളില്‍ പ്രവേശനം ലഭിക്കില്ല. ജില്ല, സ്കൂളിന്റെ പേര്, വിഷയം കുട്ടികളുടെ എണ്ണം എന്ന ക്രമത്തില്‍ ഇനിപ്പറയുന്നു. തിരുവനന്തപുരം, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കട്ടേല ശ്രീകാര്യം (പെണ്‍കുട്ടികള്‍),സയന്‍സ്-36, കൊമേഴ്സ്-36. പത്തനംതിട്ട, മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വടശ്ശേരിക്കര പി.ഒ.(ആണ്‍കുട്ടികള്‍), ഹ്യുമാനിറ്റീസ്-36. ഇടുക്കി, മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൂന്നാര്‍ പി.ഒ., (ആണ്‍കുട്ടികള്‍), കൊമേഴ്സ്-36. തൃശ്ശൂര്‍, മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ചാലക്കുടി നായരങ്ങാടി പി.ഒ. പിന്‍കോട് 680725 (പെണ്‍കുട്ടികള്‍), സയന്‍സ്-36. വയനാട്, രാജീവ്ഗാന്ധി ആശ്രമ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നൂല്‍പുഴ, സുല്‍ത്താന്‍ബത്തേരി(ആണ്‍കുട്ടികളും, പെണ്‍കുട്ടികളും), കൊമേഴ്സ്-36. വയനാട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നല്ലൂര്‍നാട് കുന്ദമംഗലം പി.ഒ. പിന്‍കോട് 670645(ആണ്‍കുട്ടികള്‍), സയന്‍സ്-36, കൊമേഴ്സ്-36. കണ്ണൂര്‍, മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പട്ടുവം കല്ലുന്തടം പി.ഒ. തളിപ്പറമ്പ് (ആണ്‍കുട്ടികള്‍), സയന്‍സ്-36, കൊമേഴസ്-36, ഹ്യുമാനിറ്റീസ്-36. കാസര്‍ഗോഡ്, മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരവടുക്കം പി.ഒ. പിന്‍കോട് 671317(പെണ്‍കുട്ടികള്‍), സയന്‍സ്-36, കൊമേഴ്സ്-36. ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതി, വര്‍ഗ്ഗ, ഇതര വിഭാഗം കുട്ടികള്‍ക്കു 20:7:10 എന്ന അനുപാതത്തില്‍ വയനാട് രാജീവ്ഗാന്ധി ആശ്രമ എച്ച്.എസ്.എസ്.ഒഴികെ പ്രവേശനം ലഭിക്കും. രാജീവ്ഗാന്ധി ആശ്രമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കു മാത്രം വരുമാന പരിധി കൂടാതെ പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്നവരുടെ താമസ സൌകര്യം, ഭക്ഷണ-പഠന ചെലവ് സര്‍ക്കാര്‍ വഹിക്കും. ഓണം, ക്രിസ്തുമസ് വേനലവധി തുടങ്ങിയ അവധിക്കാലയളവില്‍ വീട്ടില്‍പോയി വരുന്നതിനു വിദ്യാര്‍ത്ഥിക്കും രക്ഷിതാവിനുമുള്ള യാത്രാബത്തയും സര്‍ക്കാര്‍ നല്‍കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു മെയ് 26 നു മുമ്പായി ലഭിച്ചിരിക്കണം. 
ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന്റെ പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ ഒന്നാം ഓപ്ഷന്‍ തങ്ങളുടെ സ്കൂളല്ല എന്ന കാരണത്താല്‍ ചില പ്രിന്‍സിപ്പല്‍മാര്‍ കുട്ടികളില്‍ നിന്നും സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. തങ്ങളുടെ ജില്ലയിലെ ഏതൊരു ഹയര്‍ സെക്കണ്ടറി സ്കൂളിലും വിദ്യാര്‍ത്ഥികള്‍ക്ക് പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള പരാതികള്‍ 0471-2320714, 0471-2323198, 0471-2323192 (ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍), 0471-2328247 (റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, തിരുവനന്തപുരം), 0484-2343646 (റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍, എറണാകുളം), 0495-2305211 (റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട്) എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. 
ഈ വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി സേ / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ 18 മുതല്‍ 22 വരെ നടക്കും. പ്രയോഗിക പരീക്ഷകള്‍ ജൂണ്‍ 25 മുതല്‍ 27 വരെയും നടത്തുമെന്ന് പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. 2012 മാര്‍ച്ചിലെ പരീക്ഷയില്‍ ആദ്യമായി രജിസ്റര്‍ ചെയ്ത് പരീക്ഷയെഴുതിയ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ വിഭാഗക്കാര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ഡി.പ്ളസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരു വിഷയത്തിന് മാത്രം തങ്ങളുടെ സ്കോര്‍ മെച്ചപ്പെടുത്താം. സ്കീം-1, സ്കീം-2 എന്നിവയില്‍ കംപാര്‍ട്ട്മെന്റല്‍ ആയി 2012 മാര്‍ച്ചില്‍ പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവര്‍ക്ക് ആ വിഷയത്തിന് മാത്രം സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ വിഭാഗക്കാര്‍ക്ക് ഒന്നില്‍ കൂടുതല്‍ വിഷയങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. മെയ് 24 ആണ് സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും സ്കൂളുകളിലും ഡിപ്പാര്‍ട്ട്മെന്റ് പോര്‍ട്ടലിലും ലഭിക്കും. 2012 മാര്‍ച്ചില്‍ പരീക്ഷ എഴുതിയ / പരീക്ഷയ്ക്ക് അപേക്ഷിച്ച സെന്ററുകളിലാണ് അപേക്ഷ നല്‍കേണ്ടത്. സേ പരീക്ഷയ്ക്ക് പേപ്പറൊന്നിന് 100 രൂപയും ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പേപ്പറൊന്നിന് 400 രൂപയാണ് ഫീസ്. ഇതിന് പുറമേ സര്‍ട്ടിഫിക്കറ്റ് ഫീസായി 20 രൂപയും അടയ്ക്കണം. 2012 മാര്‍ച്ചിലെ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയം / പകര്‍പ്പ് / സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകള്‍ മെയ് 29നകം പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍ / മാതൃസ്ഥാപനങ്ങളില്‍ സമര്‍പ്പിക്കണം. പേപ്പര്‍ ഒന്നിന് പുനര്‍ മൂല്യനിര്‍ണയത്തിന് 400 രൂപയും ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് 300 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 75 രൂപയുമാണ് ഫീസ്. അപേക്ഷകള്‍ ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. കേരളത്തിന് പുറത്ത് ഉപരിപഠനത്തിനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിശ്ചിത അപേക്ഷഫാറം 50 രൂപ ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷാ കേന്ദ്രത്തിലോ മാതൃസ്ഥാപനത്തിലോ സമര്‍പ്പിക്കണം. മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷ എഴുതിയവരും, സ്കീം-3ല്‍ പരീക്ഷ എഴുതിയവരും, ഡ്യൂപ്ളിക്കേറ്റ് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരും പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്നും പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. 
ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഡപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റാങ്കില്‍ കുറയാത്ത ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരോ ഡി.ഇ.ഒ. റാങ്കില്‍ കുറയാത്ത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരോ ആയിരിക്കണം. സ്കൂളിലോ, കോളേജിലോ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസറായി മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാവണം. കൂടാതെ എന്‍.എസ്.എസ്. ട്രെയിനിങ് നേടിയിട്ടുള്ളവരായിരിക്കണം. പ്രായം 50 വയസ് കവിയാന്‍ പാടില്ല. അപേക്ഷകള്‍ മെയ് 25 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ഡയറക്ടര്‍, ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ്, ഹൌസിങ് ബോര്‍ഡ് ബില്‍ഡിങ്സ്, തിരുവനന്തപുരം-695001 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ അയയ്ക്കുന്ന കവറിനു മുകളില്‍ എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം. 
സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നം. 125/പൊ.വി.വ തീയതി 20/04/2012 പ്രകാരം 75 ശതമാനം ഹാജര്‍നില വച്ചുകൊണ്ട് അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്ക് എല്ലാ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്‍.സി.സി. കേഡറ്റുകള്‍ക്ക് നല്‍കുവാന്‍ ഉത്തരവായി. അര്‍ഹരായ എല്ലാ കേഡറ്റുകളും അപേക്ഷകള്‍ അതത് യൂണിറ്റ് മുഖാന്തിരം എത്രയും പെട്ടെന്ന് സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ www.keralancc.org സൈറ്റില്‍ ലഭ്യമാണ്..

No comments:

Post a Comment