OBC Pre-matric Scholarship 2011-12
>> THURSDAY, MARCH 1, 2012

50 ശതമാനം കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്തത്തോടെ അനുവദിക്കുന്ന ഒ.ബി.സി വിഭാഗം പ്രീമെട്രിക് തല സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് സംസ്ഥാനത്തെ അര്‍ഹരായ പിന്നാക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്കും അനുവദിക്കുന്നതിനുള്ള നടപടി സംസ്ഥാനസര്‍ക്കാര്‍ പുതുതായി രൂപീകരിച്ച പിന്നാക്ക സമുദായ വികസന വകുപ്പ് സ്വീകരിച്ചു വരുന്നു. ആദ്യഘട്ടമായ വിദ്യാര്‍ത്ഥികളുടെ ലിസ്റ് തയ്യാറാക്കുന്നതിനുള്ള നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം നടത്തുവാന്‍ ഉദ്ദേശിക്കുന്നതിനാല്‍ വിവരശേഖരണം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പലര്‍ക്കും ഇതേക്കുറിച്ച് ഒട്ടേറെ സംശയങ്ങളുണ്ട്. അത് പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു ചില ടിപ്സുകള്‍ ചുവടെ പ്രസിദ്ധീകരിക്കുന്നു. ഈ വിഷയം സംബന്ധിച്ചുള്ള സംശയങ്ങള്‍ കമന്റ് ചെയ്യുക. മറുപടിയും ലഭിക്കും.
ആര്‍ക്കാണ് അര്‍ഹത ?
രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തതും സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ളാസ്സുകളില്‍ പഠിക്കുന്നവരുമായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. എന്നാല്‍ മറ്റേതെങ്കിലും പ്രീമെട്രിക് സ്കോളര്‍ഷിപ്പ് / ലംപ്സം ഗ്രാന്റ് ലഭിക്കുന്നവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
സ്കൂള്‍ അധികൃതര്‍ ചെയ്യേണ്ടത്
അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പേര്, ജാതി/മതം, ക്ളാസ്സ്, വരുമാനം, സ്കൂളിന്റെ പേര് (ഗവ./എയ്ഡഡ് അംഗീകൃതം) എന്നിവ രേഖപ്പെടുത്തിയ സ്റേറ്റ്മെന്റ് (Excel format) ഹെഡ്മാസ്റര്‍ ബന്ധപ്പെട്ട ഡി.ഡി./ഡി.ഇ.ഒ ഓഫീസിലേക്ക് അയക്കേണ്ടതും ഡി.ഡി പ്രസ്തുത ലിസ്റ് കണ്‍സോളിഡേറ്റ് ചെയ്ത്, obcdirectorate@gmail.com എന്ന വിലാസത്തില്‍ ഇ മെയിലായി അയക്കുകയും വേണം. ഓരോ സ്കൂളുകളും പ്രത്യേകമായി ഡയറക്ടറേറ്റിലേക്ക് ലിസ്റ് ഇ മെയില്‍ ചെയ്യാന്‍ പാടുള്ളതല്ല. ഹെഡ്മാസ്റര്‍ സാക്ഷ്യപ്പെടുത്തിയ പ്രിന്റഡ് ചെയ്ത ലിസ്റ് ഓരോ സ്കൂളില്‍ നിന്നും എസ്.സി പ്രൊമോട്ടര്‍ വഴി ശേഖരിക്കുന്നതാണ്. രക്ഷിതാക്കള്‍ നല്‍കുന്ന വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം സ്കൂളില്‍ സൂക്ഷിച്ചാല്‍ മതിയാവുന്നതാണ്. മുദ്രപ്പത്രത്തിന്റെ ലഭ്യതക്കുറവ് ഉണ്ട് എങ്കില്‍ തല്‍ക്കാലം വെള്ളക്കടലാസില്‍ സാക്ഷ്യപത്രം സ്വീകരിക്കുകയും ലഭ്യതക്കനുസരിച്ച്, മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ സാക്ഷ്യപത്രം സ്കൂളില്‍ വാങ്ങി സൂക്ഷിക്കാവുന്നതുമാണ്.
രക്ഷാകര്‍ത്താക്കള്‍ ചെയ്യേണ്ടത് :
സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ 10 രൂപയുടെ മുദ്രപ്പത്രത്തില്‍ തയ്യാറാക്കിയ വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം സ്കൂളില്‍ സമര്‍പ്പിക്കുകയും അവരുടെ കുട്ടികളുടെ പേരു വിവരം സ്കൂള്‍ അധികൃതര്‍ തയ്യാറാക്കുന്ന ലിസ്റില്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്. സാക്ഷ്യപത്രത്തിന്റെ (Affidavit) മാതൃക ചുവടെ നല്‍കിയിട്ടുണ്ട്.
Pre-matric Scholarship for OBC Students
Proforma
Affidavit
No comments:
Post a Comment