പ്രൈമറി സ്കൂളുകളിലേക്ക് ഐ.ടി ഉപകരണങ്ങള്‍ വാങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി
|
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്ന് സര്‍ക്കാര്‍ എല്‍.പി-യു.പി സ്കൂളുകളിലേക്ക് ഐ.ടി ഉപകരണങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഫെബ്രുവരി 22 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല ഏകോപന സമിതിയുടെ തീരുമാനപ്രകാരമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്. ഇതനുസരിച്ച് അപ്പര്‍ പ്രൈമറി സ്കൂളുകള്‍ക്ക് പരമാവധി 1.85 ലക്ഷം രൂപയും ലോവര്‍ പ്രൈമറി സ്കൂളുകള്‍ക്ക് 1.35 ലക്ഷം രൂപയും എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ചെലവാക്കാം. സ്കൂളുകള്‍ക്ക് ഐ.ടി ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഉണ്ടായിരിക്കേണ്ട ചുരുങ്ങിയ സ്പെസിഫിക്കേഷന്‍, നല്‍കാവുന്ന പരമാവധി വില, വില്‍പനാന്തര സേവന വ്യവസ്ഥകള്‍ തുടങ്ങിയവ നിര്‍ദ്ദേശിക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഫെബ്രുവരി 15 ലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്കൂളുകള്‍ക്ക് ഐ.ടി ഉപകരണങ്ങള്‍ നല്‍കേണ്ടത്. ഐടി@സ്കൂള്‍ പ്രോജക്ടിന് വേണ്ടി കെല്‍ട്രോണ്‍ ദേശീയ ടെണ്ടര്‍ വിളിച്ച് ലഭിച്ച നിരക്ക് അതേ സ്പെസിഫിക്കേഷനും, വില്പനാന്തര സേവന വ്യവസ്ഥയും നിലനിര്‍ത്തിക്കൊണ്ട് സ്കൂളുകളിലേയ്ക്ക് നടത്തുന്ന മറ്റു പര്‍ച്ചേസുകള്‍ക്കും ബാധകമാക്കിക്കൊണ്ട് സര്‍ക്കാര്‍ പ്രത്യേകം ഉത്തരവിറക്കിയിട്ടുണ്ട്. അതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്കൂളുകളിലേയ്ക്ക് ഐ.ടി ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ കെല്‍ട്രോണിന് നേരിട്ട് ഓര്‍ഡര്‍ നല്‍കാം. ഒരു യു.പി. സ്കൂളിന് ആറു കമ്പ്യൂട്ടര്‍ (ലാപ് ടോപ്), ഒരു പ്രൊജക്ടര്‍, ഒരു മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍ എന്ന രൂപത്തിലും എല്‍.പി.സ്കൂളിന് നാലു കമ്പ്യൂട്ടര്‍ (ലാപ് ടോപ്), ഒരു പ്രൊജക്ടര്‍, ഒരു മള്‍ട്ടീഫംഗ്ഷന്‍ പ്രിന്റര്‍ എന്ന രൂപത്തിലും ഇതനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ സാമ്പത്തികവര്‍ഷം തന്നെ വാങ്ങി നല്‍കാവുന്നതാണ്. ബന്ധപ്പെട്ട ഉത്തരവുകളും മാര്‍ഗനിര്‍ദ്ദേശവും www.education.kerala.gov.inസൈറ്റില്‍ ലഭിക്കും.
|
Friday, March 9, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment