കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Friday, March 9, 2012


  ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍

സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ നിയമനത്തിന് താല്‍പര്യമുള്ള യോഗ്യരായ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രഥമ അദ്ധ്യാപകര്‍/ഉപ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍/സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരെ 2011 ഡിസംബര്‍ 31 നോ അതിന് മുമ്പോ പ്രമോഷന്‍ ഡിക്ളയര്‍ ചെയ്തവരുമാവയര്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് പരിഗണിക്കുന്നതിന് അവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും, പ്രൊബേഷന്‍ ഡിക്ളയര്‍ ചെയ്തതു സംബന്ധിച്ചും, 2009 ജനുവരി ഒന്ന് മുതല്‍ 2011 ഡിസംബര്‍ 31 വരെയുള്ള കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും സഹിതം 2012 മാര്‍ച്ച് 28 ന് വിദ്യാഭ്യാസ ഡയറക്ടറുടെ മുന്നില്‍ നേരിട്ട് ഹാജരാകണം

No comments:

Post a Comment