പിന്നോക്ക വിഭാഗ സ്കോളര്‍ഷിപ്പ് : വിദ്യാര്‍ത്ഥികളുടെ വിവരം നല്‍കണം -മന്ത്രി എ.പി.അനില്‍കുമാര്‍
|
പുതുതായി രൂപീകരിച്ച പിന്നോക്ക വിഭാഗ വികസന വകുപ്പില്‍ നിന്നുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലേക്ക് അര്‍ഹരായ പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വിദ്യാലയാധികൃതര്‍ ഉടന്‍ പിന്നോക്ക വിഭാഗ വികസന വകുപ്പിന് നല്‍കണമെന്ന് പട്ടികജാതി പിന്നോക്ക സമുദായക്ഷേമ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡവും മറ്റും ഡയറക്ടറേറ്റ് ഇതിനകം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. വിവരങ്ങള്‍ എത്തിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് ഒന്‍പത് വരെ നീട്ടിയിട്ടുണ്ട്. വിവരങ്ങള്‍ എത്രയും വേഗം ലഭിച്ചാല്‍ പത്താം ക്ളാസ് വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും ഈ വര്‍ഷം തന്നെ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് പിന്നോക്ക വികസന വകുപ്പ്. അര്‍ഹരായ പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ആവശ്യമായ തുക കണക്കാക്കി പദ്ധതിരേഖ തയാറാക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. അടുത്ത അദ്ധ്യയന വര്‍ഷം പ്രീ-മെട്രിക്, പോസ്റ്-മെട്രിക് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസാനുകൂല്യങ്ങളും മറ്റ് ക്ഷേമ പദ്ധതികളും നടപ്പാക്കുന്നതിന് പദ്ധതിരേഖ തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ എത്രയും വേഗം വിദ്യാലയാധികൃതര്‍ക്ക് കൈമാറാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
|
Saturday, March 3, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment