എസ്.എസ്.എല്‍.സി പരീക്ഷാ ഫീസ്
|
മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് പി.സി.എന്‍ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അവസാന അവസരമെന്ന നിലയില്‍ 300 രൂപ സൂപ്പര്‍ ഫൈനോടെ ജനുവരി ഒമ്പത് മുതല്‍ 11 വരെ പരീക്ഷാ ഫീസ് അടയ്ക്കാം. ഓരോ റവന്യൂ ജില്ലയിലും ഒരു പരീക്ഷാ കേന്ദ്രത്തില്‍ മാത്രമേ ഫീസ് സ്വീകരിക്കൂ. ഫീസ് സ്വീകരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളുടെ വിശദവിവരം ചുവടെ ജില്ല, സെന്ററിന്റെ പേര്, സെന്റര്‍ നമ്പര്‍ ക്രമത്തില്‍. തിരുവനന്തപുരം - എസ്.എം.വി ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എസ്, തിരുവനന്തപുരം, 43083, കൊല്ലം - ഗവണ്‍മെന്റ് മോഡല്‍ വി.എച്ച്.എസ് ഫോര്‍ ബോയ്സ്, കൊല്ലം, 41056, പത്തനംതിട്ട - ഗവണ്‍മെന്റ് എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്, പത്തനംതിട്ട, 38060, ആലപ്പുഴ - ഗവണ്‍മെന്റ് മുഹമ്മദന്‍ എച്ച്.എസ്.എസ്, ആലപ്പുഴ, 35007, കോട്ടയം - ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്, കോട്ടയം, 33027, ഇടുക്കി - ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്, തൊടുപുഴ, 29023, എറണാകുളം - എസ്.ആര്‍.വി. ഗവണ്‍മെന്റ് മോഡല്‍ വി.എച്ച്.എസ്.എസ്, എറണാകുളം, 26029, ത്യശ്ശൂര്‍ - ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എസ് ഫോര്‍ ബോയ്സ് ത്യശ്ശൂര്‍, 22056, പാലക്കാട് - ഗവണ്‍മെന്റ് എച്ച്.എസ്.എസ്.ബിഗ് ബസാര്‍ പാലക്കാട്, 21059, മലപ്പുറം - ഗവണ്‍മെന്റ് എച്ച്.എസ്.എസ് ഫോര്‍ ബോയ്സ് മലപ്പുറം, 18013, കോഴിക്കോട് - ഗണപത് എച്ച്.എസ്.എസ്. ഫോര്‍ ബോയ്സ് ചാലപ്പുറം, 17001, വയനാട് - ഗവണ്‍മെന്റ്വി.എച്ച്.എസ്.എസ് കല്‍പ്പറ്റ, 15027, കണ്ണൂര്‍ - ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് കണ്ണൂര്‍, 13005, കാസര്‍കോട് - ഗവണ്‍മെന്റ് എച്ച്.എസ്.എസ് കാസര്‍കോട്.
|
Monday, January 2, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment