യു.പി. ഇംഗ്ളീഷ് അദ്ധ്യാപകര്‍ക്ക്
ബാംഗ്ളൂരില്‍ പരിശീലനം |
ബാംഗ്ളൂരിലെ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷിന്റെ ആഭിമുഖ്യത്തില്‍ യു.പി.വിഭാഗം ഇംഗ്ളീഷ് അദ്ധ്യാപകര്‍ക്കായി ഇംഗ്ളീഷ് അദ്ധ്യാപനത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്‍പത് മുതല്‍ ഫെബ്രുവരി ഏഴുവരെ നടക്കുന്ന ഒരു മാസത്തെ ഇന്‍-സര്‍വ്വീസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കേരളത്തിലെ ഗവണ്‍മെന്റ്/എയ്ഡഡ് മേഖലയിലെ പ്രൈമറി വിഭാഗം അദ്ധ്യാപകരും അദ്ധ്യാപക പരിശീലകരും ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും ഡിസംബര്‍ 30 ന് മുമ്പായി ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, പൂജപ്പുര, തിരുവനന്തപുരം - 12 വിലാസത്തില്‍ അയക്കണം. കവറിനുമുകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇംഗ്ളീഷ് ലാംഗ്വേജ് ടീച്ചിങ് എന്നു രേഖപ്പെടുത്തുകയും വേണം.
|
Thursday, December 22, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment