കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Wednesday, December 21, 2011

ജി.എസ്.റ്റി.യു മട്ടന്നൂർ സബ് ജില്ലാ സമ്മേളനം








ജി.എസ്.റ്റി.യു മട്ടന്നൂർ സബ് ജില്ലാ സമ്മേളനം 2012 ഡിസംബർ 17നു മട്ടന്നൂർ ഗവ:യു.പി.സ്ക്കൂളിൽ  സബ് ജില്ലാ പ്രസിഡണ്ട് ശ്രീ സുരേശൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  ജി.എസ്.ടി.യു സംസ്ഥാന നിർവ്വാഹകസമിതി അംഗം ശ്രീ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ശ്രീ എൻ തമ്പാൻ സംഘടനാ സന്ദേശം നല്കി.സംഘടനാ ചർച്ചയിൽ പൻകെടുത്ത അംഗങ്ങളുടെ സംശയങ്ങൾക്കും പരാതികൾക്കും മറുപടി നല്കാനും ജില്ലാ സെക്രട്ടറി  സമയം കണ്ടെത്തി.
സംസ്ഥാന പ്രചരണവിഭാഗം ചെയർമാൻ ശ്രീ എം.ഒ.നാരായണൻ,ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ എ.പി.ഫൽഗുനൻ,ജില്ലാ വനിതാ ഫോറം ചെയർ പേഴ്സൺ ശ്രീമതി കെ .വി.പാർവ്വതി,സംസ്ഥാന കൌൺസിലർ ശ്രീ കെ.പി.പ്രസാദൻ,ജില്ലാ കൾച്ചറൽ ഫോറം കൺവീനർ ശ്രീ എം.രാധാക്ര്^ഷ്ണൻ ,ചെയർമാൻ വി.ഇ.കുഞ്ഞനന്തൻ,സബ് ജില്ലാ ജോ.സെക്രട്ടറി ശ്രീമതി പി.ബി.ഉഷാകുമാരി  എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ 2012-13 വർഷത്തെ സബ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് :ശ്രീ എം.ഷംസുദ്ദീൻ(ജി.വി.എച്.എസ്.എസ്,എടയന്നൂർ)
സെക്രട്ടറി    :ശ്രീ എം.കുഞ്ഞമ്പു (ജി.എൽ.പി.സ്ക്കൂൾ,കൊടോളിപ്രം)
ട്രഷറർ :       ശ്രീമതി പി.ബി.ഉഷാകുമാരി (ജി.യു.പി.എസ്.മട്ടന്നൂർ)

No comments:

Post a Comment