അധ്യാപക ഒഴിവുകള്‍
|
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിലവിലുള്ള അദ്ധ്യാപക ഒഴിവുകള്‍ നികത്തുന്നതിനായി ഗവ.സ്കൂളില്‍ അദ്ധ്യാപകരായി ജോലി നോക്കുന്നവരും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരുമായ അദ്ധ്യാപകരെ ഡിസംബര്‍ 17 ന് രാവിലെ 10 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ഇതിനായി രൂപീകരിച്ച ബോര്‍ഡ് ഇന്റര്‍വ്യു നടത്തി തിരഞ്ഞെടുക്കും. പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട ഫാറത്തിലുള്ള അപേക്ഷ സഹിതം ഈ സ്കൂളുകളില്‍ ജോലി ചെയ്യാന്‍ താത്പരരായ അദ്ധ്യാപകര്‍ അന്നേ ദിവസം രാവിലെ 9.30 ന് തന്നെ റിപ്പോര്‍ട്ട് ചെയ്യണം. നിയമനം ലഭിക്കുന്ന അദ്ധ്യാപകര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
|
Thursday, December 8, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment