വീഡിയോ കവറേജിന് അപേക്ഷിക്കാം
|
അന്‍പത്തിരണ്ടാമത് കേരള സ്കൂള്‍ കലോത്സവം 2012 ജനുവരി 16 മുതല്‍ 22 വരെ തൃശ്ശൂരില്‍ തെരഞ്ഞെടുക്കപ്പെട്ട 19 വേദികളിലായി നടക്കുകയാണ്. തേക്കിന്‍കാട് മൈതാനം പ്രധാന വേദിയായി നടത്തുന്ന ഈ മത്സരങ്ങളുടെ വീഡിയോ കവറേജ് ചെയ്യുന്നതിന് ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഡയറക്ടറേറ്റില്‍ ലഭിക്കും. വിശദാംശങ്ങള്‍ www.education.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്. വിശദവിവരങ്ങളടങ്ങിയ സീല്‍ ചെയ്ത ക്വട്ടേഷന്‍ 2012 ജനുവരി നാലിന് വൈകിട്ട് അഞ്ച് മണി വരെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ സ്വീകരിക്കും. ജനുവരി അഞ്ചിന് ക്വട്ടേഷന്‍ ഡയറക്ടറേറ്റില്‍ തുറക്കുന്നതും കരാര്‍ ഉറപ്പിക്കുന്നതുമാണ്. ക്വട്ടേഷന്‍ ശ്രീ. പി.കെ. കൃഷ്ണന്‍, എ.ഡി.പി.ഐ (ജനറല്‍) പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, തിരുവനന്തപുരം - 14 വിലാസത്തില്‍ നല്‍കണം. (മൊബൈല്‍ : 9446410868)
|
Tuesday, December 13, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment