കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Monday, November 28, 2011


         ഹൈസ്കൂളുകളില്‍ ഐ.ടി പ്രായോഗിക പരീക്ഷ 
                          ഡിസംബര്‍ ഒന്ന് മുതല്‍

ഹൈസ്കൂള്‍ ക്ളാസുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ ഭാഗമായ ഐ.ടി 
പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ ഒന്നിനും ജനുവരി ആറിനുമിടയ്ക്ക് എല്ലാ
 സ്കൂളുകളിലും പൂര്‍ത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
 ഐ.ടി. പ്രായോഗിക പരീക്ഷയ്ക്ക് നിശ്ചയിച്ചിരിക്കുന്ന സ്കോറില്‍ 18 സ്കോര്‍ പരീക്ഷയ്ക്കും 
രണ്ട് സ്കോര്‍ വര്‍ക്ക് ബുക്കിനുമാണ്. സ്കോര്‍ വിശദാംശങ്ങള്‍ സോഫ്റ്റ്വെയറില്‍
ത്തന്നെ രേഖപ്പെടുത്താം. ഒന്‍പതാം ക്ളാസിലെ പുതിയ ഐ.സി.ടി പുസ്തകത്തിന
നുസരിച്ച് ആദ്യമായി നടക്കുന്ന പ്രായോഗിക പരീക്ഷയില്‍ വേഡ് പ്രോസസിങ്,
 ഫെറ്റ്-ശബ്ദലേഖനം-ജിയോജിബ്ര, കമ്പ്യൂട്ടര്‍ ഭാഷ-കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം എന്നിങ്ങനെ
യുള്ള ഒന്നാം ഭാഗത്തില്‍ നിന്ന് രണ്ട് ചോദ്യങ്ങള്‍ വീതവും (12 സ്കോര്‍), ജിമ്പ്, സ്റാര്‍ട്ട് 
ആക്ഷന്‍എന്നരണ്ടാം ഭാഗത്തില്‍ നിന്ന് ആറ് സ്കോറിനുള്ളചോദ്യങ്ങളുമാണ് ഉള്‍ക്കൊള്ളി
ച്ചിട്ടുള്ളത്. എട്ട്, പത്ത് ക്ളാസുകളില്‍ ഇത് മുന്‍ വര്‍ഷങ്ങളിലെപ്പോലെതന്നെയാണ്.
 പരീക്ഷ നടത്താനാവശ്യമായ ഗ്നൂ/ലിനക്സ് ഓപ്പറേറ്റിങ് സിസ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന
 പ്രത്യേക സോഫ്റ്റ് വെയറടങ്ങിയ സി.ഡികള്‍ നവംബര്‍ 30 മുതല്‍ ജില്ലാ 
വിദ്യാഭ്യാസ ഓഫീസുകളില്‍ ലഭിക്കുമെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍
 അറിയിച്ചു. ഇന്‍വിജിലേറ്റര്‍ കോഡും, പരീക്ഷാ കോഡും ഐടി@സ്കൂളിന്റെ ജില്ലാ 
ഓഫീസുകള്‍ വഴി പ്രഥമാധ്യാപകരുടെ യോഗങ്ങളില്‍ നല്‍കും. 

No comments:

Post a Comment