സംസ്ഥാനതല എന്‍ .ടി.എസ് പരീക്ഷയും നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോ
ളര്‍ഷിപ്പ് പരീക്ഷയും (എന്‍ .എം.എം.എസ്.ഇ) നവംബര്‍ 20 ന് 96 കേന്ദ്രങ്ങളിലായി എസ്.സി.ഇ.ആര്‍ .ടി നടത്തും. അപേക്ഷിച്ചവര്‍ അവര്‍ ആവശ്യപ്പെട്ട സെന്ററുകളില്‍ നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങണം. കുട്ടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എസ്.സി.ഇ.ആര്‍ .ടി.യുടെ വെബ്സൈറ്റില്‍ നിന്ന് (www.scert.kerala.gov.in) ലഭിക്കും. പരീക്ഷാകേന്ദ്രം അറിയാനായി എസ്.സി.ഇ.ആര്‍ .ടി വെബ്സൈറ്റില്‍ NTS/NMMS Exam ക്ളിക്ക് ചെയ്യണം. അതിനുശേഷം പേര് ടൈപ്പ് ചെയ്ത്
സബ്മിറ്റ് ക്ളിക്ക് ചെയ്യണം. (www.scert.kerala.gov.in/scert/index.php)
ഡിസംബര്‍ 8മുതല്‍ 11വരെ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍
നടക്കുന്ന 55-ാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ലോഗോ
ക്ഷണിക്കുന്നു. അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കണം
ലോഗോയില്‍ ഉള്‍ക്കൊള്ളിക്കേണ്ടത്. എ-3 സൈസ് പേപ്പറിലും സി.ഡിയിലുമായി
തയ്യാറാക്കി നവംബര്‍ 21ന് വൈകീട്ട് 5ന് മുമ്പ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, സിവില്‍
സ്റ്റേഷന്‍, കാക്കനാട്, എറണാകുളം എന്ന വിലാസത്തില്‍ ലഭിക്കണം.
സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
എന്നിവയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന നടപ്പാക്കിവരുന്ന
ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കി
ഉത്തരവായി. ഇന്‍ഷുറന്‍സ് പ്രീമിയം തുക 200 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രീമിയം
തുക നവംബറിലെ ശമ്പളത്തില്‍ നിന്നും പിടിക്കണം. അതിന് കഴിഞ്ഞില്ലെങ്കില്‍
ഡിസംബറിലെ ശമ്പളത്തില്‍ നിന്നും പിടിച്ച് ഡിസംബര്‍ 31ന് മുമ്പ് ട്രഷറികളില്‍
അടയ്ക്കണം. പദ്ധതിയില്‍ ചേരുന്നതിനുള്ള കാലാവധി യാതൊരു കാരണവശാലും
ദീര്‍ഘിപ്പിക്കില്ല. ജീവനക്കാര്‍ ഈ പദ്ധതിയില്‍ അംഗമാകാതിരിക്കുന്നതിനും തുടര്‍ന്ന്
വരുന്ന നഷ്ടപരിഹാരത്തിനും ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക
ട്രഷറിയില്‍ അടയ്ക്കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്‍ ഉത്തരവാദിയായിരിക്കും.
ഡിസംബറിലെ ശമ്പള ബില്ലുകള്‍ ട്രഷറി ഓഫീസര്‍ പ്രത്യേകം നിരീക്ഷിച്ച് ഏതെങ്കിലും
ജീവനക്കാരുടെ പ്രീമിയം തുക അടച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍ ജീവനക്കാരന്റെയും
ബന്ധപ്പെട്ട ഡ്രോയിങ് ആന്റ് ഡിസ്ബേഴ്സിങ് ഓഫീസറുടേയും ശമ്പളം തടഞ്ഞ് വയ്ക്കണം.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിന്റെ വിശദാംശങ്ങള്‍ ധനകാര്യ വകുപ്പിന്റെ
വെബ്സൈറ്റായ www.finance.kerala.gov.in ല്‍ ലഭ്യമാണ് ഉത്തരവ് (ജി.ഒ.(പി)
നം.504/2011/ധന. തീയതി 04-11-2011) പി.എന്‍.എക്സ്.5512/11
ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സ് സംസ്ഥാനതലത്തില്‍ ഹൈസ്കൂള്‍, ഹയര്‍
സെക്കന്‍ഡറി സ്കൂള്‍, കോളേജ് വിഭാഗങ്ങളായി തിരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ
മത്സരം സംഘടിപ്പിക്കും. വിജയികളാവുന്നവര്‍ക്ക് 5000, 4000, 3000 രൂപ വീതം
യഥാക്രമം ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങള്‍ നല്‍കും. ഇന്ത്യന്‍ ജനാധിപത്യവും
പാര്‍ലമെന്ററി വ്യവസ്ഥിതിയുടെ ശാക്തീകരണവും എന്നതാണ് വിഷയം. ഇംഗ്ളീഷിലോ
മലയാളത്തിലോ ഉപന്യാസമെഴുതാം. കേരളാ സിലബസ്സില്‍പ്പെട്ട സ്കൂളുകള്‍ക്കു പുറമേ
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. കോളേജ്
തലത്തില്‍ പ്രൊഫഷണല്‍ കോളേജിലേതുള്‍പ്പെടെ എല്ലാവര്‍ക്കും പങ്കെടുക്കാം.
മത്സരം രണ്ടു ഘട്ടങ്ങളിലായാണ് നടക്കുന്നത്. പ്രാഥമിക ഘടത്തില്‍ ഏതു വിദ്യാര്‍ത്ഥി
ക്കും പങ്കെടുക്കാം. ആറ് ഫുള്‍സ്കാപ്പ് പേപ്പറില്‍ കവിയാത്ത ഉപന്യാസം എഴുതി പ്രിന്‍സി
പ്പലിന്റെ/ഹെഡ്മാസ്ററുടെ സാക്ഷ്യപത്രത്തോടെ രജിസ്ട്രാര്‍, ഇന്‍സ്റിറ്റ്യൂട്ട് ഓഫ്
പാര്‍ലമെന്ററി അഫയേഴ്സ്, ടി.സി.17/880, ചെങ്കള്ളൂര്‍, പൂജപ്പുര പി.ഒ., തിരുവനന്തപുരം
- 695 012 വിലാസത്തില്‍ നവംബര്‍ 30-നകം ലഭിക്കത്തക്കവിധം രജിസ്റേഡ് തപാലി
ല്‍ അയയ്ക്കണം. ഓരോ വിഭാഗത്തിലും മെച്ചപ്പെട്ട 10 ഉപന്യാസങ്ങള്‍ വീതം തിരഞ്ഞെടുത്ത് രചയിതാക്കളെ ഫൈനല്‍ റൌണ്ടില്‍ പങ്കെടുപ്പിക്കും. ഡിസംബറില്‍ തിരുവനന്തപുരത്താണ്
മത്സരം. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡുകളും ജനുവരിയില്‍ നടത്തുന്ന
പ്രത്യേക ചടങ്ങില്‍ വിതരണം ചെയ്യും. വിശദവിവരങ്ങള്‍ക്ക് 0471 2353926 നമ്പരില്‍
ബന്ധപ്പെടാം.
2012 ലെ ടി.ടി.സി പരീക്ഷ മാര്‍ച്ച് 12 മുതല്‍ 22 വരെ നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളില്‍
നടക്കും. നവംബര്‍ 26 വരെയും ഫൈനോടെ നവംബര്‍ 29 മുതല്‍ 30 വരെയും പഠിക്കുന്ന
ടി.ടി.ഐ കളില്‍ ഫീസ് അടയ്ക്കാം. വിജ്ഞാപനം www.keralapareekshabhavan.ഇന്‍
വെബ്സൈറ്റില്‍ ലഭ്യമാണ്.
കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയം കോളേജ് വിദ്യാഭ്യാസ വകുപ്പ് വഴി നല്‍കുന്ന
2011 - 12 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍
അപേക്ഷ ക്ഷണിച്ചു. കേരള ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ്/ വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറി ബോര്‍ഡ് മാര്‍ച്ചില്‍ നടത്തിയ +2/വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 80%
മോ കൂടുതലോ മാര്‍ക്ക് നേടി വിജയിച്ചവരും തുടര്‍ന്ന് ആ വര്‍ഷം തന്നെ അംഗീകൃത
സ്ഥാപനങ്ങളില്‍ അംഗീകൃത റഗുലര്‍ കോഴ്സിന് (ബിരുദം/പ്രൊഫഷണല്‍ കോഴ്സ്) ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്ഥാപനങ്ങള്‍ വഴി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2011
മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ കുടുംബ വാര്‍ഷിക
വരുമാനം നാലര ലക്ഷത്തില്‍ അധികമാവരുത്. മറ്റ് സ്കോളര്‍ഷിപ്പുകളോ സാമ്പത്തിക
ആനുകൂല്യങ്ങളോ ലഭിക്കുന്നവര്‍ക്ക് അര്‍ഹത ഇല്ല. കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ആദ്യ പടിയായി അതത് വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റില്‍. രജിസ്റര്‍
ചെയ്യുന്നതിന് വേണ്ടി സ്ഥാപന മേലധികാരി നിലവിലുള്ള കോഴ്സ് സംബന്ധിച്ചുള്ള വ്യക്ത
മായ വിവരങ്ങള്‍ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്കാന്‍ ചെയ്ത കോപ്പി സഹിതം dcedirectorate@gmail.com ലേയ്ക്ക് അപേക്ഷ മെയില്‍ ചെയ്യണം. അവസാന തീയതി
നവംബര്‍ 25. www.dcescholarship.kerala.gov.inവെബ്സൈറ്റില്‍ Central
Sector Scholarship (CSS)ലിങ്കില്‍ വിവരങ്ങള്‍ ലഭിക്കും. ഹെല്‍പ്പ്ലൈന്‍ നമ്പര്‍
0471-3270202, 0471-2326580, 9446096580.
2011 വര്‍ഷത്തെ എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി 18 നും,
പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന സ്ക്രീനിങ് ടെസ്റ് ഫെബ്രുവരി 25
നും നടത്തും. പരീക്ഷകളെ സംബന്ധിച്ച വിശദാംശങ്ങള്‍ പുതിയവയില്‍
No comments:
Post a Comment