കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Wednesday, November 16, 2011

 
            പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി:
               നൈപുണ്യവികസനത്തിന് 
        പ്രാധാന്യം നല്‍കണം - മുഖ്യമന്ത്രി

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ നൈപുണ്യവികസന
ത്തിന് (സ്കില്‍ ഡെവലപ്മെന്റ്)പ്രാധാന്യം നല്‍കണമെന്ന് 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിസമീപനത്തിന്റെ
 കരട് രൂപരേഖ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് 
ഹാളില്‍ മാധ്യമപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ 
അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ 
പരിശീലനം നല്‍കുകയും, പരിശീലനം നേടിയവര്‍ക്ക് തൊഴില്‍ 
കിട്ടുന്നസാഹചര്യമുണ്ടാകുകയുംവേണം. അടിസ്ഥാനസൌകര്യ
വികസനം, കൃഷി വ്യവസായം എന്നീ മേഖലകള്‍ക്കും
 ഊന്നല്‍ നല്‍കണം. വിദ്യാഭ്യാസം, ആരോഗ്യം എന്നീ 
രംഗങ്ങളില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും രണ്ടാം 
തലമുറ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നുവെന്ന് 
മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി സമീപനം
 -കരട് രൂപരേഖ സംബന്ധിച്ച് എല്ലാത്തരം ജനവിഭാഗങ്ങളില്‍ 
നിന്നും അഭിപ്രായം ഉയര്‍ന്നുവരേണ്ടിയിരിക്കുന്നുവെന്ന് 
യോഗത്തില്‍ ആസൂത്രണഗ്രാമവികസനകാര്യമന്ത്രി കെ.സി.
ജോസഫ് പറഞ്ഞു. മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് 
ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു. വികസനപദ്ധതിക്ക് മാധ്യമ
ങ്ങള്‍ കുറച്ചു കൂടി സ്ഥലം നല്‍കണമെന്ന് മന്ത്രി
 അഭ്യര്‍ത്ഥിച്ചു. വിമര്‍ശനങ്ങളെ ക്രിയാത്മകമായി
ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ അതോടൊപ്പം 
തന്നെ നാടിന്റെ പൊതുതാത്പര്യം മുന്‍നിര്‍ത്തി ജനങ്ങള്‍
ക്കിടയില്‍ ചര്‍ച്ചയാകേണ്ട വികസനവാര്‍ത്തകള്‍ 
അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നല്‍കാന്‍ 
മാധ്യമങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 വിവിധ മാധ്യമപ്രതിനിധികള്‍ പദ്ധതി സമീപനത്തിന്റെ
 കരട് രൂപരേഖ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ 
പങ്കുവെച്ചു.ലോകംനേരിടുന്നസാമ്പത്തികപ്രതിസന്ധി,കര്‍ഷക
ആത്മഹത്യ, സ്വാശ്രയവിദ്യാഭ്യാസം, വിദേശനിക്ഷേപം, വൃദ്ധ
ജനങ്ങളുടെ സംരക്ഷണം, ആരോഗ്യമേഖലയിലെ വെല്ലുവിളി
കള്‍, പ്രവാസികളുടെ പ്രശ്നങ്ങള്‍, സംസ്ഥാനത്തെക്കുറിച്ചുള്ള
 മോശം പ്രതിച്ഛായ തുടങ്ങിയവയൊക്കെ മാധ്യമപ്രതി
നിധികള്‍ ചൂണ്ടിക്കാട്ടി. പദ്ധതി അടങ്കലിന്റെ
മൂന്നിലൊന്ന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കു നല്‍കുന്ന 
സര്‍ക്കാര്‍ ആ തുക എങ്ങനെ വിനിയോഗിക്കപ്പെടുന്നു
വെന്ന് വിലയിരുത്താറില്ല. കൃത്യമായ
 മോണിറ്ററിങ് ഇക്കാര്യത്തിലുണ്ടാകണമെന്ന 
നിര്‍ദേശം പരിഗണിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് 
അറിയിച്ചു. കാര്‍ഷികപരിഷ്കരണ നിയമത്തില്‍ സര്‍ക്കാര്‍
 വെള്ളം ചേര്‍ക്കില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ധനകാര്യ
മന്ത്രി കെ.എം.മാണി പറഞ്ഞു. എല്ലാവര്‍ക്കും വീടെന്ന 
ലക്ഷ്യം മുന്നോട്ടുവയ്ക്കുന്ന ഭവനനയമാണ് സര്‍ക്കാരിന്റേതെന്നും 
മന്ത്രിപറഞ്ഞുചര്‍ച്ചയില്‍ഉണ്ടായപുതിയ നിര്‍ദേശങ്ങള്‍ പരിഗണി
ക്കുമെന്ന്ആസുത്രണബോര്‍ഡ്ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖര്‍ 
പറഞ്ഞുയോഗത്തില്‍ ആസൂത്രണബോര്‍ഡ് അംഗങ്ങളായ സി.പി.ജോണ്‍, ജി.വിജയരാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

No comments:

Post a Comment