രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം
|
ജുഡീഷ്യല്‍ ആക്ടിവിസം ജനാധിപത്യത്തെ ശക്തിപ്പെ
ടുത്തുമെന്ന് ജസ്റിസ് സിറിയക് തോമസ് പറഞ്ഞു. എന്നാല്‍ അമിതമാകാന്‍ പാടില്ല. പാര്‍ലമെന്ററികാര്യ ഇന്‍സ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു . കോടതി തീരുമാനങ്ങളോട് എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ വിമര്‍ശിക്കുകയല്ല നിയമനടപടി സ്വീക രിക്കുകയാണ് വേണ്ടത്. അതേസമയം ബഹുമാനം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന നയമായിരിക്കണംജുഡീഷ്യറിയുംഎക്സിക്യൂട്ടീവും അവലംബി ക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിമിനല്‍ പശ്ചാത്തലമുളളവരെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന ശക്തമായ അഭിപ്രായം ഉന്നയിച്ച വ്യക്തിയായിരുന്നു രാജീവ് ഗാന്ധി . മികച്ച പാര്‍ലമെന്റേറിയനായ അദ്ദേഹം ആധുനിക ചിന്തയും മനസ്സുമുളള വ്യക്തിയായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു. മികച്ച പാര്‍ലമെന്റേറിയനും ശക്തമായ തീരുമാനങ്ങളെടുത്ത വ്യക്തിയുമായിരുന്നു രാജീവ് ഗാന്ധിയെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് മുഖ്യാതിഥി യായിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കലാംപാഷ, ജില്ലാ ജഡ്ജി ബി.സുധീന്ദ്രകുമാര്‍, കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ എ.ജയകുമാര്‍, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ ടി.വര്‍ഗ്ഗീസ്, ലോ അക്കാദമി ഡയറക്ടര്‍ എം.നാരായണന്‍ നായര്‍, പി.എസ്.സി അംഗം അജയകുമാര്‍ കോടോത്ത് സംബന്ധിച്ചു. |
Thursday, November 10, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment