കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Friday, November 11, 2011


                                     സ്റുഡന്റ് പോലീസ് കേഡറ്റ് :
                              സംസ്ഥാനതല മത്സരം

സ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഒന്നാമത്
 സംസ്ഥാനതല ക്വിസ്സ് മത്സരം നവംബര്‍ 14 ന്
 രാവിലെ പത്ത് മണിമുതല്‍ കൊച്ചി രാജീവ് ഗാന്ധി
 ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നടക്കും. ജില്ലാതല മത്സര
ങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ 19 ടീമുകളെ
 പങ്കെടുപ്പിച്ച് സംസ്ഥാനതല മത്സരം നടത്തും.
 സംസ്ഥാനതല മത്സരങ്ങള്‍ രണ്ട് സെഷനുകളിലായി 
രാവിലെ 11 മണി മുതല്‍ ഒരു മണിവരെയും ഉച്ചകഴിഞ്ഞ്
 മൂന്ന് മുതല്‍ അഞ്ച് മണിവരെയും നടത്തും. രാവിലെ 19
 ടീമുകളും അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അതതു
 ജില്ലകളില്‍ നിന്നുള്ള 20 അംഗ വിദ്യാര്‍ത്ഥികളേയും
 പങ്കെടുപ്പിച്ച് പ്രാഥമിക റൌണ്ടിന് ക്വിസ്സ് മാസ്റര്‍ ഹരിനാഥ്
 വിശ്വനാഥ് നേതൃത്വം നല്‍കും. പ്രാഥമിക റൌണ്ടില്‍
 നിന്നും വിജയിക്കുന്ന ആറ് ടീമുകളെ ഉള്‍പ്പെടുത്തി ഉച്ചയ്ക്ക് 
മൂന്ന് മണി മുതല്‍ അഞ്ച് മണിവരെ ഫൈനല്‍ റൌണ്ട് മത്സരം
 നടക്കും. പ്രശസ്ത ക്വിസ്സ് മാസ്റര്‍ ഡോ. ജി.എസ്. പ്രദീപ് 
മത്സരത്തിന് നേതൃത്വം നല്‍കും. എക്സൈസ് വകുപ്പ് മന്ത്രി
 കെ. ബാബു, ഹൈക്കോടതി ജഡ്ജി ജസ്റിസ് സി.എന്‍.
 രാമചന്ദ്രന്‍ നായര്‍, ഡി.ജി.പി. ജേക്കബ് പുന്നൂസ്, എറണാകുളം
 റേഞ്ച് ഐ.ജി. ആര്‍. ശ്രീലേഖ, എറണാകുളം സിറ്റി ജില്ലാ
 പോലീസ് മേധാവി എം.ആര്‍. അജിത് കുമാര്‍, ഡയറക്ടര്‍ ഓഫ്
 പബ്ളിക് ഇന്‍സ്ട്രക്ഷന്‍സ് എ. ഷാജഹാന്‍, സിനിമാ താരം
 സലിംകുമാര്‍, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവര്‍ 
സമ്മാനദാനം നിര്‍വഹിക്കും.

No comments:

Post a Comment