കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Thursday, November 17, 2011


43 അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കും

സംസ്ഥാന സര്‍ക്കാരിന്റെ അദ്ധ്യാപക പാക്കേജ് പ്രകാരം 
ശമ്പളം ലഭിക്കാത്ത വയനാട് ജില്ലയിലെ 43 
അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുന്നതിന് 
അനുവാദം നല്‍കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍
 ഉത്തരവായി. മറ്റു ജില്ലകളിലെ ഉത്തരവുകള്‍ തുടര്‍ന്ന് 
നല്‍കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. നിയമനാംഗീകാരം
 ലഭിക്കാത്ത 3,361 അദ്ധ്യാപകര്‍ക്ക് അംഗീകാരം നല്‍കു
ന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതിനെ
 തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ ഉത്തരവിന് അനുബന്ധ
മായി നല്‍കിയിരുന്ന അദ്ധ്യാപകരുടെ ലിസ്റിലെ വിശദാം
ശങ്ങള്‍പരിശോധിക്കുന്നതിന്ജില്ലാതലവിദ്യാഭ്യാസ ഓഫീസര്‍
മാര്‍ക്ക് നവംബര്‍ 15 വരെ സമയം അനുവദിച്ചിരുന്നു. 
കൃത്യതയുള്ള വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാന
ത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വയനാട്
 ജില്ലയുടെ ലിസ്റിന് അംഗീകാരം നല്‍കിയത്.
 ഇതനുസരിച്ച് ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും തസ്തിക ഉറപ്പു 
വരുത്തി ഏഴ് ദിവസത്തിനകം നിയമന ഉത്തരവ്
 നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ ഇവര്‍ക്ക്
 ശമ്പളം ലഭിക്കും. 2010-11 ലെ സ്റാഫ് ഫിക്സേഷന്‍
 ഉത്തരവ് പ്രകാരം സ്കൂളുകളില്‍ നിയമനം ലഭിച്ച അദ്ധ്യാ
പകരുടെ ശമ്പളം തുടര്‍ന്നും നല്‍കുന്നതിന് തടസ്സമില്ല.
ഈവര്‍ഷത്തെസ്റാഫ്ഫിക്സേഷന്‍സംബന്ധിച്ച് വിദ്യാര്‍
ത്ഥികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന
 മുറയ്ക്ക് തീരുമാനിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു. ശമ്പളം
 ഇല്ലാത്ത അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കു
ന്നതിന് പുറമെ 2939 സംരക്ഷിതാദ്ധ്യാപകരുടെയും
 സര്‍വ്വീസില്‍ നിന്ന് പുറത്ത് പോയ 1462 അദ്ധ്യാപ
കരുടെയും രേഖകള്‍ പരിശോധിച്ച് നല്‍കുന്നതിന് 
വിദ്യാഭ്യാസ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.
 ഗവണ്‍മെന്റ് സ്കൂളുകളില്‍ നിയോഗിച്ച സംരക്ഷിതാദ്ധ്യാ
പകരുടെ എണ്ണം കണക്കാക്കി ഒഴിവുകള്‍ പി.എസ്.സി ക്ക്
 റിപ്പോര്‍ട്ട് ചെയ്യാന്‍ വിദ്യാഭ്യാസ ഉപഡയറക്ട
ര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പി.എസ്.സി യില്‍
 നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്ന
 മുറയ്ക്ക് സംരക്ഷിതാദ്ധ്യാപകര്‍ പരിശീലനത്തിന് ടീച്ചേഴ്സ് 
ബാങ്കില്‍ ചേരും. സര്‍വ്വീസില്‍ നിന്ന് പുറത്താ
യവരുടെ വിശദാംശങ്ങള്‍ നവംബര്‍ 30 നകം നല്‍കു
ന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി
യിട്ടുണ്ട്. ഇവരേയും ടീച്ചേഴ്സ് ബാങ്കില്‍ ഉള്‍പ്പെടുത്തി പരിശീ
ലനത്തിന് നിയോഗിക്കും.

No comments:

Post a Comment