കുട്ടികളുടെ നാലാം പരിസ്ഥിതി കോണ്‍ഗ്രസ്സ്
|
നവംബര്‍ 17, 18 തീയതികളിലായി വെള്ളയമ്പലം ഇന്‍സ്റിറ്റ്യൂഷന്‍
ഓഫ് എന്‍ജിനിയേഴ്സ് ഹാളില്‍ നടക്കുന്ന കുട്ടികളുടെ നാലാമത്
പരിസ്ഥിതി കോണ്‍ഗ്രസ്സ് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വനംവകുപ്പ് മന്ത്രി കെ.ബി.ഗണേഷ്
കുമാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്
നിര്‍മ്മിച്ച കേരളത്തിലെ കണ്ടല്‍ വനങ്ങള്‍ ഡോക്കുമെന്ററിയുടെ
പ്രകാശനവും പ്രദര്‍ശനവും നടക്കും. തുടര്‍ന്ന് കുട്ടികള്‍ക്കായി
വിവിധ മത്സരങ്ങള്‍ ആരംഭിക്കും. എല്ലാ ജില്ലകളില്‍
നിന്നുമായി തിരഞ്ഞെടുത്ത 45 സ്കൂളുകള്‍ വിവിധ മത്സരങ്ങളില്‍ പങ്കെ
ടുക്കും.160 വിദ്യാര്‍ത്ഥികളും അറുപതോളം അധ്യാപകരും ഈ
വര്‍ഷത്തെ പരിസ്ഥിതി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കും. ആദ്യദിനത്തില്‍
ഉപന്യാസരചന, ക്വിസ്, ചിത്രരചന എന്നിവയോടൊപ്പം കുട്ടികള്‍
സ്കൂളില്‍ ചെയ്തിട്ടുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ
സംക്ഷിപ്ത അവതരണവും മത്സര ഇനമാക്കിയിട്ടുണ്ട്. വൈകിട്ട് ഏഴ് മണി
വരെ നീളുന്ന മത്സരങ്ങള്‍ വിദഗ്ധരായ ജഡ്ജിങ് കമ്മിറ്റിയുടെ മേല്‍നോട്ട
ത്തില്‍ വിലയിരുത്തും. മികച്ച വിദ്യാര്‍ത്ഥികളെ അംഗീകരിക്കുന്ന
തിനൊപ്പം ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കുന്ന
സ്കൂളിന് ബോര്‍ഡിന്റെ റോളിങ് ട്രോഫിയും സമ്മാനിക്കും. രണ്ടാം
ദിവസം രാവിലെ പരിസ്ഥിതി സംരക്ഷണത്തില്‍ തങ്ങളു
ടേതായ സംഭാവനകള്‍ നല്‍കാന്‍ കുട്ടികളെ ബോധവാന്‍മാരാക്കുക
എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സംബന്ധിയായ വിവിധ ഡോക്കു
മെന്ററി ഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. കുട്ടികള്‍ക്ക് ബോധവല്‍ക്ക
രണ ക്ളാസ്സുകള്‍ നടത്തും. 18 ന് രാവിലെ 11 മണിക്ക് സമാപന
സമ്മേളനം തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.കെ.മുനീര്‍
ഉദ്ഘാടനം ചെയ്യും. കെ.മുരളീധരന്‍ എം.എല്‍.എ. ആധ്യക്ഷം വഹിക്കും.
മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണവും ഇതോടനുബന്ധിച്ച്
നടക്കും.
|
Tuesday, November 15, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment