കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Monday, September 19, 2011

സൗരയൂഥ സഞ്ചാരം

                 സൗരയൂഥ 'സഞ്ചാര'ത്തിന് നാസയുടെ   
                         വെബ്ബ് ആപ്ലിക്കേഷന്‍
                                                            (Mathrubhumi News)

 

സ്ഥലകാലങ്ങളിലൂടെ സഞ്ചരിച്ച് സൗരയൂഥത്തെ അടുത്തറിയാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഒരു വെബ്ബ് ആപ്ലിക്കേഷന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ 'നാസ' പുറത്തിറക്കി. 'Eyes on the Solar System' എന്നാണ് ആപ്ലിക്കേഷന്റെ പേര്.

ഇന്റര്‍നെറ്റ് ബ്രൗസറിനുള്ളില്‍ തന്നെ ത്രിമാനരൂപത്തില്‍ 'സൗരയൂഥ പര്യവേക്ഷണം' സാധ്യമാക്കുന്ന ഒന്നാണിത്. വിദ്യാര്‍ഥികള്‍ക്കും വിജ്ഞാന കുതുകികള്‍ക്കും ഒരേപോലെ പ്രയോജനം ചെയ്യുന്നതാകും ഈ ബ്രൗസര്‍ അധിഷ്ഠിത ആപ്ലിക്കേഷനെന്ന് വിലയിരുത്തപ്പെടുന്നു.

നാസയുടെ 'ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി' (JPL) തയ്യാറാക്കിയ ആപ്ലിക്കേഷനില്‍, വീഡിയോഗെയിം സങ്കേതങ്ങളും നാസയുടെ സൗരയൂഥ പര്യവേക്ഷണ ഡേറ്റയും ഒരേസമയം സമ്മേളിപ്പിച്ചിരിക്കുന്നു.

നാസ വിക്ഷേപിച്ച ബഹിരാകാശ വാഹനങ്ങള്‍ക്കൊപ്പം (ആ വാഹനങ്ങള്‍ യാത്ര ചെയ്ത കാലത്ത് തന്നെ) വെര്‍ച്വലായി സഞ്ചരിച്ച് സൗരയൂഥത്തെ മനസിലാക്കാന്‍ സഹായിക്കുന്നതാണ് ആപ്ലിക്കേഷന്‍.

ഗ്രഹനിലകളും ബഹിരാകാശ വാഹനങ്ങളുടെ ചലനവും മറ്റും കാട്ടാന്‍ നാസയുടെ യഥാര്‍ഥ പര്യവേക്ഷണ ഡേറ്റയാണുപയോഗിച്ചിരിക്കുന്നത്. 1950 മുതലുള്ള ഡേറ്റ ഇതിലുപയോഗിച്ചിട്ടുണ്ട്. 2050 വരെയുള്ള പ്രതീക്ഷിത ഡേറ്റയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

'ജൂനോ' (Juno) വാഹനം 2011 ആഗസ്ത് 5 നാണ് നാസ വിക്ഷേപിച്ചത്. അതിന്റെ അഞ്ച് വര്‍ഷത്തെ സഞ്ചാരം എങ്ങനെയായിരിക്കുമെന്ന് യൂസര്‍ക്ക് പരിശോധിക്കാന്‍ പുതിയ വെബ്ബ് ആപ്ലിക്കേഷന്‍ വഴി സാധിക്കും.

നാസയുടെ സൈറ്റിലുള്ള ഒരു സൗജന്യ പ്ലഗ്ഗ്-ഇന്‍, വെബ്ബ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമാണ്. പ്ലേബാക്കിന്റെ വേഗം കൂട്ടാനോ കുറയ്ക്കാനോ യൂസര്‍ക്ക് കഴിയും.

ദ്വിമാന അല്ലെങ്കില്‍ ത്രിമാന മോഡ് യൂസര്‍ക്ക് തിരഞ്ഞെടുക്കാം. ത്രിമാന മോഡാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍, ശരിക്കുള്ള അനുഭവം ലഭിക്കാന്‍ പ്രത്യേക കണ്ണട (red-cyan glasses) കരുതണം.


No comments:

Post a Comment