സ്വകാര്യസ്കൂള്‍ മാനേജ്മെന്റുകളുടെ
ധിക്കാരങ്ങള്‍
റിപ്പോര്‍ട്ടില്‍ സംരക്ഷിത വിഭാഗത്തില്‍ അധ്യാപകര്‍ വരുന്നതിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കുന്നുണ്ട് . അതു പരിശോധിച്ചാല്‍ വിദ്യാഭ്യാസ മേഖലയില്‍ മാനേജ്മെന്റുകള്‍ കാണിക്കുന്ന ധിക്കാരം മനസ്സിലാകും
സര്‍ക്കാര്‍ കാലം കാലങ്ങളില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ മാനേജര്‍മാര്‍ ലംഘിക്കുകയും അവഗണിക്കുകയും ചെയ്തത് മൂലമാണ് 2920 അധ്യാപകര്‍ സമ്പളം ഇല്ലാതെ തുടരേണ്ട അവസ്ഥ ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു
സര്‍ക്കാരിന്റെ ഉത്തരവുകള്‍ ലംഘിക്കുക, കൊടിയ കള്ളത്തരം കാണിക്കുക ,യോഗ്യത പോലും ഇല്ലാത്തവരെ നിയമിക്കുക തുടങ്ങിയവയാണ് കലാപരിപാടി. തൊഴില്‍ സേനയിലെ ബാഹുല്യം നന്നായി ചൂഷണം ചെയ്യുന്നുണ്ട്. എന്നിട്ട് ഇപ്പോള്‍ അധ്യാപക ബാങ്കിനെതിരെ അണിനിരക്കുകയുമാണ് .മത സ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളും ഇതില്‍ പെടും .വിശ്വാസത്തെ മൂലധനമാക്കി സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കലാണ് ചെയ്യുന്നത് എന്നു കേരളീയര്‍ക്കറിയാം .എങ്കിലും വിശ്വാസികള്‍ വിശ്ശ്വസിച്ചു മാത്രം ശീലിച്ചു പോയതിനാല്‍ ഈ അനീതിക്കെതിരെ അതു തെറ്റാനെന്നൊരു വാക്ക് പോലും ആത്മഗതമായി പോലും ഉയര്ത്തുന്നുമില്ല .
ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നവരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍
ആകെ ഉള്ളവര്‍ 3615
- യോഗ്യത ഇല്ലാത്തവര്‍-8
- സീനിയര്‍ അധ്യാപകരുടെ നിയമനം അംഗീകരിക്കാത്തത് മൂലം അംഗീകാരം കിട്ടാത്തവര്‍-------------------------------208
- കെ ഇ ആറിലെ വ്യവസ്ഥകള്‍ ലംഘിച്ചു നിയമിക്കപ്പെട്ടവര്‍-----------------------------------------------------303
- കോടതി വ്യവഹാരങ്ങള്‍ അപ്പീലുകള്‍ മൂലം അംഗീകാരം ലഭിക്കാത്തവര്‍--------------------------------114
- പൂര്‍ണമായ വിവരം ലഭിക്കാത്തവര്‍-38
- മാനെജ്മെന്റ് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ (നിയമനം നടത്താനുള്ള അവകാശം
തന്നെ തര്‍ക്കത്തില്‍ )----------24
ഇങ്ങനെ ഉള്ളവര്‍ ആകെ
--------------------------------------695
ബാക്കിയുള്ളവര്‍
------------------------------------------------2920
No comments:
Post a Comment