കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Thursday, June 16, 2011

Jilla Camp 2011


                                     
                                                 
                                       JILLA CAMP 2011 THOTTADAYIL

ഗവ:സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്റെ കണ്ണൂര്‍ റവന്യൂ ജില്ലാ ദ്വിദിന പഠന ക്യാമ്പ് 2011 ജൂണ്‍ 11,12 തീയ്യതികളില്‍ തോട്ടട കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.ശനിയാഴ്ച്ച രാവിലെ കണ്ണൂര്‍ എം.എല്‍ .എ ശ്രീ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.എടക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി.രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ശ്രീ എന്‍ തമ്പാന്‍ സ്വാഗതവും ശ്രീ പി.കെ.ദിനേശന്‍ നന്ദിയും പറഞ്ഞു.












ഉച്ചക്ക് നടന്ന ഒന്നാമത്തെ ക്ലാസില്‍ “പൊതു വിദ്യാഭ്യാസ സംരക്ഷണ ചിന്തകള്‍ “എന്ന വിഷയം ഡോ.വിജയന്‍ ചാലോട്  അവതരിപ്പിച്ചു.ഗ്രൂപ്പ് ചര്‍ച്ചയും  അവതരണവും അതിന്റെ ക്രോഡീകരണവും നടന്നു.
12.6.11നു നടന്ന“ മാധ്യമങ്ങളുടെ രാഷ്ട്രീയം “ എന്ന വിഷയം ചന്ദ്രിക സബ് എഡിറ്റര്‍ ശ്രീ സി.വി.ശ്രീജിത്ത് അവതരിപ്പിച്ചു.ശ്രീ പി.പി.സുകുബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍  കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്വാഗതവും ശ്രീ എന്‍ രത്നകുമാര്‍ നന്ദിയും പറഞ്ഞു.അതിനു ശേഷം നടന്ന ക്ലാസ് എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ടു.
“മാറുന്ന കാലവും മാറേണ്ട സംഘടനാ പ്രവര്‍ത്തനവും” എന്ന വിഷയം ജി.എസ്.ടി.യു.സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ എം.സലാവുദ്ദീന്‍ അവതരിപ്പിച്ചു സംസാരിച്ചു. 
അദ്ധ്യാപക സംഘടനകളുടെ ആവിര്‍ഭാവം ,വളര്‍ച്ച,ഇന്നത്തെ അവസ്ഥ എല്ലാം സവിസ്ഥരം പ്രതിപാദിച്ചു.

No comments:

Post a Comment