കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Sunday, April 10, 2011

യാത്രയയപ്പ് സമ്മേളനം

                                          യാത്രയയപ്പ് സമ്മേളനം 

                          DCC പ്രസിഡന്റ് ശ്രീ പി.രാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
                                            
സ്തുത്യര്‍ഹമായ അദ്ധ്യാപന ജീവിതവും മികവുറ്റ സംഘടനാ പ്രവര്‍ത്തനശൈലിയും വഴി ഗവ:സ്ക്കൂള്‍ ടീച്ചേഴ്സ് യൂനിയന്റെ കര്‍മ്മപഥത്തില്‍ നിറഞ്ഞുനിന്ന് ഔദ്യോഗിക  മേഖലയില്‍ നിന്നും സംഘടനാ വേദികളില്‍ നിന്നും വിട വാങ്ങുന്ന സംസ്ഥാന നേതാക്കള്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്  ശ്രീ പി.രാമകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു.ജി.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് ഡോ.ശശിധരന്‍ കുനിയിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി  എന്‍ .തമ്പാന്‍ സ്വാഗതവും ജോ.സെക്രട്ടറി എം.രത്നകുമാര്‍ നന്ദിയും പറഞ്ഞു. ശ്രീ ടി .വിനയദാസ്(മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി),ശ്രീ ടി.ജെ.പീറ്റര്‍ ,ശ്രി കയനി  ബാലകൃഷ്ണന്‍ ( മുന്‍ സംസ്ഥാന  സെക്രട്ടറിമാര്‍ ) എന്നിവര്‍ക്കുള്ള ഉപഹാരവും  സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണവും അദ്ദേഹം നല്‍കി. സംസ്ഥാന നേതാക്കളായ ശ്രീ ജെ.ശശി,ശ്രീ എം.സലാവുദ്ദീന്‍ ,ശ്രീ പി.ദാസന്‍ , ശ്രീ  ടി.കെ.എവുജിന്‍ ,ശ്രീമതി കെ.സരോജിനി,ശ്രീ എം.ഒ.നാരായണന്‍ , ശ്രീ പി.പി.സുകു ബാലകൃഷ്ണന്‍ ,ശ്രീ കെ.മധു,ശ്രീ കെ.വി.കുഞ്ഞിരാമന്‍ ,ശ്രി പ്രകാശന്‍  എന്നിവര്‍ സംസാരിച്ചു.
                                                                                      

No comments:

Post a Comment