സദ്ഭാവന പ്രതിജ്ഞ 17-ന്
|
ആഗസ്റ് 17-ന് രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ സദ്ഭാവനാ പ്രതിജ്ഞയെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ സെക്രട്ടേറിയറ്റിലെ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് പൊതുഭരണ വകുപ്പ് അഭ്യര്‍ത്ഥിച്ചു. പ്രതിജ്ഞ : സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങി യാതൊരുവിധ പരിഗണനയും കൂടാതെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ഐക്യത്തിനും സൌഹാര്‍ദ്ദത്തിനും വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചര്‍ച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാര്‍ഗങ്ങളിലൂടെയും പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
|
Monday, August 13, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment